Tag: Koorachund

Total 35 Posts

‘നാല് ദിവസം കഴിഞ്ഞ് ജംഷീദിന്റെ മരണ വാര്‍ത്തയാണ് അറിയുന്നത്, ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത് മയക്ക്മരുന്ന് കേസ് പ്രതി അടങ്ങുന്ന സംഘം’: കൂരാച്ചുണ്ട് സ്വദേശിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റ മകന്‍ ജംഷീദ് ബാംഗ്ലൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മെയ് 11 ന് സുഹൃത്തുക്കളോടൊപ്പം ബാംഗ്ലൂരിലേക്ക് പോയ ജംഷിദിന്റെ മരണ വാര്‍ത്തയാണ് നാല് ദിവസത്തിന് ശേഷം ബന്ധുക്കള്‍ അറിയുന്നത്. മദ്ദൂര്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ മകന്‍ ആത്മഹത്യ ചെയ്യാന്‍

കാര്‍ നിര്‍ത്തി ഉറങ്ങി, ഉണര്‍ന്നപ്പോള്‍ ജംഷീദിനെ കാണാനില്ല; കൂരാച്ചുണ്ട് സ്വദേശിയുടെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്

കൂരാച്ചുണ്ട്: ബിസിനസ് ആവശ്യത്തിനായി കര്‍ണാടകത്തിലേക്ക് പോയ ജംഷീദ് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ബന്ധുക്കളേയും സുഹൃത്തുക്കളെയും നേടിയെത്തിയത്. വാഹനത്തില്‍ കിടന്നുറങ്ങിയ ജംഷീദിനെ പിന്നെ സുഹൃത്തുക്കള്‍ കാണുന്നത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ശനിയാഴ്ചയാണ് സുഹൃത്തുക്കളായ റിയാസിനും ഷെബിനുമൊപ്പം ബെംഗളൂരുവിലേക്ക് പോയത്. പരിപാടികളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലേക്ക് പോരുകയായിരുന്നു മൂവരും. യാത്രയ്ക്കിടെ രാത്രി

കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് കര്‍ണ്ണാടകയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ കര്‍ണാടകയിലെ റെയില്‍വേ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷീദാണ്. കര്‍ണ്ണാടക, മദ്ദൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. പ്രവാസിയായ ജംഷീദ് ഒന്നര മാസം മുമ്പാണ് ഒമാനില്‍ നിന്ന് അവധിയെടുത്ത് നാട്ടില്‍ വന്നത്. പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് ആവിശ്യത്തിനാണ് ജംഷീദും സുഹൃത്തുക്കളും കര്‍ണ്ണാടകയില്‍ പോയതായിരുന്നു. ഓള്‍ ഇന്ത്യ

കല്ലുകള്‍ ഇളകി പാലം അപകടാവസ്ഥയില്‍; കക്കയത്ത് പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തം

കൂരാച്ചുണ്ട്: കക്കയത്ത് പാലങ്ങളുടെ അറ്റകുറ്റപണി വൈകുന്നതില്‍ ജനങ്ങള്‍ ആശങ്കയില്‍. പഞ്ചവടി പാലവും, അങ്ങാടിക്ക് സമീപം പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലവും അപകടാവസ്ഥയിലാണ്. ഭയത്തോടെയാണ് ജനങ്ങളിതുവഴി കടന്നു പോകുന്നത്. പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലത്തിന്റെ സംരക്ഷണ ഭിത്തി തകരുകയും പാലത്തിന്റെ അടിത്തറയുടെ കരിങ്കല്‍ക്കെട്ടിന്റെ കല്ലുകള്‍ അടരുകയും ചെയ്തിട്ടുണ്ട്. 1960 കാലഘട്ടത്തിലാണ് പാലം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലും പ്രളയവും

കൂരാച്ചുണ്ടിലെ മണ്ണൂപ്പൊയില്‍ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം; നവീകരണ പ്രവൃത്തികള്‍ക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാര്‍ഡിലെ മണ്ണൂപ്പൊയില്‍ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. കെട്ടിട നവീകരണത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് ടി.എം ശശി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ്

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായ കൂരാച്ചുണ്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ല, വീടുകളില്‍ കയറിയുള്ള വില്‍പനകളും നിരോധിച്ചു

കൂരാച്ചുണ്ട്: രണ്ടാഴ്ചയായി ക്രിട്ടിക്കൽ കേസോടെമെന്റ് സോണിൽ തുടരുമ്പോഴും കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ പഞ്ചായത്തിൽ നിയന്ത്രണം ശക്തമാക്കി. പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ അതിർത്തികൾ നേരത്തെതന്നെ അടച്ചിട്ടുണ്ട്. അനാവശ്യമായി ആളുകൾ നിരത്തിലിറങ്ങുന്നതും വീടുകളിൽ കയറിയിറങ്ങിയുള്ള വി രോഗങ്ങളും നിരോധിച്ചു. ചൊവ്വാഴ്ച പഞ്ചായത്തും ആരോഗ്യവകുപ്പും പോലീസും ചേർന്ന് അങ്ങാടിയിലെ കടകളിൽ പരിശോധന നടത്തി നിയന്ത്രണങ്ങൾ പാലിക്കാനുള്ള കർശനനിർദേശം നൽകി.

