Tag: Kidnapping

Total 11 Posts

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ പോലീസ് കണ്ടെടുത്തു

താമരശ്ശേരി: താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്ബില്‍ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ് കാണാതായത്. അർഷാദിൻ്റെ ഭാര്യ ഷഹലയുടെ പരാതിയിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പൊലീസെത്തി കാർ പോലീസ്

താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കര്‍ണാടകയില്‍ നിന്നും കണ്ടെത്തി

താമരശ്ശേരി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കര്‍ണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയോടെ ഇയാളെ താമരശ്ശേരിയില്‍ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കര്‍ണാടകയില്‍ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രില്‍ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. പത്ത് ദിവസത്തോളമായി

ലഹരിവസ്തുക്കളുടെ പണം നല്‍കിയില്ല; കോഴിക്കോട് യുവാവിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി, രക്ഷപ്പെടുത്തി പൊലീസ്

കോഴിക്കോട്: മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിനെയാണ് ലഹരി വസ്തുക്കളുടെ പണം നല്‍കാത്തതിന്റെ പേരില്‍ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയത്. ആഞ്ചംഗ സംഘമാണ് ഇതിനു പിന്നില്‍. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയങ്ങാടി പള്ളിക്കണ്ടി സഹീര്‍, വയനാട് പടിഞ്ഞാറത്തറ വള്ളുവശ്ശേരി വി.എ.റംഷാദ്, കുന്നത്തുപാലം ഗുരുവായൂരപ്പന്‍ കോളജിനടുത്ത് മന്നറയില്‍ കെഎം

‘മാഫിയ സംഘങ്ങൾ നാട്ടിൻപുറത്ത് പോലും സജീവമാണെന്നതിന്റെ തെളിവാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ’; അരുക്കുളത്തുനിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഭവത്തിൽ സമ​ഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി

പേരാമ്പ്ര: കുരുടിമുക്കിലെ വീട്ടിൽ നിന്നും അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി ഭിന്നശേഷി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുരുടിമുക്കിലെ സംഭവത്തിനുമുന്നേ കായണ്ണ സ്വദേശിയായ പേരാമ്പ്ര എ.യു.പി സ്കൂൾ വിദ്യാർഥിയേയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് മാഫിയ സംഘങ്ങൾ നാട്ടിൻപുറത്ത് പോലും

അരിക്കുളത്ത് ഫോട്ടോ എടുക്കാനായി കുട്ടിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം വീട്ടിലെത്തിയ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് പുറക്കാട് ശാന്തി സദനം സ്‌കൂള്‍

കൊയിലാണ്ടി: ഫോട്ടോ എടുക്കാനായി ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം കുരുടിമുക്കിലെ വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടി പഠിക്കുന്ന സ്‌കൂള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പുറക്കാട്ടെ ശാന്തി സദനം സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ

‘ഐഡികാർഡിന് ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ ഒപ്പം വിടണം’; കുരുടിമുക്കിൽ ഒമ്നി വാനിലെത്തിയ മൂന്നം​ഗ സംഘം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

അരിക്കുളം: കുരുടിമുക്കിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ​കുരുടിമുക്കിലെ കറുത്തേടത്ത് മിത്തൽ സാബത്തിൻ്റെ മകൾ ഫാത്തിമ ഷെറിനെയാണ് അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘം വീട്ടിലെത്തുകയും കുട്ടിക്ക് ഐഡികാർഡ് എടുത്തിട്ടില്ലെന്നും ഇതിനായി ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോമിൽ തങ്ങൾക്കൊപ്പം

‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി

പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു

വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം ഉടമയ്ക്ക് നൽകാതെ മുങ്ങി, എടക്കര സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകി; മൂന്ന് യുവാക്കൾ പിടിയിൽ

കാക്കൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ മൂന്നംഗ സംഘത്തെ കാക്കൂർ പൊലീസ് പിടികൂടി. പാലക്കാട്‌ പട്ടിത്തറ തലക്കശേരി തേൻകുളം വീട്ടിൽ അബുതാഹിർ(29), തലക്കശേരി മലയൻ ചാത്ത് ഷമീം(30), തലക്കശേരി തുറക്കൽ വീട്ടിൽ ഷബീർ (36) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ പാലക്കാട്‌ പടിഞ്ഞാറങ്ങാടിയിൽ കോഴിക്കോട് റൂറൽ ക്രൈം സ്‌ക്വാഡും കാക്കൂർ പൊലീസും ചേർന്ന് പിടികൂടിയത്. ജനുവരി

കൂരാച്ചുണ്ടില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കൈതക്കൊല്ലിയിൽ മാരുതിവാനിൽ വന്ന സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് അടുത്തുള്ള കടയിൽനിന്ന്‌ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരനെ തൂവാലകൊണ്ട് മുഖം മറയ്ക്കുകയും കൈയിൽ ഗ്ലൗസ് ഇടുകയും ചെയ്ത ഒരാൾ വാനിൽനിന്ന്‌ പിടിക്കാൻ ശ്രമിച്ചതായാണ് പരാതി. കോവിഡ് വ്യാപനം കൂടുതലായ പഞ്ചായത്ത് ക്രിട്ടിക്കൽ കൺടെയ്ൻമെന്റ്

കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹതയുണ്ടെന്ന് റൂറല്‍ എസ്പി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതയെന്ന് റൂറല്‍ എസ്പി പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നു. പരാതിക്കാരന് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച എയര്‍ ഗണ്‍ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. തട്ടിക്കൊണ്ടുപോയ യുവാവ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇയാളെ സംഘം മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

error: Content is protected !!