Tag: KEEZHARIYOOR
പരപ്പുരക്കൽ ശാരദ അന്തരിച്ചു
കീഴരിയൂർ: നെല്ല്യാടി പാലത്തിന് സമീപം പരപ്പുരക്കൽ ശാരദ അന്തരിച്ചു. 93 വയസ്സായിരുന്നു. മക്കൾ: വിജയലക്ഷ്മി, ഗോപിനാഥ്, പത്മിനി, തങ്കമണി, ബാബു, സജു (കടവ് ഹോട്ടൽ), പരേതയായ ഗീത.മരുമക്കൾ: സതീന്ദ്രൻ (റിട്ട.കാർക്ഷിക വികസന ബാങ്ക് ബാലുശ്ശേരി), ഗീത (അധ്യാപിക, വട്ടോളി നാഷനൽ സ്കൂൾ), പ്രസീത, ബിജിഷ (കുറ്റ്യാടി), പരേതരായ ചന്ദനപറമ്പത്ത് രാഘവൻ, പി.ജയരാജ്.
തേറങ്ങാട്ട്താഴെ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: കീഴരിയൂർ തേറങ്ങാട്ട്താഴെ നാരായണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഭാര്യ: ലീല. മക്കൾ: ബിഭീഷ്, റീന. മരുമക്കൾ: ബാലകൃഷ്ണൻ, ഷിജി (വിക്ടറി). സഹോദരങ്ങൾ: പിലാക്കാട്ട് നാരായണി, സുധാകരൻ, അശോകൻ.
മാലത്ത് നാരായണൻ സ്മാരക സാഹിത്യ പുരസ്കാരം കെ.രതീഷിന്
കൊയിലാണ്ടി: രണ്ടാമത് മാലത്ത് നാരായണൻ സ്മാരക സാഹിത്യ പുരസ്കാരം കൊച്ചിൻ യൂണിവേഴ്സിറ്റി അസി.ലൈബ്രേറിയൻ ആയ കെ.രതീഷിന് ലഭിച്ചു. രതീഷിന്റെ ‘സത്യസന്ധമായ മോഷണങ്ങൾ’ എന്ന കവിതാ സമാഹാരത്തിനാണു പുരസ്കാരം ലഭിച്ചത്. കവി പി.പി.ശ്രീധരനുണ്ണി, കെ.വി.സജയ് എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. മാർച്ച് 7 ന് വൈകീട്ട് 5 മണിക്ക് കീഴരിയൂർ കണ്ണോത്ത് യു.പി.സ്കൂൾ അങ്കണത്തിൽ
നാളെകൾ ജലസമൃദ്ധമാക്കാൻ കളങ്കോളിത്തോടിനെ വീണ്ടെടുക്കാം.
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമത്തിന്റെ ജീവനാഡിയായിരുന്ന കളങ്കോളിത്തോട് സര്‍വ്വനാശത്തിന്റെ വക്കില്‍. മെലിഞ്ഞും, നീറുറവ വറ്റിയും ഈ തോട് മായുകയാണ്. തോടിന്റെ പുനര്‍ജനിയാണ് പ്രദേശവാസികള്‍ കൊതിക്കുന്നത്. മല്‍സ്യങ്ങള്‍, മറ്റ് ജല ജീവികള്‍, തോടിന്റെ ഓരം പറ്റി തഴച്ചു വളരുന്ന കൈതോലക്കാടുകള്‍ എന്നിവയെല്ലാം ഓര്‍മ്മകള്‍ മാത്രമാവുകയാണ്. മുമ്പ് ശക്തമായ നീരൊഴുക്കുളള തോടായിരുന്നു ഇത്. മഴക്കാലത്ത് മാത്രമല്ല, വേനല്‍ക്കാലത്തും സമൃദ്ധമായി വെളളം
കീഴരിയൂർ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് റെയ്ഡ്; 300 ലിറ്റർ വാഷ് നശിപ്പിച്ചു
കൊയിലാണ്ടി: കീഴരിയൂരിൽ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി. കീഴരിയൂർ ഭാസ്കരൻകെട്ട് ഭാഗത്താണ് റെയ്ഡ് നടത്തിയത്. രണ്ടിടത്തായി സൂക്ഷിച്ച ചാരായം വാറ്റാൻ പാകപ്പെടുത്തിയ 300 ലിറ്റർ വാഷ് ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. കീഴരിയൂർ ഭാസ്കരൻകെട്ട് ഭാഗത്തും മീറോട്മലയും കേന്ദ്രീകരിച്ച് വ്യാജവാറ്റും, ചാരായ വിൽപ്പനയും വ്യാപകമാകുന്നുവെന്നും, ഇവിടെ നിർമ്മിക്കുന്ന വ്യാജചാരായം സമീപത്തുള്ള പല പ്രദേശങ്ങളിലും
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടായി ഇടത്തിൽ ശിവൻ മാസ്റ്ററെ നോമിനേറ്റ് ചെയ്തു
