Tag: k t rajan meppayur

Total 4 Posts

മാലിന്യം വലിച്ചെറിയില്ല, ശുചിത്വ സുന്ദര നാടിനായി കെെകോർക്കാം; മേപ്പയ്യൂരിൽ ബാലസഭ ശുചിത്വോത്സവം

മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ ശുചിത്വോത്സവവും സി.ഡി.എസ്സ് തല പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ​ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകി. ചടങ്ങിൽ സി.ഡി.എസ്സ് ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു. ബാലസഭ സംസ്ഥാന റിസോഴ്സ്‌ പേഴ്സൺ പി.കെ

വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണോ? മേപ്പയ്യൂരിലെ സ്‌കൂളുകളില്‍ പരിശോധന

മേപ്പയ്യൂര്‍: പുതിയ അധ്യായന വര്‍ഷമാരംഭിച്ചതോടെ കുട്ടികളുടെ സുരക്ഷിതത്വമുറപ്പുവരുത്തുന്നതിനായി സ്‌കൂളുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ അഞ്ച് സ്‌കൂളുകളിലാണ് ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പരിശോധന നടന്നത്. സ്‌കുളുകളിലെ ഭൗതിക സാഹചര്യവും ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വവും സംഘം പരിശോധിച്ചു. കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, നരക്കോട് എല്‍.പി സ്‌കൂള്‍, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി

‘ഓരോ വര്‍ഷവും അഞ്ച് ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കും’; പരിസ്ഥിതി സംരക്ഷണത്തിനായി മേപ്പയ്യൂരില്‍ ഹരിതം സഹകരണം പദ്ധതി

മേപ്പയ്യൂര്‍: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഹരിതം സഹകരണം’ പരിസ്ഥിതി ദിനാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം മേപ്പയൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മാവിന്‍തൈ നട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ നിര്‍വഹിച്ചു. സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഉള്ളൂര്‍ ദാസന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം

കണ്ണൂര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചില്ല; ജനകീയ മുക്ക് – കളരിക്കണ്ടിമുക്ക് റോഡ് നവീകരണം നീളുന്നു

മേപ്പയ്യൂര്‍: തീരാദുരിതമായി മേപ്പയ്യൂര്‍ രണ്ടാംവാര്‍ഡിലെ ജനകീയ മുക്ക് – കളരിക്കണ്ടിമുക്ക് റോഡ്. നീരുറവയും വെള്ളക്കെട്ടും കാരണം മഴക്കാലത്ത് റോഡിലൂടെ നടക്കാന്‍ പോലുമാകില്ല. റോഡിന് മുകളിലൂടെ കടന്നുപോകുന്ന കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നീര്‍പ്പാലം കാരണം റോഡ് നവീകരണം മുടങ്ങിയിട്ട് കാലമായി. ജനകീയമുക്കില്‍നിന്ന് തുടങ്ങിയ ടാറിങ്പണി സ്‌കൂളിന് സമീപത്തെത്തി നിലച്ചിരിക്കുകയാണ്. ബാക്കിവരുന്ന കളരിക്കണ്ടിമുക്കുമായി ബന്ധിപ്പിക്കുന്ന ഏകദേശം 400 മീറ്റര്‍

error: Content is protected !!