Tag: KAPPAD BEACH

Total 13 Posts

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട് ബീച്ച്-കൊയിലാണ്ടി റോഡ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ

കൊയിലാണ്ടി: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന കാപ്പാട് ബീച്ച് – കൊയിലാണ്ടി റോഡ് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയത്. കാപ്പാട് കപ്പക്കടവ് ഭാഗത്ത് നിരവധി നാശനഷ്ടമാണ് ഉണ്ടായത്. തീരത്തെ ഒട്ടേറെ വീടുകളും കടലേറ്റ ഭീഷണിയിലായി. തുവ്വപ്പാറയിലും ശക്തമായ കടല്‍ക്ഷോഭമാണ്. തീരത്തെ ഒറുപൊട്ടുംകാവ് ക്ഷേത്രത്തിലെ ഏറെ

കാപ്പാട് ബീച്ച് ഗ്രീൻകാർപ്പെറ്റ് പദ്ധതി മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

ചേമഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻകാർപ്പെറ്റ് പദ്ധതി കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെ.ദാസൻ എം.എൽ.എ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടന ചടങ്ങെന്ന് കെ.ദാസൻ

ജനകീയ പ്രതിഷേധം ഫലംകണ്ടു; കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു

ചേമഞ്ചേരി: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ നിരക്ക് ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍

കാപ്പാട് ബീച്ച് പ്രവേശന ഫീസ്‌ അനുവദിക്കില്ല; യൂത്ത് കോൺഗ്രസ്

കാപ്പാട്: കാപ്പാട് ബീച്ചിലെ ബ്ലൂ ഫ്ലാഗിന്റെ പേരിലുള്ള പ്രവേശന ഫീസും പാർക്കിങ് ഫീസും പിൻവലിക്കുക, തൊഴിലവസരങ്ങളിൽ പ്രദേശവാസികൾക്ക് പ്രഥമ പരിഗണന നൽകുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലേക്ക് യൂത്ത് മാർച്ച് സംഘടിപ്പിച്ചു. കാപ്പാട് ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ഡിസിസി മെമ്പർ കണ്ണഞ്ചേരി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവേശന

കാപ്പാട് പ്രവേശന ഫീസ്; പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസും

ചേമഞ്ചേരി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവേശന ഫീസ് പിൻവലിക്കണമെന്നവശ്യവുമായി യൂത്ത് കോൺഗ്രസ്സും രംഗത്ത്‌. ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 10 ന് കാപ്പാടേക്ക് മാർച്ച് സഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് പി കെ നിതിൻ അറിയിച്ചു ബ്ലൂ ഫ്ലാഗിന്‍‌റ പേരിലുള്ള പ്രവേശന ഫീസും പാർക്കിങ് ചാർജും പിൻവലിക്കുക, തൊഴിലവസരങ്ങളിൽ

കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം; പ്രവേശന ഫീസ് അനുവദിക്കില്ലെന്ന് സിപിഐഎം

ചേമഞ്ചേരി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവേശന ഫീസ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. കാപ്പാട് ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് കാപ്പാട് ബീച്ച് ടൂറിസ്റ്റ് കേന്ദ്രത്തിൽ സമാപിച്ചു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നവരിൽ നിന്നും ഈടാക്കുന്ന അന്യായമായ പ്രവേശന ഫീസ് അനുവദിക്കില്ലെന്നും ടൂറിസ്റ്റ്

കടല് കാണാനും കാശൊ?
കാപ്പാട് ജനകീയ പ്രതിഷേധം ശക്തമാകുന്നു

കാപ്പാട്: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചതിന് പിന്നാലെ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകളും നാട്ടുകാരുമാണ് വിനോദത്തിനും ഉല്ലാസത്തിനുമായി കാപ്പാട് തീരത്ത് എത്തുന്നത്. ഇവിടെ എത്തുന്നവരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാനുള്ള ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ തീരുമാനത്തിനെതിരെയാണ് നാട്ടുകാരും സംഘടനകളും

കാപ്പാട് തീരത്ത് ഗ്രീൻ കാർപ്പെറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി

ചേമഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻകാർപ്പെറ്റ് പദ്ധതിയുടെ ഭാഗമായി കാപ്പാട് കടലോരത്ത് പ്രവൃത്തി പൂർത്തിയായി. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ കാർപ്പെറ്റ്. ശുദ്ധമായ കുടിവെള്ളം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, വൃത്തിയുള്ള ടോയ്ലറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഗ്രീൻ കാർപ്പെറ്റ് പദ്ധതിയിൽ ഉണ്ട്.

കാപ്പാട് തീരത്ത് ഗ്രീൻ കാർപ്പെറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി

ചേമഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻകാർപ്പെറ്റ് പദ്ധതിയുടെ ഭാഗമായി കാപ്പാട് കടലോരത്ത് പ്രവൃത്തി പൂർത്തിയായി. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ കാർപ്പെറ്റ്. ശുദ്ധമായ കുടിവെള്ളം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, വൃത്തിയുള്ള ടോയ്ലറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഗ്രീൻ കാർപ്പെറ്റ് പദ്ധതിയിൽ ഉണ്ട്.

ബ്ലൂ ഫ്ലാഗ് ഉയർത്തി കാപ്പാട് തീരം

കൊയിലാണ്ടി: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഇന്ന് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഫ്ലാഗ് ഉയർത്തിയത്. ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ

error: Content is protected !!