Tag: KK Shailaja Teacher

Total 6 Posts

സിസ്റ്റര്‍ ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്; ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

പേരാമ്പ്ര: നിപ രക്തസാക്ഷി സിസ്റ്റര്‍ ലിനിയുടെ മക്കള്‍ പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്‌കൂളിലേക്ക്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ലിനിയുടെ രണ്ട് മക്കള്‍ക്കും ആശംസ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് ശൈലജ ടീച്ചര്‍ ലിനിയുടെ മക്കളായ ഋതുലിനും സിദ്ധാര്‍ത്ഥിനും ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക് എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ അധ്യയന വര്‍ഷത്തില്‍

കെ.കെ.ശൈലജയെ ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇടതു സഹയാത്രികരടക്കമുള്ള പ്രമുഖര്‍ രംഗത്ത്.

തിരുവനന്തപുരം: കെകെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ‘പെണ്ണിനെന്താ കുഴപ്പം’. എന്ന് തുടങ്ങുന്ന നിയമസഭയെ കെ.കെ ശൈലജയുടെ തീപ്പൊരി പ്രസംഗത്തിലെ ഈ ഭാഗം കേരളത്തിലെ സ്ത്രീസമൂഹം ഏറ്റുപിടിച്ചതാണ്. ഇപ്പോള്‍ അതേ വാചകം ചൊല്ലി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ രംഗത്ത്. ടീച്ചറമ്മ ഇല്ലാത്ത മന്ത്രിസഭയെ അംഗീകരിക്കാനാകാതെ നിലപാട് വ്യക്തമാക്കി #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെ ക്യാമ്പയിന് ഇപ്പോള്‍

പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജയില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.

തിരുവനന്തപുരം: പുതിയ മന്ത്രിസഭയില്‍ കെകെ ഷൈലജയ്ക്കും മന്ത്രിസ്ഥാനമില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോള്‍ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന

ആരോഗ്യ മന്ത്രിയെ നെഞ്ചോട് ചേർത്ത് ജനങ്ങൾ ; കെ കെ ശൈലജയ്ക്ക് റെക്കോർഡ് ഭൂരിപക്ഷം

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. കഴിഞ്ഞ തവണ ഇ.പി ജയരാജന്‍ 43,381 വോട്ടിനാണ് വിജയിച്ചത്. അവിടെയാണ് മികച്ച വിജയം നേടാന്‍ കെകെ ശൈലജയ്ക്കായത്. ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനും 50,000ത്തോളം വോട്ടിനാണ്

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം തെറ്റെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദം ഉണ്ടാക്കുകയാണ്. കൊവിഡ് നെഗറ്റീവായ മുഖ്യമന്ത്രി വീട്ടില്‍ കഴിയുകയാണ്. എന്തുണ്ടായാലും ആളുകള്‍ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും കെകെ ഷൈലജ പറഞ്ഞു. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് മഞ്ചേരി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷാന്‍ കൊടുവണ്ടിയാണ്

കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കോഴിക്കോട്: കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ. നിയന്ത്രണങ്ങള്‍ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം

error: Content is protected !!