Tag: Kerala congress

Total 3 Posts

വാക്ക് പറഞ്ഞാല്‍ വാക്ക്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയത്തില്‍ തോറ്റ കേരള കോണ്‍ഗ്രസ് നേതാവ് തല മൊട്ടയടിച്ചു

തിരുവമ്പാടി: അങ്ങ് തൃക്കാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മിന്നുന്ന വിജയം നേടിയപ്പോള്‍ തിരുവമ്പാടിയിലെ കേരള കോണ്‍ഗ്രസ് നേതാവിന് നഷ്ടമായത് സ്വന്തം മുടി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയത്തില്‍ തോറ്റതോടെ കേരള കോണ്‍ഗ്രസ് കര്‍ഷക യൂണിയന്‍ (ബി) നേതാവ് പൊന്നാങ്കയം സ്വദേശി ബേബി മണ്ണംപ്ലാക്കലാണ് തല മൊട്ടയടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പള്ളിപ്പടി തോട്ടുമുഴി കിഴക്കേപ്പറമ്പില്‍

ചെമ്പനോട ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം ഇന്നും അവഗണനയില്‍; ആശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് കേരള കോണ്‍ഗ്രസ്

ചക്കിട്ടപാറ: പഞ്ചായത്ത് മൂന്നാം വാർഡിലെ ചെമ്പനോട ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം വർഷങ്ങളായി അവഗണനയിൽ. കെട്ടിടം വർഷങ്ങൾക്കു മുൻപു നിർമിച്ചെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിൽ വകുപ്പിന്റെ ഭൂമിയിലാണു കെട്ടിടം നിർമിച്ചത്. എന്നാൽ വൈദ്യുതി, വെള്ളം, ശുചിമുറി സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടില്ല. പ്ലമിങ്, വയറിങ് ജോലികൾ പൂർത്തീകരിക്കണം. കെട്ടിടം അറ്റകുറ്റപ്പണി നടത്താനും നടപടിയില്ല.

കുറ്റ്യാടിയിലെ പ്രതിഷേധം; 32 പേര്‍ക്കെതിരെ നടപടിയുമായി സി.പി.എം, അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കുറ്റ്യാടി: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെതിരേ നടന്ന പ്രകടനത്തിന്റെ പേരിൽ സി.പി.എമ്മിനുള്ളിൽ നടപടി തുടരുന്നു. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടി അംഗങ്ങളും ഉൾപ്പെടെ 32 പേർക്കെതിരേ നടപടി സ്വീകരിച്ചു. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആറുപേരെ ഒരുവർഷത്തേക്കും ബാക്കിയുള്ളവരെ ആറുമാസത്തേക്കും

error: Content is protected !!