Tag: Kerala Police

Total 51 Posts

കത്തിയെടുത്ത് എസ്.ഐയെ വെട്ടി, ഒടുവില്‍ പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി എസ്.ഐ; നൂറനാട് നിന്നുള്ള വൈറല്‍ വീഡിയോ കാണാം

ആലപ്പുഴ: കത്തിയുമായി ആക്രമിച്ച പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ സാഹസികമായി കീഴടക്കിയ എസ്.ഐക്ക് കയ്യടിച്ച് സൈബര്‍ ലോകം. ആലപ്പുഴ ജില്ലയിലെ നൂറനാടാണ് സംഭവം. നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറാണ് കത്തിയുമായി ആക്രമിച്ച പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. പൊലീസ് ജീപ്പിനെ പിന്തുടര്‍ന്നെത്തിയതാണ് പ്രതി സുഗതന്‍. എസ്.ഐ ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ സുഗതന്‍ ബൈക്കില്‍ കരുതിയ കത്തിയെടുത്ത് അദ്ദേഹത്തെ വെട്ടുകയായിരുന്നു.

‘ഇതാണ് കൂട്ടിയിട്ട് കത്തിക്കല്‍!’; തൃശൂരില്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു (വീഡിയോ കാണാം)

തൃശൂര്‍: ചിലരുടെ സംസാരവും പെരുമാറ്റവും കണ്ടാല്‍ നമ്മള്‍ ചോദിച്ച് പോകും, കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് വലിച്ചതാണോ എന്ന്. എന്നാല്‍ ശരിക്കും കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചാലോ? തൃശൂരില്‍ ഇന്ന് അങ്ങനെയൊരു സംഭവമുണ്ടായി. അത് പക്ഷേ വലിച്ച് ലഹരിയില്‍ ആറാടാനായിരുന്നില്ല. റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോഗ്രാം കഞ്ചാവാണ് കത്തിച്ച് നശിപ്പിച്ചത്. ചിറ്റിലശ്ശേരിയിലെ ഓട്ടുകമ്പനിയിലെ ചൂളയിലിട്ടാണ് ഈ കഞ്ചാവ്

നീണ്ട വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കല്‍; പേരാമ്പ്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

പേരാമ്പ്ര: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പേരാമ്പ്ര ഉദയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം തുറമുഖ-പുരാവസ്തു വകൂപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ അശ്വ കുമാര്‍, വനിതാ സെല്‍ എസ്

കായികതാരങ്ങള്‍ക്ക് കേരള പോലീസില്‍ അവസരം: അപേക്ഷ ഇന്നുകൂടി; വനിതകള്‍ക്കും അവസരം, വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: കേരള പോലീസിലെ ഹവില്‍ദാര്‍ തസ്തികയില്‍ 43 ഒഴിവുകള്‍. കായിക താരങ്ങള്‍ക്കാണ് അവസരം. നീന്തല്‍വിഭാഗത്തില്‍ വനിതകള്‍ക്കും ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, സൈക്ലിങ്, വോളിബോള്‍ എന്നിവയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. ഒഴിവുകള്‍: അത്‌ലറ്റിക്‌സ്- 19, ബാസ്‌കറ്റ്‌ബോള്‍ -7, നീന്തല്‍ -2 (സ്ത്രീ), ഹാന്‍ഡ്‌ബോള്‍ ഒന്ന് (പുരുഷന്‍), സൈക്ലിങ്-4, വോളിബോള്‍-4, ഫുട്‌ബോള്‍-6 (പുരുഷന്‍). വിശദവിവരങ്ങള്‍ക്കും

ഓൺലൈൻ തട്ടിപ്പുകാരെ പൂട്ടാൻ കേരള പൊലീസിന്റെ പുതിയ കോൾസെന്റർ; പരാതി നൽകാൻ 155260 നമ്പറിൽ വിളിക്കുക

കോഴിക്കോട്: ഓണ്‍ലൈന്‍ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെടാന്‍ പൊലീസിന്റെ കോള്‍സെന്റര്‍ നിലവില്‍ വന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കോള്‍ സെന്റര്‍ ആരംഭിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രീപം : ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍

സ്‌ക്രീന്‍ ഷെയറിങ് ആപ്പ് വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്, നോക്കാം വിശദമായി

കോഴിക്കോട്‌: സ്‌ക്രീൻ ഷെയറിങ്​ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിങ്​ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിച്ചേക്കാമെന്നാണ് പൊലീസ് പറയുന്നത്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ ഉള്ള പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക്

‘പരാതി നൽകുന്നവരെ കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കരുത്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യണം’: പൊലീസിന് ‍ഡിജിപിയുടെ മാർഗനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സ്ത്രീകൾ‌ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണെന്നു മാർഗനിർദേശത്തിൽ പറയുന്നു. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പൊലീസ് സ്റ്റേഷനുകളില്‍

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് , ഓൺലൈൻ ​ഗെയിമുകൾ ജീവനെടുക്കുന്ന മരണക്കളിയായി മാറിയേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ ​ഗെയിമുകൾ കുട്ടികളെ എത്തിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ

പോലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം, ഇതുവരെ അപേക്ഷിച്ചത് 1,75,125 പേർ; ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക്

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഒളിവില്‍

എറണാകുളം : കളമശേരി മഞ്ഞുമ്മലില്‍ മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെണ്‍കുട്ടിയുടെ പിതാവ് വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്. വൈഗയ്ക്കൊപ്പം കാണാതായ പിതാവ് സനു മോഹനായി പുഴയിടക്കം തിരച്ചില്‍ നടത്തിയിരുന്നു. അന്വേഷണം വ്യാപിക്കുന്നതിനിടെയാണ്

error: Content is protected !!