Tag: hospital

Total 15 Posts

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധാ സൗകര്യം; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പേരാമ്പ്ര: കുറഞ്ഞ ചെലവില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സൗകര്യവുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കൂടുതല്‍ രോഗങ്ങള്‍ക്ക് പരിശോധന സംവിധാനമുള്ള ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ

ആരോഗ്യ വകുപ്പിന്റെ അവഗണന; കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇവ ഒരുക്കാത്തതില്‍ ആക്ഷേപവുമായി നാട്ടുകാര്‍

കൂരാച്ചുണ്ട്: ആശുപത്രിയിലെത്തുന്ന കൂടുതല്‍ പരിചരണം ആവശ്യമായ രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇത് ഒരുക്കാത്ത നടപടിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കൈതക്കൊല്ലിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലാണ് രോഗികള്‍ക്ക് കിടത്തി ചികിത്സ ഒരുക്കാനായി 10ഓളം ബെഡ്ഡുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടും ചികിത്സ ഒരുക്കാതിരിക്കുന്നത്. നിലവില്‍ ഒ.പി സമയം വൈകുന്നേരം ആറ് മണി

മെച്ചപ്പെട്ട സൗകര്യങ്ങളും മികവാര്‍ന്ന ചികിത്സയും; കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

കൂത്താളി: വര്‍ദ്ധിപ്പിച്ച സൗകര്യങ്ങളുമായി കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലെന്‍ വഴി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സ്സിപ്പള്‍ സെക്രട്ടറി

കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്‌നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.

‘ജീവനക്കാരി മരിച്ച ദിവസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആശുപത്രി അടച്ചിട്ടു’; വ്യജപ്രചരണത്തെ അപലപിച്ച് മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുബആരോഗ്യ കേന്ദ്രത്തിനെതിരായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ നടപടിക്കെതിരെ യോഗം ചേര്‍ന്നു. ആശുപത്രിയില്‍ വെച്ച് നടന്ന മാനേജ്‌മെന്റ് കമ്മറ്റിയുടെയും ജീവനക്കാരുടെയും സംയുക്തയോഗം സംഭവത്തില്‍ അപലപിച്ചു. ജീവനക്കാർ ഡ്യൂട്ടിയിൽ ഇരിക്കെ വൈകുന്നേരം 3.30 ന് സി.എം ബാബു, മനോഹരന്‍ ഉഷസ് എന്നിവരുടെ നേതൃത്വത്തില്‍ ഗെയിറ്റ് പുറത്ത് നിന്ന് അടച്ചിട്ട് രാവിലെ 11.30 മുതല്‍

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; ഇടതുകാലിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി, പിഴവ് ഡോക്ടര്‍ അറിയുന്നത് രോഗി പറയുമ്പോള്‍

കോഴിക്കോട്: നാഷണല്‍ ഹോസ്പിറ്റലില്‍ കാലുമാറി ശസ്ത്രക്രിയ. കക്കോടി സ്വദേശിനി സജ്‌നയുടെ ഇടത് കാലിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് ആരോപണം ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടര്‍ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോള്‍ മാത്രമാണ്. തെറ്റ് പറ്റിയെന്ന് ഡോക്ടര്‍ ഏറ്റു പറഞ്ഞെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ആശുപത്രി ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ബഹിര്‍ഷാന്‍

ആശുപത്രി മുറിയിൽ കയറി ബേപ്പൂർ സ്വദേശിയുടെ നാല് പവൻ സ്വർണ്ണാഭരണവും പണവും കവർന്നു; ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊക്കി നടക്കാവ് പോലീസ്

കോഴിക്കോട്: നിരവധി മോഷണക്കേസിലെ പ്രതിയായ കണ്ണൂർ ഇരിട്ടി സ്വദേശി പോലീസ് പിടിയിൽ. ഇരിട്ടി സ്വദേശി രാജേഷ് കുമാർ ആണ് അറസ്റ്റിലായത്. ആശുപത്രിയിൽ നിന്ന് ബേപ്പൂർ സ്വദേശിയുടെ സ്വർണ്ണാഭരണം കവർന്ന് കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കാൻ എത്തിയ ബേപ്പൂർ

കോഴിക്കോട് വരുന്നു അഞ്ഞൂറ് കോടി രൂപ ചെലവില്‍ അവയവമാറ്റത്തിന് മാത്രമായി അത്യാധുനിക ആശുപത്രി; ശുപാര്‍ശയ്ക്ക് സര്‍ക്കാറിന്റെ അംഗീകാരം, രാജ്യത്തെ ആദ്യ സംരംഭം

കോഴിക്കോട്: അവയവമാറ്റത്തിന് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി കോഴിക്കോട് വരുന്നു. അഞ്ഞൂറ് കോടി രൂപ ചെലവില്‍ അത്യാധുനികവും സമഗ്രവുമായ സംവിധാനങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ രണ്ടേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പാളിച്ചകള്‍ പരിഹരിക്കുക, സ്വകാര്യ ആശുപത്രികളിലെ കൊള്ള തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട്

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക വിവരം. രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നെന്നാണ് അവര്‍ പറയുന്നത്.

ബാലുശ്ശേരി മങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുഖഛായ മാറുന്നു ;നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.1 കോടി രൂപ അനുവദിച്ചു

ബാലുശ്ശേരി : മങ്ങാട് കുടുംബാരോഗ്യകേന്ദ്രം നവീകരിക്കുമെന്ന് കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ അറിയിച്ചു. ആശുപത്രി നവീകരണത്തിന് ഒരു കോടി പത്തുലക്ഷം രൂപ അനുവദിച്ചു. ഒരു ഏക്കര്‍ സ്ഥലത്ത് കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് മങ്ങാട് കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യമിഷന്റെ സഹായത്തോടെയാണ് ആധുനിക രീതിയിലുള്ള കെട്ടിടമുണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മങ്ങാട് പി.എച്ച്.സി, എഫ്.എച്ച്.സി. ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

error: Content is protected !!