Tag: KATTANA
കലിയടങ്ങാതെ കാട്ടാനകൾ; വയനാട്ടിൽ ഇന്നും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കല്പറ്റ: വയനാട് അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലനാണ്(27) മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണ് അട്ടമല. കഴിഞ്ഞദിവസം വയനാട് നൂൽപ്പുഴയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നീലഗിരി ജില്ലയിലെ മെഴുകൻമൂല ഉന്നതിയിൽ താമസിക്കുന്ന മാനു (46) ആണ് കാട്ടാന ആക്രമണത്തിൽ നൂൽപ്പുഴയിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച
വീണ്ടും കാട്ടാന ആക്രമണം; തൃശൂർ വാൽപ്പാറയിൽ വിദേശ പൗരൻ മരിച്ചു
തൃശൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദേശ പൗരൻ മരിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വാൽപ്പാറ-പൊള്ളാച്ചി റോഡിൽ നിലയുറപ്പിച്ച കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു മൈക്കിൾ. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് നിലത്തു വീണ മൈക്കിൾ എണീറ്റുനിന്നപ്പോൾ ആന വീണ്ടും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ
കാട്ടാന ശല്യത്തില്‍ ബുദ്ധിമുട്ടിലായി കര്‍ഷകര്‍; പെരുവണ്ണാമൂഴിയില്‍ കാട്ടാന വാഴകൃഷി നശിപ്പിച്ചു
പെരുവണ്ണാമൂഴി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍. ചക്കിട്ടപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിലെ വാഴകൃഷി കാട്ടാന നശിപ്പിച്ചു. മൂന്ന് പേരുടെ വാഴക്കൃഷിയാണ് വെള്ളിയാഴ്ച രാത്രി കാട്ടാന നശിപ്പിച്ചത്. പാഴുകുന്നേല്‍ ജോസ്, കുംബ്‌ളാനി റോയ്, കുംബ്‌ളാനി ജേക്കബ് എന്നിവരുടെ വാഴക്കൃഷിയാണ് നശിപ്പിച്ചത്. പ്രദേശത്തുനിന്ന് ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ചുവിട്ടത്. അതിനാലാണ് കൂടുതല്‍ നാശ
തൃശൂരില്‍ രണ്ട് ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു; സൈക്കിള്‍ ഇട്ട് ഓടിയപ്പോള്‍ പിന്നാലെ എത്തി ആക്രമിച്ചു, മൃതദേഹം ചതഞ്ഞരഞ്ഞ നിലയിൽ
തൃശൂർ: മറ്റത്തൂര്‍ മുപ്ലിയില്‍ രണ്ട് ടാപ്പിങ് തൊഴിലാളികള്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ഹാരിസണ്‍ മലയാളം കണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട വനംവകുപ്പിന്റെ ഭാഗത്ത് വീഴചയുണ്ടായി എന്ന് ആരോപിച്ച് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. രണ്ട് ടാപ്പിങ് തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഇരുവരും തത്ക്ഷണം