Tag: Keezhariyur
കീഴരിയൂര്‍ നടുവത്തൂരില്‍ മുറിഞ്ഞ് വീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴോളം കുറുക്കന്മാർ ചത്തു
കീഴരിയൂര്‍: ഇലക്ട്രിസിറ്റി ലൈനില്‍ നിന്ന് ഷോക്കേറ്റ് കുറുക്കന്മാർ ചത്തു. കീഴരിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് നടുവത്തൂരിലാണ് സംഭവം. കിണറുള്ളതില്‍ പറമ്പിലാണ് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ മുറിഞ്ഞ് വീണ ഇലക്ട്ട്രിക് ലൈനില്‍ നിന്നാണ് കുറുക്കന്മാർക്ക് ഷോക്കേറ്റത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള കാറ്റ് വീശിയിരുന്നു. പറമ്പിന്റെ ഉടമകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്
പതിനൊന്നുകാരിയുടെ പരാതി; കീഴരിയൂര്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍
മേപ്പയ്യൂര്‍: പതിനൊന്നുകാരിയുടെ പരാതിയില്‍ പോക്‌സോ കേസില്‍ കീഴരിയൂര്‍ സ്വദേശി അറസ്റ്റില്‍. കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്. സാധനം വാങ്ങാനായി കടയിലേക്ക് പോയ പതിനൊന്നുകാരിയോട് വഴിയില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ സ്റ്റേഷനില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കീഴരിയൂര്‍ കുന്നുമ്മല്‍ അബ്ദുള്ള അന്തരിച്ചു
കീഴരിയൂര്‍: കുന്നുമ്മല്‍ അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ബീവാത്തു. മക്കള്‍: അബ്ദു റഹിമാന്‍, ബഷീര്‍ (സലാല), മുഹമ്മദ് ഷാഫി, ഷക്കീല, സുബൈദ, നസീമ, ബുഷ്‌റ, റജുല, തസ്ലീമ. മരുമക്കള്‍: റഹ്‌മത്ത്, ഹൈറു, ജുബൈരിയ, കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള, മൂസ്സ, ഇബ്രാഹിം, അബ്ദുറഹിമാന്‍, ജാബിര്‍. സഹോദരങ്ങള്‍: കുഞ്ഞാമി, ആയിഷ, ബീരാന്‍, പരേതരായ മൊയ്തി തൗഫീക്ക്, മറിയം.
‘ഞാളെ നാട്ടുമ്പുറം’ കീഴരിയൂര്‍ സംസ്‌കൃതി കലാസാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച പ്രബന്ധമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
കീഴരിയൂര്‍: സംസ്‌കൃതി കലാസാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച നാട്ടോര്‍മ്മകളുടെ കേട്ടെഴുത്ത് പ്രബന്ധ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കീഴരിയൂര്‍ സ്വദേശി ബാബുരാജിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മൂശാരികണ്ടി കൃഷ്ണന്‍ സ്വന്തമാക്കി. ‘ഞാളെ നാട്ടുമ്പുറം’ എന്ന വിഷയത്തില്‍ നാട്ടോര്‍മ്മകള്‍ എഴുതാനായിരുന്നു അവസരം നല്‍കിയത്. വായനാവാരത്തോട് അനുബന്ധിച്ചായിരുന്നു നടത്തിയത്. ജൂലൈ 30 വരെയാണ് എഴുത്തുകള്‍ സ്വീകരിച്ചത്. സ്വന്തം ദേശത്തിന്റെ ഏഴു
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ട ചരിത്രമറിയാം
സുഹാനി എസ്. കുമാർ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ംട വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനു പിന്നില്‍.
