Tag: Kakkayam Dam
കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയിൽ വെള്ളം ഉയരാൻ സാധ്യത, ഇരു കരങ്ങളിലുള്ളവർ ജാഗ്രത പാലിക്കുക
കൂരാച്ചുണ്ട്: കക്കയം ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടർ പത്ത് സെൻറീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലേർട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. കുറ്റ്യാടി പുഴയിൽ അഞ്ച്
കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
പേരാമ്പ്ര: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായുള്ള മൂന്നാംഘട്ട മുന്നറിയിപ്പാണിത്. കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 757.34മീറ്ററാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് 757.5 മീറ്റര്‍ കവിയുന്നതോടെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത്
കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ മേഖലയില്‍ കനത്ത മഴ; കക്കയം ഡാം സൈറ്റ് റോഡ് മഴയില്‍ തകര്‍ന്നു
പേരാമ്പ്ര: പേരാമ്പ്രയുടെ മഴയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയിലെ മഴയില്‍ കക്കയത്തുനിന്നും ഡാം സൈറ്റിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. രാവിലെ ജോലിക്കെത്തിയവരാണ് റോഡ് ഇടിഞ്ഞതായി കണ്ടത്. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. ഡാം സൈറ്റിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. മഴ തുടര്‍ന്നാല്‍ റോഡ് പൂര്‍ണമായി തകരാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത
തിമർത്തു പെയ്ത് മഴ! കക്കയം ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി; ഡാമിൽ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവിങ്ങനെ…
കൂരാച്ചുണ്ട്: കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് വര്‍ധിച്ചു. ഷർട്ടർ 15 സെന്റിമീറ്ററിൽ നിന്നും 30 സെന്റീമീറ്റർ ആയി ഉയർത്തിയതായി അധീകൃതർ അറിയിച്ചു. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 25 ക്യുബിക്ക് മീറ്ററിൽ നിന്നും 50 ക്യൂബിക് മീറ്റർ ആയി ഉയരും. മഴയെ തുടർന്ന് ഇന്നലെ
ഇടയ്ക്കിടെ മഴ ശക്തമായി: കക്കയം ഡാമിലെ ജലനിരപ്പ് റെഡ് അലേര്‍ട്ടിനു മുകളിലെത്തിയതോടെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ശ്രദ്ധിക്കണേ!!
കുറ്റ്യാടി: കക്കയം ഡാമിലെ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി. കുറ്റ്യാടി പുഴയില്‍ 20 സെന്റീമീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയ്ക്ക് ഇരു വശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 25 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കക്കയം ഡാമിലെ ജലനിരപ്പ് വര്‍ധിച്ച് റെഡ് അലേര്‍ട്
മഴ കുറഞ്ഞു; കക്കയം ഡാമിന്റെ ഇരു ഷട്ടറുകളും അടച്ചു
കൂരാച്ചുണ്ട്: കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡിമിന്റെ ഇരു ഷട്ടറുകളും അടച്ചു. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് രാവിലെ ഒരു ഷട്ടർ പൂർണ്ണമായും അടച്ചിരുന്നു. രണ്ടാമത്തെ ഷട്ടർ 15 സെന്റിമീറ്ററാണ് ഉയർത്തിയത്. വെെകുന്നേരം രണ്ടാമത്തെ ഷട്ടറും അടയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായതിനെ തുടർന്നാണ് കക്കയം ഡാമിന്റെ ഇരു ഷട്ടറുകളും തുറന്നത്. റെഡ് അലര്‍ട്ട് തുടരുന്ന
ജലനിരപ്പ് കുറഞ്ഞു, കക്കയം ഡാമിന്റെ ഷട്ടറുകൾ 15 സെന്റിമീറ്ററാക്കി താഴ്ത്തി
കൂരാച്ചുണ്ട്: കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും 45 ൽ നിന്നും 15 സെന്റിമീറ്ററാക്കി താഴ്ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇന്നലെയാണ് ഘട്ടം ഘട്ടമായി ഷട്ടർ 45 സെന്റിമീറ്റർ വരെ ഉയർത്തിയത്. റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍
ഷട്ടര്‍ പതിയെ ഉയരുന്നതനുസരിച്ച് കുതിച്ച് ചാടി പാല് പോലെ പതഞ്ഞൊഴുകുന്ന വെള്ളം; കക്കയം അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്ന മനോഹരമായ കാഴ്ച ഇതാ (വീഡിയോ കാണാം)
പേരാമ്പ്ര: നമ്മുടെ നാട്ടില്‍ മഴ ശക്തമാവുകയാണ്. ഇതിന്റെ ഫലമായി അണക്കെട്ടുകളിലും വെള്ളം നിറയുകയാണ്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം അണക്കെട്ടിന്റെ സംഭരണിയും നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നത്. ഇന്ന് രാവിലെയാണ് രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. രാവിലെ ഒമ്പതരയോടെയാണ് ഷട്ടര്‍ തുറന്നത്. ഷട്ടര്‍ തുറന്നതോടെ സെക്കന്റില്‍ 26 ക്യുബിക് മീറ്റര്‍
കുതിച്ചൊഴുകുന്നത് 75 ക്യുമെക്‌സ് വെള്ളം; കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറും 45 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറും വീണ്ടും ഉയര്‍ത്തി. 45 സെന്റിമീറ്റര്‍ വീതമാണ് ഇരു ഷട്ടറുകളും ഉയര്‍ത്തിയത്. 75 ക്യുമെക്‌സ് വെള്ളമാണ് നിലവില്‍ ഒഴുക്കി വിടുന്നത്. അണക്കെട്ടില്‍ നേരത്തെ തന്നെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിടുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കുറ്റ്യാടി പുഴയില്‍ ഒന്നര അടി വരെ ജലനിരപ്പ് ഉയരും. അതിനാല്‍ തീരങ്ങളിലുള്ളവര്‍
ആശങ്കയുടെ അണക്കെട്ട് നിറയുന്നു; കക്കയം, പെരുവണ്ണാമൂഴി ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിലും കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. കക്കയം അണക്കെട്ടില്‍ 2478.5 അടിയായും പെരുവണ്ണാമൂഴിയില്‍ 39.51 മീറ്ററായുമാണ് വര്‍ധിച്ചത്. ജലനിരപ്പ് വര്‍ധിച്ചാല്‍ കക്കയം ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2487