Tag: hospital

Total 15 Posts

രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; കോഴിക്കോട് ജില്ലയില്‍ ആശ്വാസം, 2474 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4169

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2474 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കു പോസിറ്റീവായി. 50 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2417പേര്‍ക്കാണ് രോഗം ബാധിച്ചത്. 12867 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ്

കോഴിക്കോട് ജില്ലയില്‍ 61 കോവിഡ് ആശുപത്രികളിലായി 1237 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3280 കിടക്കകളില്‍ 1237 എണ്ണം ഒഴിവ്. 56 ഐ.സി.യു കിടക്കകളും 27 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 354 കിടക്കകളും ഒഴിവുണ്ടെന്ന് ആരോഗ്യവകുപ്പ്. 15 സര്‍ക്കാര്‍ കോവിഡ് ആശുപത്രികളിലായി 317 കിടക്കകള്‍, 11 ഐ.സി.യു, 22 വെന്റിലേറ്റര്‍, 184 ഓക്‌സിജന്‍ ഉള്ള കിടക്കകളും

ഓണ്‍ലൈന്‍ സേവനം പരമാവധി ഉപയോഗിക്കണം; എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍

പുറക്കാട്ടിരി: രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ സേവനം പരമാവധി ഉപയോഗിക്കണമെന്ന് എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍ പുറക്കാട്ടിരി. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കുട്ടികളെ നേരിട്ട് ഹോസ്പിറ്റലില്‍ കൊണ്ടുവരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. അതാത് ഡോക്ടര്‍മാരുടെ ഒ പി ഉള്ള ദിവസങ്ങളില്‍ രാവിലെ

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൃദയരോഗ വിഭാഗം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൃദയ രോഗ വിഭാഗം ആരംഭിച്ചു. കോഴിക്കോട് നഗരത്തില്‍ ഹൃദ്രോഗ വിഭാഗത്തില്‍ സാധാരണക്കാര്‍ക്ക് ആശ്രയമായി ഉണ്ടായിരുന്നത് മെഡിക്കല്‍ കോളേജ് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഗവണ്‍മെന്റ് ബീച്ച് (ജനറല്‍) ഹോസ്പിറ്റലിലും ഹൃദ്രോഗ വിഭാഗം ആരംഭിച്ചിരിക്കുകയാണ്. പരിചയസമ്പന്നരായ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഗവണ്‍മെന്റ് ബീച്ച് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തില്‍ ലഭ്യമാണ്. സ്വകാര്യ

മെയ്ക് ഷിഫ്റ്റ് ഐസിയു സജ്ജീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: ഐസിയു ബെഡ്, അനുബന്ധ ചികിത്സ എന്നിവയില്‍ വന്നേക്കാവുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞ് മെയ്ക് ഷിഫ്റ്റ് ഐസിയു ആശയത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഐ സി യു വില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താല്‍ക്കാലിക ഐസിയു സംവിധാനമാണ് മെയ്ക് ഷിഫ്റ്റ് ഐസിയു. കോവിഡ് തീവ്രവ്യപനം കണക്കിലെടുത്ത് കൂടുതല്‍ മെയ്ക്

error: Content is protected !!