Tag: Kakkayam
കോവിഡ് വ്യാപനം: കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഹൈഡൽ ,ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തോണിക്കടവിലും സഞ്ചാരികൾക്ക് നിരോധനം. പഞ്ചായത്ത് അതിർത്തികളിൽ പോലീസ് നിരീക്ഷണം കർശനമാക്കി. മൂന്നര മാസത്തിനു ശേഷം രണ്ടാഴ്ച മുമ്പാണ് കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നത്.
സഞ്ചാരികൾക്കിനി സുഖയാത്ര; കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
പേരാമ്പ്ര: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തേക്കുള്ള റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് ഈ റോഡുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ അഭ്യർഥന പ്രകാരമാണ് മന്ത്രി ബാലുശേരി മണ്ഡലത്തിലെ വിവിധ
കക്കയത്ത് മുളങ്കാടുകൾ മനോഹരമാക്കുന്ന പദ്ധതിക്ക് പുത്തനുണർവ്; സച്ചിൻദേവ് എം.എൽ.എ സ്ഥലം സന്ദർശിച്ചു
കൂരാച്ചുണ്ട്: വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് കക്കയം പഞ്ചവടി മേഖലയിൽ എട്ടേക്കർ മുളങ്കാടുകളിൽ നടപ്പാക്കുന്ന ഇല്ലിത്തോട്ടം ടൂറിസം പദ്ധതിക്ക് പുതുജീവൻ. ഉത്തരവാദിത്വ ടൂറിസത്തിന്റെ സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ. സച്ചിൻദേവ് സ്ഥലം സന്ദർശിച്ചു. മുളകൊണ്ടുള്ള ചെറുനിർമിതികൾ ഇല്ലിത്തോട്ടത്തെ കൂടുതൽ മനോഹരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റ്, വർക്ക്‌ഷോപ്പ്, നടപ്പാതകൾ, ക്രാഫ്റ്റ് ഷോപ്പ്, ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മുളങ്കാടുകൾ വിനോദസഞ്ചാരയോഗ്യമാക്കാനുള്ള
കക്കയത്ത് വൻ വ്യാജ മദ്യവേട്ട; 900 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു
ബാലുശ്ശേരി: എക്സൈസ് റെയ്ഞ്ച് പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻറലിജെൻ്റ്സും സംയുക്തമായി നടത്തിയ റെയ്ഡിൽ കക്കയം മുപ്പതാം മൈലിൽ വച്ച് 900 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കോക്കല്ലൂർ തുരുത്യാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 80 ലിറ്റർ വാഷും കണ്ടെത്തി. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത് പഴയ വ്യാജമദ്യ
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി 9 മുതൽ തോണിക്കടവിലേക്ക് പോകാം
കൂരാച്ചുണ്ട്: കരിയാത്തുംപാറയ്ക്ക് സമീപത്തെ തോണിക്കടവിൽ നടപ്പാക്കിയ ടൂറിസം പദ്ധതി ഫെബ്രുവരി ഒമ്പതിന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലാണ് ഉദ്ഘാടനം നിർവഹിക്കുക. പെരുവണ്ണാമൂഴി റിസർവോയറിന്റെ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. കക്കയത്തും കരിയാത്തുംപാറയിലും എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയൊരുക്കുന്ന മറ്റൊരു കേന്ദ്രമായി തോണിക്കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോട്ടിങ്
‘യാത്രക്കാരുടെ’ ശ്രദ്ധയ്ക്ക് കരിയാത്തും പാറയിലേക്ക് പ്രവേശനമില്ല
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനേദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കയം കരിയാത്തും പാറയിലെ പുഴയുടെ ഭാഗത്തെ അപകട മേഖലയില്‍ ടൂറിസം നില നിര്‍ത്തി കൊണ്ടുതന്നെ സന്ദര്‍ശകരുടെ പ്രവേശനം താത്ക്കാലികമായി നിരോധിക്കാന്‍ തീരുമാനം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിന്റെതാണ് തീരുമാനം. ജലസേചന വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു
ബാലുശേരി: കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. കൊടുവള്ളി സ്വദേശിയായ മുഹമ്മദ് അബുള്ള ബാവ എന്ന കൗമാരക്കാരനാണ് മരിച്ചത്. ബാവ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്ഥലത്തുണ്ടായിരുന്ന അമീൻ റസ്ക്യു ടീം കുട്ടിയെ പുറത്തെടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ കരിയാത്തുംപാറയിലും തോണിക്കടവ് റിസര്‍വോയര്‍ തീരത്തും നൂറുകണക്കിന്
കക്കയത്തേക്ക് ഇനി സുഖയാത്ര
ബാലുശ്ശേരി: പ്രധാന ടൂറിസ്റ്റ് കേന്ദ്രവും, മലബാറിലെ പ്രധാന ജലവൈദ്യുതി ഉൽപാദന കേന്ദ്രമായ കക്കയം ഡാം സൈറ്റിലേക്ക് പോവുന്ന എകരൂൽ കക്കയം ഡാം സൈറ്റ് റോഡിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. രണ്ടു തവണയായുണ്ടായ പ്രളയ മഴയിലുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് ഡാം സൈറ്റ് റോഡ് പാടെ തകർന്ന നിലയിലാണ്. താൽക്കാലിക സംവിധാനമൊരുക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ച്