Tag: Inaguration
പുതുമോടിയില്‍ ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം; നവീകരിച്ച കെട്ടിടം നാടിനായ് സമര്‍പ്പിച്ചു
ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നവീകരിച്ചത്. സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നുസ്രത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് കോമച്ചം കണ്ടി, ജമീല കുറുടിയത്, റഫീഖ് സി കെ,അബൂബക്കര്‍ സി എം,
ഇനി പുത്തന്‍ മോടിയില്‍; നവീകരിച്ച ചെറുവണ്ണൂര്‍ മസ്ജിദുല്‍ഹുദാ ഉദ്ഘാടനം ഇന്ന്
പേരാമ്പ്ര: നവീകരിച്ച ചെറുവണ്ണൂര്‍ ഓട്ടുവയല്‍ മസ്ജിദുല്‍ ഹുദായുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി കടലുണ്ടി മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 25ന് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും, 26ന് അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി ആലുവയും മതപ്രഭാഷണം നടത്തും.
‘ഫിസിക്സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം’; നോബേല്‍ ചര്‍ച്ചയാക്കി പയ്യോളി എ.വി. അബ്ദുറഹിമാന്‍ ഹാജി കോളേജിലെ ഫിസിക്സ് വിദ്യാര്‍ഥികള്‍
പയ്യോളി: ഫിസിക്സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്സ് ടീച്ചേര്‍സ് ഭാരവാഹിയും ആലുവ യു.സി. കോളജ് അധ്യാപകനുമായ ഡോ. കെ. മധു. എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാണ്ടം
മേപ്പയ്യൂര്‍ ചോതയോത്ത് അംഗന്‍വാടിയിലെ കുട്ടികളിനി സുരക്ഷിതമായ കെട്ടിടത്തില്‍; പതിനാലരലക്ഷം രൂപ ചെലവഴിച്ച് പുതിയ ക്ലാസ്മുറി ഒരുക്കി
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴില്‍ ചോതയോത്ത് അംഗന്‍വാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലാണ് കെട്ടിടം ഒരുക്കിയത്. പതിനാലരലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷഫീഖ്
പഠന മികവിനായി പുത്തന്‍ സൗകര്യങ്ങളിലേക്ക്; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളിനി പുതിയ ക്ലാസ്മുറികളിലിരുന്ന് പഠിച്ച് തുടങ്ങാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച വി.എച്ച്.എസ്.സി കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായ ചങ്ങില്‍ അസി. എക്‌സികക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് റിപ്പോര്‍ട്ടും, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഡോ.സെഡ്.എ.അന്‍വര്‍
പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ ഇനി മെച്ചപ്പെട്ട സൗകരങ്ങളിലേക്ക്; സ്റ്റേഷന്റെ ഭൗതീക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ ഭൗതീക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 50 ലക്ഷം രൂപ അനുവദിക്കുമെന്നു ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 13 ലക്ഷത്തോളം രൂപ വകയിരുത്തി നിര്‍മ്മിച്ച പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ ഇന്റേണല്‍ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം
കോതമംഗലം ഗവ: എല്‍.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയം വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തു
കൊയിലാണ്ടി: കോതമംഗലം ഗവ: എല്‍.പി. സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. നാട മുറിച്ച് കെട്ടിടം തുറന്നു. പുതിയ ഹൈടെക് വിദ്യാലയ സമുച്ചയമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി സ്‌കൂളിന്റെ ഭാതിക സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ്