Tag: Kerala Water Authority
വടകരക്കാർക്ക് വാട്ടർ അതോറിറ്റിയുടെ ഇരുട്ടടി; പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത് ഉപ്പ് കലർന്ന കുടിവെള്ളം
വടകര: വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വടകര മേഖലയിൽ വിതരണം ചെയ്യുന്നത് ഉപ്പു കലർന്ന കുടിവെള്ളമാണെന്ന് ആരോപണം. രണ്ട് ദിവസത്തിലേറെയായി ഉപ്പ് കലർന്നതും രുചി വ്യത്യാസവുമുള്ള വെള്ളമാണ് ഉപഭോക്താക്കൾ ലഭിക്കുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് യുഡിഎഫ് മുനിസിപ്പൽ കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു. വടകരയിലെ ജനങ്ങൾക്ക് എല്ലാ വർഷവും ഫെബ്രുവരി മാസം മുതൽ കുടിവെള്ളം ലഭിക്കുന്നതിന്
ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം; വിശദമായി അറിയാം
പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ ജനുവരി 31 വരെ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം. നിലവിൽ ബി.പി.എൽ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ മുഖേന ബി.പി.എൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബി.പി.എൽ ആനുകൂല്യത്തിനായി
പേരാമ്പ്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസപ്പെടും
പേരാമ്പ്ര: ജലജീവൻ മിഷൻ പ്രവർത്തിയുടെ ഭാഗമായി പൈപ്പിടൽ നടക്കുന്നതിനാൽ ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസപ്പെടും. ജൂൺ 19, 20 തിയ്യതികളിലാണ് ശുദ്ധജല വിതരണം തടസപ്പെടുകയെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ (കേരള ജലവിതരണ വകുപ്പ്, പേരാമ്പ്ര) അറിയിച്ചു.