Tag: Kayanna

Total 27 Posts

ജനാധിപത്യ മഹിളാ അസോസിയേഷൻ കായണ്ണ പഞ്ചായത്ത് സമ്മേളനം: നിലവിലെ കമ്മിറ്റിയെ രണ്ടായി വിഭജിച്ചു; പുതിയ ഭാരവാഹികൾ ഇവർ

പേരാമ്പ്ര: ജനാധിപത്യ മഹിളാ അസോസിയേഷൻ കായണ്ണ പഞ്ചായത്ത് കമ്മിറ്റിയെ രണ്ടായി വിഭജിച്ചു. പഞ്ചായത്ത് സമ്മേളനത്തിലാണ് കമ്മിറ്റിയെ വിഭജിക്കാൻ തീരുമാനിച്ചത്. കായണ്ണ ഇ.എം.എസ് ബാങ്ക് ഓഡിറ്റോറിയത്തിലെ സി.എം.നാരായണി നഗറിൽ വെച്ച് നടന്ന സമ്മേളനത്തിന് ടി.കെ.നാരായണി ടീച്ചർ പതാക ഉയർത്തി. എൻ.പത്മജ, ഷീബ ടീച്ചർ, കെ.വി.ബിർഷ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. നിലവിലുള്ള കായണ്ണ പഞ്ചായത്ത് കമ്മിറ്റിയെ

കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം

പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ കെ.എം.സച്ചിൻദേവ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശശി അധ്യക്ഷനായി. വാർഡ് അംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മനോജ് കെ.ടി, കെ.കെ.നാരായണൻ, പി.കെ.ഷിജു, ഗാന കെ.സി, ബിജി സുനിൽകുമാർ, എ.ഇ.നീന, സി.പ്രകാശൻ, എൻ.ചന്ദ്രൻ, എ.സി.ബാലകൃഷണൻ, ഗോപി

‘ഞങ്ങള്‍ക്കും പറയാനുണ്ട്’; ക്ഷേമ പദ്ധതികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി വയോജന ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം കായണ്ണ പഞ്ചായത്ത് കമ്മിറ്റി

പേരാമ്പ്ര: വയോജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ വയോജന ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കായണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന റെയില്‍വേയാത്രാ നിരക്കിലെ ഇളവ് പുനഃസ്ഥാപിക്കുക, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിക്കുക, വയോമിത്രം പദ്ധതി ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും

നാടന്‍ പണിക്കാരനില്‍ നിന്നും ആള്‍ദൈവത്തിലേക്ക്; ജീവിതം മാറ്റിമറിച്ചത് പേരാമ്പ്രയിലെ പച്ചക്കറിക്കടയിലെ ജോലി, കായണ്ണയിലെ വിവാദ സന്യാസി രവിയേക്കുറിച്ച് അറിയാം

കായണ്ണബസാര്‍: അന്ധവിശ്വാസങ്ങളുടെ മറവില്‍ ജനങ്ങളെ ചുഷണം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കുന്നത് നമ്മള്‍ നിത്യേന കേള്‍ക്കുന്ന സംഭവമാണ്. ദൈവത്തിന്റെ പ്രതിരൂപമാണെന്ന് വിശ്വസിപ്പിച്ചാണ് ഇത്തരക്കാര്‍ ഭക്തരെ കബളിപ്പിക്കുന്നത്. അത്തരത്തിലുള്ള ആള്‍ദൈവത്തിന്റെ ചൂഷണ കഥകളാണ് കുറച്ചു നാളുകളായി കായണ്ണയില്‍ നിന്ന് പുറത്തുവരുന്നത്. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവി (52) ആണ് ഇതിലെ പ്രഥാന താരം. പത്ത് വര്‍ഷങ്ങള്‍ക്ക്

സാമ്പത്തിക ചൂഷണം, പീഡനം, വാഹനമിടിപ്പിച്ച് അപായപ്പെടുത്തല്‍; കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിക്കെതിരെ വീണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം

പേരാമ്പ്ര: കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിക്കെതിരെ വീണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം. പൂജയും മന്ത്രവാദവും ചെയ്ത് ആളുകളെ ചൂഷണം ചെയ്യുന്നതിന് പുറമെ നാട്ടുകാരെ ഭീഷണി ഉയര്‍ത്തുക കൂടി ചെയ്തതോടെയാണ് ആക്ഷന്‍ കമ്മിറ്റി ചന്ദനവയലില്‍ പ്രകടനവും പൊതുയോഗവും നടത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രവി കാക്കൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. മൊട്ടന്തറക്ക് സമീപം മാട്ടനോട് ചന്ദനം വയലിലെ വീട്ടില്‍

ആക്ഷന്‍ കമ്മിറ്റിയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ബോര്‍ഡുകളും പതാകകളും നശിപ്പിച്ചു; കായണ്ണ ചന്ദനവയലിലെ രവി സിദ്ധനെന്ന ആള്‍ ദൈവത്തിനെതിരെ പ്രതിഷേധം

പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് ചന്ദനവയലിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവി എന്ന രവി സിദ്ധനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം. ആക്ഷന്‍ കമ്മിറ്റി പ്രദേശത്ത് സ്ഥാപിച്ച ബോര്‍ഡുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളും നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്. വിശ്വാസികളെ സാമ്പത്തികവും മാനസികവുമായി ചൂഷണം ചെയ്യുന്നുവെന്ന ആരോപണം രവി

കായണ്ണയിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടികൂടി

പേരാമ്പ്ര: കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ കടകളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു. അസി.സെക്രട്ടറി സായ് പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പങ്കജാക്ഷൻ, അശ്വതി, ക്ലർക്കുമാരായ ശരൺ ദാസ്, ബിജു, സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

കായണ്ണയില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഗമം

പേരാമ്പ്ര: കായണ്ണയില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഗമം നടത്തി. മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായാണ് കായണ്ണ ദഅവ സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രവാസി സംഗമം നടത്തിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വാഴയില്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍

ചിരിച്ച മുഖത്തോടെ ആലപ്പുഴയിലേക്ക് ഉല്ലാസയാത്രയ്ക്കായി പോയി, തിരികെയെത്തിയത് നിശ്ചലനായി; കായണ്ണ സ്വദേശി മുഹമ്മദ് നിഹാലിന് കണ്ണീരോടെ വിടചൊല്ലി നാട്

കായണ്ണബസാര്‍: ഉല്ലാസയാത്ര പോയിട്ട് വരാമെന്ന് ചിരിച്ച മുഖത്തോട് ബന്ധുക്കളോടും സുഹൃത്തക്കളോടും അയല്‍ക്കാരോടും പറഞ്ഞ് യാത്ര പറഞ്ഞിറങ്ങിയതായിരുന്നു മുഹമ്മദ് നിഹാല്‍, എന്നാല്‍ ട്രെയിനിന്റെ രൂപത്തില്‍ മരണം അവനെ കവര്‍ന്നെടുക്കുകയായിരുന്നു. ഇന്നലെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ അപകടത്തിലാണ് നിഹാല്‍ മരണപ്പെട്ടത്. നിഹാലും നാല് സുഹൃത്തുക്കളും ചേര്‍ന്ന് ആലപ്പുഴയിലേക്ക് വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയതാണ്. പെരുന്നാളിന് പോകാനാഗ്രഹിച്ചിരുന്ന ട്രിപ്പാണ് ഇന്നലത്തേക്ക് മാറ്റിയത്. യാത്രക്കായി

കായണ്ണയിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

കായണ്ണബസാര്‍: കായണ്ണയില്‍ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെയെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ആരോഗ്യനില ഗുരുതരമായതിനെ

error: Content is protected !!