‘ഒറ്റചിറകുളള പക്ഷി’ പറന്നുയർന്നത് പുരസ്‌കാര മികവിലേക്ക്; എസ്.കെ.പൊറ്റക്കാട് കഥാ പുരസ്‌കാരത്തിന് അർഹനായി കീഴരിയൂര്‍ സ്വദേശി അനൂജ് റാം
മേപ്പയ്യൂര്‍: അയാൾ കഥകളെഴുതി, മികച്ച കഥകൾ, അംഗീകാരവുമായി സാഹിത്യലോകവും. എസ്.കെ പൊറ്റക്കാട് കഥാ പുരസ്‌കാരം നേടി കൊയിലാണ്ടിക്കാരൻ. കോഴിക്കോട് കലക്റ്ററേറ്റിൽ ജോലി ചെയ്യുന്ന കീഴരിയൂര്‍ സ്വദേശി അനൂജ് റാമാണ് പുരസ്‌കാരത്തിന് അർഹനായത്. യാണ്. പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എസ്.കെ.പൊറ്റക്കാടിന്റെ നാല്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉത്തര കേരള കവിതാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ എസ്.കെ.പൊറ്റക്കാട് പുരസ്‌കാരമാണ് അനുജനെ തേടിയെത്തിയത്.
കീഴരിയൂര്‍ കുട്ടിപ്പറമ്പില്‍ നാരായണി അന്തരിച്ചു
കീഴരിയൂര്‍: കുട്ടിപ്പറമ്പില്‍ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ബിനു, ബീന, ബിബു. മരുമക്കള്‍: ഗീത, സുര്‍ജിത് (മണിയൂര്‍ ). സഞ്ചയനം വെള്ളിയാഴ്ച.
കീഴരിയൂരിൽ ഏകദിന സംരംഭകത്വ ശില്പശാല നടത്തുന്നു; വിശദ വിവരങ്ങൾ അറിയാം
കീഴരിയൂർ: വ്യവസായ-വാണിജ്യ വകുപ്പിന്റെയും കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 28-ന് കീഴരിയൂര്‍ പഞ്ചായത്ത് ഹാളിലാണ് ശില്‍പശാല നടക്കുക. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍
കീഴരിയൂർ കൈതവളപ്പിൽ കാദർ അന്തരിച്ചു
കീഴരിയൂർ: കീഴരിയൂർ കൈതവളപ്പിൽ കാദർ അന്തരിച്ചു. 61 വയസ്സായിരുന്നു. ഭാര്യ:സുബൈദ. മക്കൾ: ജാസ്മീൻ, നിസാർ, ഷാഫി മരുമക്കൾ: മുജീബ്, ജസ്ന, നൂർബിന സഹോദരങ്ങൾ: മജിദ്, സൂറ, ആയിശ.
ചെറുപുഴ കീഴരിയൂരിലെ ഒരു ജലാശയം മാത്രമല്ല, ആ നാടിന്റെ ചരിത്രവും അതിജീവനവും കൂടിയാണ്; പ്രിയപ്പെട്ട കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റിനോട് സ്നേഹത്തോടെ ഒരഭ്യർത്ഥന, നമുക്ക് ചെറുപുഴയെ വീണ്ടെടുക്കണം
കീഴരിയൂർ: കീഴരിയൂരിന്റെ ശുദ്ധജല സ്രോതസ്സായ ചെറുപുഴ നാശത്തിലേക്ക്. കീഴെ അരുവിയുളള ഊര് എന്നർഥം വരുന്ന കീഴരിയൂർ ദേശത്തിൻ്റെ പെരുമയായിരുന്ന മുഖ്യ ജലസ്രോതസായ ചെറുപുഴയാണ് നാശോന്മുഖമാവുന്നത്. തിമിർത്ത് പെയ്ത മഴയെ തുടർന്ന് അഫ്രിക്കൻ പായൽ ഒഴുകി വന്നു പുഴയെ മലീമസമാക്കിയിരിക്കുന്നു. ജല അട്ടകളും പുല്ലും ഒരു ഭാഗത്തു പുഴയെ കീഴടക്കുമ്പോൾ, തങ്ങളുടെ തെന്നവകാശപ്പെട്ടു ചില സ്വകാര്യ വ്യക്തികൾ