Tag: IMA
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണം; ഐഎംഎ പ്രതിഷേധ ദിനം ആചരിച്ചു
പേരാമ്പ്ര: ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ആശുപത്രി കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാമില്‍ പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ: വിനോദ് കുമാര്‍ കെപി,
കോഴിക്കോട് ജില്ലയിലെ കോവിഡ് വ്യാപനം; സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ എന്ന അഭ്യർത്ഥനയുമായി ഐഎംഎ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ താമസിക്കുന്നവരോട് സ്വയംപ്രഖ്യാപിത ലോക്ക്ഡൗണ്‍ എന്ന അഭ്യർത്ഥന മുന്നോട്ട് വെക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ഘടകം അറിയിച്ചു. കോവിഡിന്റെ രണ്ടാംവരവ് കോഴിക്കോട് ജില്ലയിൽ കടുത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ തീരുമാനം. കോഴിക്കോട് ജില്ല അതീവ ഗുരുതരാവസ്ഥയിലാണ്. ആശുപത്രികള്‍ കോവിഡ് രോഗികള്‍ നിറയുന്നു. ഐസിയുവില്‍ ബെഡ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ആരോഗ്യരംഗവും
വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഐഎംഎ. രോഗലക്ഷണമുള്ളവര്‍ ആര്‍ടിപിസിആര്‍ തന്നെ പരിശോധന നടത്തണം. തെരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് പി എം സഖറിയാസ് പറഞ്ഞു. വാക്സിനേഷന്‍ സൗജന്യമാക്കണമെന്നും പിജി ഡോക്ടര്‍മാരുടെ അഭാവം കൊവിഡ് ചികിത്സയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ. പ്രതിദിനം