Tag: K Dasan MLA
കടലാക്രമണം രൂക്ഷമായ മുത്തായത്ത് മുന്‍ എംഎല്‍എ കെ ദാസന് സന്ദര്‍ശനം നടത്തി
മൂടാടി: മൂടാടി മുത്തായത്ത് കടലാക്രമണം രൂക്ഷമായ സ്ഥലം മുന്‍ എംഎല്‍എ കെ ദാസന് സന്ദര്‍ശിച്ചു. പ്രദേശത്ത് നിരവധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു കെ ദാസന് എംഎല്‍എയുടെ സന്ദര്‍ശനം. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. ചേമഞ്ചേരി വില്ലേജില്‍ 17, 13 ,18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കാപ്പാട്, മുനമ്പത്ത് , അഴീക്കല്‍,
കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്മാര്‍ട്ടാകുന്നു; പുതിയ കെട്ടിടത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണത്തിന് ടെന്‍ഡറായി
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ആദ്യ ഘട്ട നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തതായി കെ ദാസന് എംഎല്‍എ അറിയിച്ചു. കിഫ്ബിയില്‍ നിന്നും അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം. ചെറുതും വലുതുമായ എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വാപ്കോസ് ആണ്
കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന്റെ കെട്ടിട സമുച്ചയം ഫെബ്രുവരി ആറിന് നാടിന് സമര്‍പ്പിക്കും
കൊയിലാണ്ടി: കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന്റെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടെ കന്നുകുട്ടി പരിപാലനം, ആര്.പി. വിജിലന്‍സ് യൂണിറ്റ്, റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍ തുടങ്ങിയവയുടെ ജില്ലാതല ഓഫീസുകളും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും. ഫെബ്രുവരി ആറിന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങില്‍ കെ.ദാസന്
കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര്; അഭിപ്രായസമന്വയത്തിലൂടെ തീരുമാനിക്കുമെന്ന് കെ.ദാസന് എം.എല്‍.എ
കോഴിക്കോട്: കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരിടുന്ന കാര്യത്തില്‍ അഭിപ്രായസമന്വയത്തിലൂടെ തീരുമാനമെടുക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ. കെ. ദാസന് അഭിപ്രായപ്പെട്ടു. കേളപ്പജിയുടെ പേരില്‍ ജില്ലയില്‍ സ്മാരകങ്ങളൊന്നുമില്ലെന്നത് പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാലം പൂര്‍ത്തിയാവുമ്പോള്‍ കേളപ്പജിയുടെ പേരിടണമെന്ന ആവശ്യം ജില്ലാഭരണകൂടവും മന്ത്രിയുമൊക്കെ പരിശോധിക്കണം. പ്രാദേശികമായ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുവേണം തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യാത്രാദുരിതം തിരിച്ചറിഞ്ഞാണ് ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരിക്കെ