Tag: Koorachund
കാട്ടുപന്നി ഓട്ടോയില്‍ ഇടിച്ച് ഡ്രൈവറായ കൂരാച്ചുണ്ട് സ്വദേശി റഷീദ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയില്‍ സര്‍ക്കാറിനോട് വിശദീകരണം തേടി കോടതി
2021 ഒക്ടോബര്‍ ആറിന് രാത്രിയാണ് റഷീദ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരിയില്‍ നിന്നും ഓട്ടോറിക്ഷയുമായി കൂരാച്ചുണ്ടിലേക്ക് വരുന്നതിനിടെ കട്ടിപ്പാറക്കടുത്ത് ചെമ്പ്രക്കുണ്ടയില്‍വെച്ച് കാട്ടുപന്നി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഡ്രൈവറായിരുന്ന റഷീദിന് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ചികിത്സക്കിടെയാണ് റഷീദ് മരണപ്പെട്ടത്. അപകടത്തില്‍ റഷീദിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. റഷീദിന്റെ ചികിത്സാ ചെലവിനായി കുടുംബാംഗങ്ങള്‍ അപേക്ഷയുമായി താമരശ്ശേരി ഫോറസ്റ്റ്
കൂരാച്ചുണ്ടില്‍ എം.ഡി.എം.എയുമായി പിടിയിലായ പ്രതികള്‍ക്ക് ജംഷീദിന്റെ ദുരൂഹ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം; പൊലീസ് അന്വേഷണം ആരംഭിച്ചു
കൂരാച്ചുണ്ട്: എം.ഡി.എം.എയുമായി കൂരാച്ചുണ്ടില്‍ പിടിയിലായ പ്രതികള്‍ക്ക് കര്‍ണാടകയിലെ മാണ്ഡ്യയില്‍വെച്ചുള്ള കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം. അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി പഴേരി റിയാസ് ഹസനൊപ്പമായിരുന്നു ജംഷിദ് കര്‍ണാടകയില്‍ ഉണ്ടായിരുന്നതെന്ന് സംശയിക്കുന്നതായി ജംഷിദിന്റെ പിതാവ് മുഹമ്മദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ജംഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതികളോട് അന്വേഷിക്കുന്നുണ്ടെന്ന് കൂരാച്ചുണ്ട് പൊലീസ്
കൂരാച്ചുണ്ടില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ വീടിന് നേരെ അജ്ഞാതര്‍ അജ്ഞാതര്‍ സ്‌ഫോടക വസ്തു എറിഞ്ഞു. നാല് ഗുണ്ടുകളാണ് വീട്ടുമുറ്റത്ത് പതിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. രണ്ട് ഗുണ്ടുകള്‍ പൊട്ടിയ നിലയിലും രണ്ടെണ്ണം പൊട്ടാത്ത അവസ്ഥയിലുമാണ്. സ്‌ഫോടനത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. കൂരാച്ചുണ്ട് പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. Summary:
‘മരണപ്പെട്ടാല്‍ മറവുചെയ്യാന്‍ ആറടിമണ്ണില്ലാത്തോര്‍ ഇവിടെ’ കൂരാച്ചുണ്ടില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സി.പി.എം
കൂരാച്ചുണ്ട്: കൂരച്ചുണ്ടില്‍ പൊതുശ്മശാനം നിര്‍മ്മിക്കാന്‍ ഉദാസീനത കാട്ടുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സി.പി.എം. ‘മരണപ്പെട്ടാല്‍ മറവുചെയ്യാന്‍ ആറടി മണ്ണില്ലാത്തോര്‍ ഇവിടെ’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളിയോടെ സി.പി.എം പ്രവര്‍ത്തകര്‍ രാവിലെ പഞ്ചായത്ത് ഓഫീസ് വളയുകയും ഉപരോധിക്കുകയും ചെയ്തു. ശ്മശാനം നിര്‍മ്മിക്കുന്നതിനായി എല്ലാവിധ അനുമതിയും മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ അടക്കം
‘ഞാനും അമ്മയും അനിയത്തിയും കാണുന്നത് ഒരു തീഗോളം വീട്ടിലേക്ക് വന്ന് വലിയ ശബ്ദത്തോടെ പതിച്ചതാണ്”; കൂരാച്ചുണ്ടില്‍ ഇടിമിന്നലില്‍ വീടിന്റെ വയറിങ്ങും സ്വിച്ച് ബോര്‍ഡും സിമന്റ് തൂണും തകര്‍ന്നു
കൂരാച്ചുണ്ട്: ഇടിമിന്നലില്‍ കൂരാച്ചുണ്ടില്‍ വീടിന് നാശം. ഒന്നാം വാര്‍ഡ് ഓഞ്ഞിലില്‍ താമസിക്കുന്ന വലിയാനംകണ്ടത്തില്‍ ഏലിയാമ്മയുടെ വീടിന്റെ വയറിങ്, സ്വിച്ച് ബോര്‍ഡ്, പാനുകള്‍ തുടങ്ങിയവയാണ് നശിച്ചത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മതിലിന്റെ സിമന്റ് തൂണും തകര്‍ന്നിട്ടുണ്ട്. ശനിയാഴ്ച ഉച്ചോടെയായിരുന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് താനും അമ്മയും അനുജത്തിയും വീട്ടിലുണ്ടായിരെന്ന് വീട്ടുടമ ഏലിയാമ്മ പേരാമ്പ്ര ന്യൂസ് ഡോട്