ശിവകീഴരിയൂർ: കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ഇടത്തിൽ ശിവൻ മാസ്റ്ററെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് യു രാജീവൻ മാസ്റ്റർ നോമിനേറ്റ് ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലം പ്രസിഡണ്ടായിരുന്ന കെ.കെ.ദാസൻ രാജിവെച്ചിരുന്നു. പ്രസ്തുത ഒഴിവിലേക്കാണ് ശിവൻ മാസ്റ്ററെ കോൺഗ്രസ് ജില്ല പ്രസിഡണ്ട് നോമിനേറ്റ് ചെയ്തത്. റിട്ട.അധ്യാപകനായ ശിവൻ മാസ്റ്റർ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ
നാട്ടുകാരുടെ യാത്രാദുരിതം അവസാനിക്കുന്നു; മനത്താനത്ത് മമ്മളിക്കുനി റോഡ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം മനത്താനത്ത് – മമ്മളിക്കുനി റോഡ് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചത്. കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ നടുവത്തൂർ ബ്രാഞ്ച് കനാൽ അവസാനിക്കുന്ന സ്ഥലത്ത് മഴക്കാലത്തും, കനാൽ വെള്ളമെത്തുന്ന കാലങ്ങളിലും മാലിന്യം നിറഞ്ഞ് വലിയ പ്രയാസമാണ് ഈ പ്രദേശങ്ങളിലെ താമസക്കാർ അനുഭവിച്ചു വന്നിരുന്നത്. നാട്ടുകാരുടെ യാത്രാ
കല്ല്യാണി അമ്മ അന്തരിച്ചു
കീഴരിയൂർ: പരേതനായ ചേണികണ്ടി നാരായണൻ മാസ്റ്ററുടെ ഭാര്യ ഊത്തൂളി കല്ല്യാണി അമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. മകൻ: ശ്രീനിവാസൻ (ഐ.സി.ഡി.എസ് പന്തലായനി അഡീഷണൽ)മരുമകൾ: ബിനിത സഹോദരങ്ങൾ: പരേതനായ ശങ്കരൻ അടിയോടി, ദാമോദരൻ അടിയോടി, നാരായണൻ അടിയോടി, അംബുജാക്ഷി അമ്മ, സരോജിനി അമ്മ സഞ്ചയനം : വ്യാഴാഴ്ച
ആനപ്പാറയിൽ ബാലാവകാശ കമ്മീഷനെത്തി
കീഴരിയൂർ: നടുവത്തൂർ ആനപ്പാറ കരിങ്കൽ ക്വാറിക്ക് സമീപമുള്ള അങ്കനവാടി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് സന്ദർശിച്ചു. ക്വാറിയിൽ തുടർച്ചയായുണ്ടായ സ്ഫോടനങ്ങളിൽ അങ്കനവാടിക്ക് കേടുപാടു സംഭവിച്ചിരുന്നു. ആനപ്പാറ ക്വാറിയുടെ നൂറ് മീറ്ററിനുള്ളിൽ പ്രവത്തിക്കുന്നതാണ് ഈ അങ്കനവാടി. തങ്ങൾക്ക് പുറത്തിറങ്ങാനോ, കളിക്കാനോ, ഉച്ച സമയങ്ങളിൽ ഉറങ്ങാനോ കഴിയാറില്ലെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികളെ അങ്കനവാടിയിലേക്ക് അയക്കുന്നത് ആശങ്കയോടെയാണെന്ന് രക്ഷിതാക്കളും പറയുന്നു.
തലപ്പറമ്പിൽ ബീരാൻ ഹാജി അന്തരിച്ചു
കീഴരിയൂർ: നാട്ടുവൈദ്യനും കീഴരിയൂർ മഹല്ല് കാരണവരുമായ തലപ്പറമ്പിൽ ബീരാൻ ഹാജി അന്തരിച്ചു. 94 വയസ്സായിരുന്നു. മറിയം ആണ് ഭാര്യ. മക്കൾ: കുഞ്ഞാമിന, ബീവി, കാസിം(സൗദി അറേബ്യ), ബഷീർ (ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിലർ), സുഹറ, സൗദ, ഫൗസിയ. മരുമക്കൾ: കുഞ്ഞബ്ദുല്ല, പോക്കർ,റഹ്മത്ത് (അധ്യാപിക), സൗദ പാലച്ചുവട്, കലന്തൻ കുട്ടി, അസൈനാർ, കുഞ്ഞമ്മദ് മാവട്ട്.