Tag: independence day
‘സ്വാതന്ത്ര്യം തന്നെ അമൃതം’; പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കുട്ടോത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ക്വിസ് മത്സരം
വടകര: പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കുട്ടോത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘ സ്വാതന്ത്ര്യം തന്നെ അമൃതം ‘ എന്ന പരിപാടി സുധീഷ് വള്ളിൽ ഉദ്ഘാടനം ചെയ്തു. LP, UP, ഹൈസ്കൂൾ വിഭാഗങ്ങളിലായി 112 പേർ മത്സരത്തിൽ പങ്കെടുത്തു. പരിപാടിയിൽ വി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സി. പി.
78ാമത് സ്വാതന്ത്ര്യദിനം; വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍, ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് നാട്
വടകര: 78ാമത് സ്വാതന്ത്ര്യദിന ആഘോഷപരിപാടികളുടെ ഭാഗമായി വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഗ്രീൻ വാർഡ് ലീഡർമാർ എന്നിവർ പങ്കെടുത്ത പരിപാടി നഗരസഭാ
സ്വാതന്ത്ര്യ ദിനാഘോഷം; ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി
ചെമ്മരത്തൂർ: ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി. സത്യനാരായണൻ പതാക ഉയർത്തി. ശ്രീജിത്ത് എ.പി, കൃഷ്ണകുമാർ സി, രാംകുമാർ സി, ജയൻ ആർ പി സുനിൽ സുപ്രീം രാഗേഷ് സി, രഞ്ജിത്ത് എ.പി തുടങ്ങിയവർ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനാഘോഷം; മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
വടകര: മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് റൂറൽ ജില്ലാ ബോംബ് സ്‌ക്വാഡ് , ഡോഗ് സ്‌ക്വാഡ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയത്. മാഹി, വടകര, കൊയിലാണ്ടി എന്നീ റെയിൽവേ സ്റ്റേഷനുകളിലും വടകര, പയ്യോളി, കൊയിലാണ്ടി ബസ് സ്റ്റാന്റുകൾ, ഇവയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയിടങ്ങൾ
ഘോഷയാത്രയും കലാപരിപാടികളും; ആഘോഷ നിര്‍ഭരമായി പാലേരി മുതുവണ്ണാച്ച ജി.എല്‍.പി സ്‌കൂള്‍ സ്വാതന്ത്ര്യദിന പരിപാടികള്‍
പേരാമ്പ്ര: പാലേരി മുതുവണ്ണാച്ച ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യധിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉപഹാരസര്‍പ്പനവും നടത്തി. കുട്ടികളുടെ ഘോഷയാത്രയും കലാപരിപാടികളും ആഘോഷത്തിന് നിറം കൂട്ടി. ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ പൂര്‍വ വിദ്യാര്‍ത്ഥി എം.ഇ മുഹമ്മദ് ഇസ്മായിലിന് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റീ
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ട ചരിത്രമറിയാം
സുഹാനി എസ്. കുമാർ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ംട വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനു പിന്നില്‍.
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതക ഉയര്‍ത്തി. സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പശ്ചാത്തല
ത്രിവര്‍ണ്ണ പതാക പാറിപറക്കുകയാണ്, ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥകള്‍ വിളിച്ചോതിക്കൊണ്ട്; ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റതിന്റെ 75 വര്‍ഷങ്ങള്‍
പേരാമ്പ്ര: ധീരന്മാരായ മുന്‍ഗാമികളുടെ ആത്മസമര്‍പ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായി രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഭിമാനിക്കാം ഓരോ ഇന്ത്യക്കാര്‍ക്കും. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് 1947 ആഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യം നേടിയത്. അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും
പെണ്‍മക്കള്‍ രാജ്യത്തിന്റെ വലിയ പ്രതീക്ഷ, സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
ഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ‘വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍
നടുവണ്ണൂരിന്റെ മണ്ണിലെ സ്വാതന്ത്ര്യ പോരാട്ടം; ബ്രിട്ടിഷ് ധാര്‍ഷ്ട്യത്തെ തകര്‍ക്കാന്‍ തീ കൊളുത്തിയത് സബ് റജിസ്ട്രാര്‍ ഓഫീസിന്
ഒരു ജനത വിയര്‍പ്പും രക്തവും ചിന്തിയാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതെന്ന ഓര്‍മകള്‍, ആ പോരാട്ട സ്മരണകളിലെ അടങ്ങാത്ത കനലുകളിലൊന്നാണ് നടുവണ്ണൂര്‍ സബ്‌റജിസ്ട്രാര്‍ ഓഫീസ്. സ്വാതന്ത്ര്യ സമരകാലത്ത് നടുവണ്ണൂരിന്റെ പേരും മുദ്രകുത്തപ്പെട്ടത് ഈ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. ഒരു കാലത്ത് കുറുമ്പനാടിന്റെ ആസ്ഥാനമായിരുന്നു നടുവണ്ണൂര്‍ 1871ലാണ് ബ്രിട്ടിഷുകാര്‍ നടുവണ്ണൂരില്‍ സബ് റജിസ്ട്രാര്‍ ഓഫീസ് തുറന്നത്.