Tag: ivan fund
ജനം പാലേരിയിലെ നൗഫലിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഇവാനുവേണ്ടി സമാഹരിച്ചത് പന്ത്രണ്ട് കോടിയോളം; ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് കോഴിക്കോട്ടെത്തിച്ചു, ചികിത്സ നാളെ തുടങ്ങും
പാലേരി: അപൂര്‍വ്വമായ എസ്.എം.എ രോഗം ബാധിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ നാളെ തുടങ്ങും. ഇവാന്റെ ചികിത്സയ്ക്കാവശ്യമായ സോള്‍ ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി ഇഞ്ചക്ഷന്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് എത്തിയിട്ടുണ്ട്. ഇവാനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ ഒപ്പം നിന്നതുപോലെ ഇനിയുള്ള ദിവങ്ങളില്‍ ഇവാനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് എല്ലാവരോടും
ഇവാന്‍ ചികിത്സാഫണ്ട്; കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി അഞ്ചുലക്ഷം രൂപ കൈമാറി
പേരാമ്പ്ര: പാലേരിയില്‍ എസ്.എം.എ. രോഗം ബാധിച്ച മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കി കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി. ചികിത്സാകമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് അലി തങ്ങള്‍ക്ക് തുക കൈമാറി. യോഗത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ആര്‍.കെ. മുനീര്‍, പി.ടി അഷ്‌റഫ്, ശിഹാബ് കന്നാട്ടി, ഷജീര്‍ പേരാമ്പ്ര, ഹമീദ് കൂത്താളി, ഇബ്രാഹിം
ബിരിയാണി ചലഞ്ചിലൂടെ ഒരുലക്ഷം രൂപ സമാഹരിച്ചു; തുക പാലേരിയിലെ ഇവാന്‍ ചികിത്സയ്ക്കായി നല്‍കി യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍
പേരാമ്പ്ര: പാലേരിയിലെ മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായ നിധിയിലേക്ക് യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍ സംസ്ഥാന കമ്മറ്റി തുക കൈമാറി. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷം രൂപയാണ് നല്‍കിയത്. വാര്‍ഡ് കൗണ്‍സിലര്‍ ജിഷയില്‍ നിന്നും ചികിത്സാസഹായ കമ്മറ്റി ട്രഷറര്‍ സി.എച്ച് ഇബ്രാഹിംകുട്ടിക്ക് പണം ഏറ്റുവാങ്ങി. ഉജ്ജയിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തെങ്ങ്കയറ്റ തൊഴിലാളി യൂണിയന്‍ സംസ്ഥാന
കുറ്റ്യാടിക്കാര്‍ ഒത്തൊരുമിച്ചു; ഇവാന്റെ ചികിത്സയ്ക്കായി കൈമാറിയത് ഒരു കോടി ഒരു രൂപ
കുറ്റ്യാടി: എസ്.എം.എ രോഗ ബാധിതനായ പാലേരിയിലെ കുഞ്ഞ് ഇവാന്റെ ചികില്‍സക്കായി ഒരു കോടി ഒരു രൂപ സമാഹരിച്ച് കുറ്റ്യാടിക്കാര്‍. കുന്നുമ്മല്‍ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍, ചിന്നൂസ് കൂട്ടായ്മ, രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രവാസികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, തൊഴിലാളികള്‍, കുടുംബ കൂട്ടായ്മകള്‍ ഉള്‍പ്പെടെ നാടും നാട്ടുകാരും ഈ സംരംഭത്തില്‍ എല്ലാം മറന്ന് കണ്ണികളായപ്പോള്‍ ശരിക്കും
ഇവാന്‍ ചികിത്സാ ഫണ്ട് ശേഖരണം; നാളീകേര സമാഹരണം നടത്തി ചാലിക്കര യൂത്ത് ലീഗ്
പേരാമ്പ്ര: എസ്.എം.എ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ മുഹമദ് ഇവാന്‍ ചികില്‍സാ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിന് യൂത്ത് ലീഗ് നടത്തുന്ന നാളീകേര സമാഹരണത്തിന് ചാലിക്കരയില്‍ തുടക്കം കുറിച്ചു. കോരി ചൊരിയുന്ന മഴയത്തും വകവെക്കാതെയാണ് ചാലിക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. മുസ്ലിം ലീഗ് കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണയോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രണ്ട്
