Tag: Kakkayam
തിമര്‍ത്ത് പെയ്ത് മഴ; കക്കയം ഡാമിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
പേരാമ്പ്ര: അതിശക്തമായ മഴ തുടരുന്നു. കക്കയം ഡാമിന്റ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ആദ്യ ഷട്ടര്‍ 45 സെന്റീമീറ്ററിലേക്കും രണ്ടാമത്തേത് 30 സെന്റീമീറ്ററലേക്കുമാണ് ഉയര്‍ത്തിയത്. ഇതോടെ ഒഴുക്കിവിടുന്ന അധിക ജലത്തിന്റെ അളവ് 75 ക്യുബിക്ക് മീറ്ററും 50 ക്യബിക്ക് മീറ്ററുമായി വര്‍ദ്ധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും
ഷട്ടര്‍ പതിയെ ഉയരുന്നതനുസരിച്ച് കുതിച്ച് ചാടി പാല് പോലെ പതഞ്ഞൊഴുകുന്ന വെള്ളം; കക്കയം അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്ന മനോഹരമായ കാഴ്ച ഇതാ (വീഡിയോ കാണാം)
പേരാമ്പ്ര: നമ്മുടെ നാട്ടില്‍ മഴ ശക്തമാവുകയാണ്. ഇതിന്റെ ഫലമായി അണക്കെട്ടുകളിലും വെള്ളം നിറയുകയാണ്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം അണക്കെട്ടിന്റെ സംഭരണിയും നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നത്. ഇന്ന് രാവിലെയാണ് രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. രാവിലെ ഒമ്പതരയോടെയാണ് ഷട്ടര്‍ തുറന്നത്. ഷട്ടര്‍ തുറന്നതോടെ സെക്കന്റില്‍ 26 ക്യുബിക് മീറ്റര്‍
ശക്തമായ മഴ തുടരുന്നു, കക്കയം ഡാം റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
പേരാമ്പ്ര: കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളതിനാലും കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാകലക്ടര്‍. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട്
വരാനിരിക്കുന്നത് 7.5 മെഗാവാട്ടിന്റെ അധിക ഉത്പാദനം; കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ആധുനികവത്ക്കരണ പ്രവൃത്തിക്ക് തുടക്കമായി
കൂരാച്ചുണ്ട്: കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഒന്നാംഘട്ടത്തിന്റെ നവീകരണ- ആധുനികവത്കരണത്തിന്റെയും ശേഷി വര്‍ധിപ്പിക്കല്‍ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. വൈദ്യുതി ഉത്പാദന രംഗത്ത് വലിയ ഇടപെടലാണ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മുടങ്ങിക്കിടക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാര്‍
തകർന്ന കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു
കക്കയം: കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനര്‍ നിര്‍മ്മിക്കുന്നത്. കക്കയം വാലിക്ക് സമീപം റോഡിന്റെ വശം തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കൊണ്ട് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലി നേരത്തേ പൂര്‍ത്തിയായിരുന്നു. ഡാം സൈറ്റിനടുത്തും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കും. കോണിപ്പാറ ഭാഗത്ത്
കല്ലുകള്‍ ഇളകി പാലം അപകടാവസ്ഥയില്‍; കക്കയത്ത് പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തം
കൂരാച്ചുണ്ട്: കക്കയത്ത് പാലങ്ങളുടെ അറ്റകുറ്റപണി വൈകുന്നതില്‍ ജനങ്ങള്‍ ആശങ്കയില്‍. പഞ്ചവടി പാലവും, അങ്ങാടിക്ക് സമീപം പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലവും അപകടാവസ്ഥയിലാണ്. ഭയത്തോടെയാണ് ജനങ്ങളിതുവഴി കടന്നു പോകുന്നത്. പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലത്തിന്റെ സംരക്ഷണ ഭിത്തി തകരുകയും പാലത്തിന്റെ അടിത്തറയുടെ കരിങ്കല്‍ക്കെട്ടിന്റെ കല്ലുകള്‍ അടരുകയും ചെയ്തിട്ടുണ്ട്. 1960 കാലഘട്ടത്തിലാണ് പാലം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലും പ്രളയവും
അപകടാവസ്ഥയിലായ കക്കയം ഡാം സൈറ്റ് റോഡിന് കല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 80 ലക്ഷം രൂപ
കൂരാച്ചുണ്ട്: അപകടാവസ്ഥയിലായ കക്കയം ഡാം സൈറ്റ് റോഡിന് കല്‍ഭിത്തി നിര്‍മിക്കുന്നതിനായി 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സച്ചിന്‍ദേവ് എം.എല്‍.എ അറിയിച്ചു. മഴയില്‍ തകര്‍ന്ന കക്കയം ഡാം സൈറ്റ് റോഡ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. റോഡ് പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ടെന്നും ഇപ്പോള്‍ റോഡ് ഇടിഞ്ഞഭാഗം ആറുലക്ഷംരൂപ ചെലവഴിച്ച് അടിയന്തരമായി ഗതാഗത യോഗ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. റോഡിന്റെ അപകടാവസ്ഥ
പെയ്തത് ശക്തമായ മഴയില്‍ കക്കയം അണക്കെട്ടിലേക്കുള്ള റോഡ് ഇടിഞ്ഞു; ഗതാഗതം നിരോധിച്ചു
കൂരാച്ചുണ്ട് : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിഞ്ഞ് കക്കയം ഡാം സൈറ്റ് റോഡ് അപകടാവസ്ഥയില്‍. കക്കയം അണക്കെട്ടിലേക്കുള്ള വഴിയില്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു. ഇതെ തുടര്‍ന്ന് റോഡില്‍ ഗതാഗതം നിരോധിച്ചു. വാഹനം കടന്നുപോവുമ്പോൾ കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാലാണിത്. റോഡ് അറ്റകുറ്റപ്പണികൾക്കാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാൻ കളക്ടർ ഡോ. എൻ. തേജ് ലോഹിത്
സഞ്ചാരികള്‍ക്ക് സ്വാഗതം; മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം തുറന്നു
കൂരാച്ചുണ്ട്: മലബാറിന്റെ ഊട്ടി എന്ന അറിയപ്പെടുന്ന കേരളത്തിന്റെ പ്രകൃതി രമണീയ കേന്ദ്രമാണ് കക്കയം. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് മുഴുവന്‍ കണ്‍ടെയ്ന്‍മെന്റ് സോണയതിനാല്‍ ഇവിടെ സഞ്ചാരികള്‍ക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. കക്കയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് കണ്‍ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവായ
കോവിഡ് വ്യാപനം: കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഹൈഡൽ ,ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തോണിക്കടവിലും സഞ്ചാരികൾക്ക് നിരോധനം. പഞ്ചായത്ത് അതിർത്തികളിൽ പോലീസ് നിരീക്ഷണം കർശനമാക്കി. മൂന്നര മാസത്തിനു ശേഷം രണ്ടാഴ്ച മുമ്പാണ് കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നത്.