കൊവിഡ്: കൂരാച്ചുണ്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; റോഡുകള്‍ അടച്ചു, വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമത്തിലും മാറ്റം, നോക്കാം വിശദമായി

കൂരാച്ചുണ്ട്: പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കലക്ടറുടെ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്ത്തല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെ അതിർത്തി ഭാഗങ്ങളായുള്ള 27ാം ൽ, എരപ്പാംതോട്, പൊറാളി, കേളോത്തുവയൽ, കാളങ്ങാലി മേഖലകളിൽ ജനപ്രതിനിധികൾ,പൊലീസ്,ആർആർടി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ റോഡ് അടച്ചു. പഞ്ചായത്തിൽ നിന്നു പുറത്തേക്കും അകത്തേക്കും ജനങ്ങൾക്ക് പ്രവേശനമില്ല. അവശ്യസേവന

ഡബ്ല്യു.ഐ.പി.ആര്‍ എട്ട് ശതമാനത്തിന് മുകളില്‍; കൂരാച്ചുണ്ട് പഞ്ചായത്ത് മുഴുവനായി ഒരാഴ്ച ലോക്ഡൗണ്‍, വിശദമായി നോക്കാം പ്രദേശത്തെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്

കൂരാച്ചുണ്ട്: വീക്ലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോയുടെ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അടുത്ത ബുധനാഴ്ച വരെ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആര്‍ 8നു മുകളിലായതിനാലാണ് നടപടി. കൂരാച്ചുണ്ടിലെ കഴിഞ്ഞ ആഴ്ചയിലെ ഡബ്ല്യുഐപിആര്‍ 8.77 ശതമനമാണ്. നിയന്ത്രണങ്ങൾ: കര്‍ശനമായ ബാരിക്കേഡുകള്‍ നിര്‍മിക്കണം കോവിഡ് പോസിറ്റീവ് ആയവരും,

എന്റെ മാഷയെ രക്ഷിക്കാന്‍ ഞാന്‍ വിളിച്ചപ്പോള്‍ തിരക്ക് പറഞ്ഞ് നിങ്ങള്‍ ഒഴിഞ്ഞുമാറി, ചത്തൊടുങ്ങിയ ആ പൂച്ചകള്‍ നിങ്ങളുടെ ഉറക്കം കെടുത്താതിരിക്കട്ടെ; മൃഗഡോക്ടര്‍ക്കെതിരെ വൈകാരിക കുറിപ്പുമായി കൂരാച്ചുണ്ട് സ്വദേശി മൂസ

കൂരാച്ചുണ്ട്: പഞ്ചായത്തിലെ കാളങ്ങാലി ഭാഗത്തെ വീടുകളില്‍ അമ്പതോളം പൂച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചത്തൊടുങ്ങിയത്. വീട്ടിലെ ഒരംഗത്തെ പോലെ സ്‌നേഹിച്ചും പരിപാലിച്ചും പോന്നിരുന്ന പൂച്ചയുടെ വിയോഗം പലരെയും സങ്കടത്തിലാഴ്ത്തി. കൂരാച്ചുണ്ട് സ്വദേശി മൂസയ്ക്കും ഓമന പൂച്ചയായ ‘മാഷ’യെ നഷ്ടപ്പെട്ടിരുന്നു. തന്റെ ‘മാഷ’യെ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ ഒരു പോസ്റ്റുമിട്ടു. കണ്ണു നിറയാതെ ആര്‍ക്കുമത്

ദുരിത യാത്രയ്ക്ക് പരിഹാരം; പൊട്ടിപ്പൊളിഞ്ഞ കക്കയം ഡാം സൈറ്റ് റോഡ് ഗതാഗതയോഗ്യമാക്കി

കൂരാച്ചുണ്ട്: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ കക്കയം ഡാം സൈറ്റ് റോഡിലെ കുഴികള്‍ അടച്ച് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇരുചക്ര വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍പോലും പറ്റാത്ത വിധത്തില്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു റോഡ്. കെ.എസ്.ഇ.ബി.ഡാം സേഫ്റ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ റഹീം, ഹൈഡല്‍ ടൂറിസം മാനേജര്‍ കെ. ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. കെ.എസ്.ഇ.ബി.യിലെയും ഹൈഡല്‍ ടൂറിസത്തിലെയും ജീവനക്കാര്‍

error: Content is protected !!