‘നിങ്ങളും നല്‍കില്ലേ ഒരു തേങ്ങയെങ്കിലും?” മുഹമ്മദ് ഇവാനുവേണ്ടി പേരാമ്പ്രയില്‍ മുസ്‌ലിം ലീഗിന്റെ നാളികേരം ചലഞ്ച്
പേരാമ്പ്ര: എസ്.എം.ഇ രോഗം ബാധിച്ച് ചികിത്സ തേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിനു വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന നാളികേരം ചലഞ്ചിന് തുടക്കം. വിവിധ യൂണിറ്റുകളില്‍ നിന്നും ലഭിക്കുന്ന നാളികേരം പേരാമ്പ്ര, മേപ്പയ്യൂര്‍ എന്നിവിടങ്ങളില്‍ സമാഹരിക്കും. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറക്കരയില്‍ നടന്ന നിയോജക മണ്ഡലം
മരവുമായി മിന്നൂസ് ലോറികള്‍ പെരുമ്പാവൂരേക്ക്; ഇന്നത്തെ യാത്ര ഇവാന്‍ മോനൊരു കൈത്താങ്ങിനായ്
പേരാമ്പ്ര: എസ്.എം.എ രോഗബാധിതനായ ഇവാന്‍ മോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മിന്നൂസ് മരം ലോറികള്‍ ഇന്ന് റോഡിലിറങ്ങും. ചെമ്പനോട, പശുക്കടവ്, മുള്ളന്‍കുന്ന്, കണ്ണൂര്‍ പേരാവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പെരുമ്പാവൂരിലേക്കാണ് ലോറികള്‍ മരം കയറ്റി പോവുന്നത്. വൈകുന്നേരത്തോടെയാണ് ലോറികള്‍ യാത്ര ആരംഭിക്കുക. ഇന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന പണം ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് വിനിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മിന്നൂസ് മാനേജ്‌മെന്റ് ആന്റ്
ചങ്ങരോത്തെ ഇവാന്‍റെ പുഞ്ചിരിക്കായി അവർ രുചിയൂറും ബിരിയാണി വിളമ്പി; സി.പി.എം കല്ലൂര്‍ ബ്രാഞ്ച് സ്വരൂക്കൂട്ടിയത് ഒരുലക്ഷത്തിലധികം രൂപ
കടിയങ്ങാട്: പാലേരിയിലെ മുഹമ്മദ് ഇവാന്റെ ജീവന്‍ രക്ഷിക്കാനുള്ള 18 കോടിയുടെ തുള്ളി മരുന്ന് എത്തിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രയത്‌നിക്കുകയാണ് നാടും നാട്ടുകാരുമൊന്നാകെ. ഒപ്പം കൂടി ചങ്ങരോത്ത് പഞ്ചായത്ത് 13ാം വാര്‍ഡ് സി.പി.എം കല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റിയും. ചികിത്സാ സഹായത്തിലേക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി ഇരുപത് രൂപ വാര്‍ഡ് മെമ്പര്‍
ഇവാന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ മേപ്പയ്യൂരിലെ സംയുക്ത ട്രേഡ് യൂനിയന്‍ കൈകോര്‍ത്തു; സമാഹരിച്ച ഫണ്ട് ഭാരവാഹികള്‍ക്ക് കൈമാറി
മേപ്പയ്യൂര്‍: സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ സമാഹരിച്ച ഫണ്ട് കൈമാറി. യൂണിയന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ഒരു ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി മുന്നൂറ്റിനാല്‍പ്പത് രൂപ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഇവാന്‍
ഇവാനുവേണ്ടി കുറ്റ്യാടി ഐഡിയല്‍ കോളേജ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയപ്പോള്‍ നാലുമണിക്കൂര്‍ കൊണ്ട് ലഭിച്ചത് രണ്ടരലക്ഷത്തിലധികം രൂപ; പണം സമാഹരിച്ചത് കുട്ടികളുടെ വിനോദയാത്രയിലൂടെ
കുറ്റ്യാടി: പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കുവേണ്ടി കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസ്സുകളുടെ കാരുണ്യയാത്രാ പദ്ധതിയെ സജീവമാക്കാനും ഫണ്ട് ശേഖരണം വിപുലീകരിക്കാനുമായി കുറ്റ്യാടി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച മെഗാ കോളേജ് ട്രിപ്പ് വന്‍ വിജയം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കോഴിക്കെട്ടിത്തിയ വിദ്യാര്‍ഥികള്‍ വൈകുന്നേരം അഞ്ചുവരെ നടത്തിയ പണപ്പിരിവിലൂടെ 204308 രൂപയാണ് പിരിച്ചെടുത്തത്. ഗൂഗിള്‍ പേ