‘അശാസ്ത്രീയ ബഫര്‍സോണിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തുക’; കൂരാച്ചുണ്ടില്‍ ഇന്ന് പ്രതിഷേധ റാലിയും പൊതു സമ്മേളനവും
കൂരാച്ചുണ്ട്: അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ഇന്ന് കൂരാച്ചുണ്ടില്‍ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടക്കും. വൈകീട്ട് നാലരയ്ക്ക് കൂരാച്ചുണ്ട് പാരിഷ് ഹാളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ബസ് സ്റ്റാന്റ് പരിസരം ചുറ്റി പഞ്ചായത്ത് കിണറിന് സമീപം അവസാനിക്കും. അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കൂരാച്ചുണ്ടില്‍ പ്രതിഷേധം നടത്തുന്നത്.
‘മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയ ലക്ഷണങ്ങളില്ല, ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹത’; കൂരാച്ചുണ്ടിലെ ജംഷീദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സര്‍വ്വകക്ഷി യോഗം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വട്ടച്ചിറ ഉള്ളിക്കാക്കുഴി ജംഷീദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കര്‍ണാടകയിലെ മൈസൂരിനടുത്ത് സംശയാസ്പദമായ രീതിയില്‍ മരിച്ചതില്‍ ബന്ധുക്കള്‍ക്കും, പൊതുജനങ്ങള്‍ക്കും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള – കര്‍ണാടക സര്‍ക്കാരുകള്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടത്. ഇതിനായി എം.പി, എം.എല്‍.എ, എന്നിവരെ നേരില്‍കണ്ട്
കനത്തമഴ നാശം വിതയ്ക്കുന്നു; കൂരാച്ചുണ്ടിൽ വീട്ടുമുറ്റത്തെ മതിലിടിഞ്ഞു
കൂരാച്ചുണ്ട്: വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്തിന്റെ മതിലിടിഞ്ഞു. പൂവത്താംകുന്ന് പ്ലാത്തോട്ടത്തില്‍ ജോബിയുടെ വീട്ടുമുറ്റത്തെ മതിലാണ് ഇടിഞ്ഞത്. പതിനഞ്ച് അടി ഉയരവും 20 മീറ്റര്‍ നീളവുമുള്ള മതില്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് പുത്തേട്ടുതാഴെ-പൂവ്വത്താംകുന്ന്-മുത്താച്ചിപ്പാറ റോഡില്‍ ഗതാഗതം തടസപ്പെട്ടു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് ജോബിയെയും കുടുംബത്തെയും മാറ്റിപ്പാര്‍പ്പിച്ചു.
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി
പേരാമ്പ്ര: നിയോജകമണ്ഡലത്തിലെ പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്താകെ 48 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും നാല് കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കി. ഇതില്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം. ഇതിന് പുറമെ ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ
‘ബഫർസോൺ നിയമത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത് വരെ സമരപരമ്പര’; കൂരാച്ചുണ്ടിൽ കെ.സി.വൈ.എം എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ യുവജനറാലി
കൂരാച്ചുണ്ട്: ജൂൺ അഞ്ച് മുതൽ കോടതി വിധിപ്രകാരം പ്രാബല്യത്തിൽ വന്ന ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനതയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ടൗണിൽ പ്രതിഷേധ യുവജന റാലിയും സമ്മേളനവും നടത്തി. വിഷയത്തിൽ നിയമഭേദഗതി വരുത്താൻ സർക്കാർ തല ഇടപെടലുണ്ടാകും വരെ സമര പരമ്പരയുമായി മുന്നോട്ടുപോകുമെന്ന്