Tag: honored
നാടിന് രക്ഷകനായ് പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ അന്‍വര്‍ കോറോത്ത്; ആദരവുമായി അഗ്നിരക്ഷാസേന
പേരാമ്പ്ര: പേരാമ്പ്രയിലെ ബേക്കറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം സമയോചിതമായ ഇടപെടലിലൂടെ അണച്ച ഓട്ടോഡ്രൈവറെ ആദരിച്ചു. പേരാമ്പ്രയിലെ ഓട്ടോഡ്രൈവറായ അന്‍വര്‍ കോറോത്തിനെയാണ് ദേശീയ ഫയര്‍സര്‍വീസ് വാരാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചത്. ഏപ്രില്‍ എട്ടിന് ഓട്ടോയുമായി വരുമ്പോള്‍ ചേനോളി റോഡ് ജംങ്ഷനില്‍ ആള്‍ക്കൂട്ടത്തെ കണ്ട് ഓട്ടോനിര്‍ത്തി അന്വേഷിച്ചപ്പോഴാണ് ബേക്കറിയില്‍ തീ ആളിപ്പടരുന്നത് കണ്ടത്. ഉടന്‍
തൊഴില്‍ ദിനത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം; പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്തിന്റെ ആദരം
പേരാമ്പ്ര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവുംകൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ തൊഴിലാളികളെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നുലക്ഷത്തിലധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് പേരാമ്പ്ര പഞ്ചായത്ത് ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ പത്താം സ്ഥാനവും കരസ്ഥമാക്കിയത്. ആദരസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ്
‘നെയ്ത്ത് കലയെ പരിപോഷിപ്പിക്കണം’; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെയ്ത്ത് തൊഴിലാളികളെ ആദരിച്ച് നടുവത്തൂര്‍ സൗത്ത് എല്‍.പി.സ്‌കൂളില്‍ സമാദര സദസ്സ്
കീഴരിയൂര്‍: പരമ്പരാഗത നെയ്ത്ത് കലയെ പരിപോഷിപ്പിക്കണമെന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ പ്രതിഫലം ലഭിക്കാത്തതിനാല്‍ ഈ കുലത്തൊഴില്‍ അനാകര്‍ഷക മേഖലയായി മാറുകയാണ്. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന് ഊടുംപാവും നല്‍കിയ നെയ്ത്ത് തൊഴില്‍ മേഖലയില്‍ സര്‍ക്കാറില്‍ നിന്നും ഇനിയും കൂടുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘നല്ല പൊലീസുകാരി, യഥാര്‍ത്ഥ അമ്മ’; പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച ചിങ്ങപുരം സ്വദേശിനി രമ്യയ്ക്ക് കേരള പൊലീസിന്റെയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ആദരം
കൊയിലാണ്ടി: ചിങ്ങപുരം സ്വദേശിനിയും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയുമായ എം.ആര്‍.രമ്യയ്ക്ക് ആദരം. അമ്മയില്‍ നിന്ന് അകറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മുലപ്പാല്‍ നല്‍കിയ രമ്യ നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബസമേതം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി രമ്യയെ പൊലീസ് മേധാവി ആദരിച്ചത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മുലപ്പാല്‍ നല്‍കാനായി സ്വയം മുന്നോട്ട് വന്ന
കുറ്റ്യാടിയില്‍ നടന്ന കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സ്; കലാ, സാഹിത്യ, സംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിച്ചു
കുറ്റ്യാടി: കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി കലാ-സംസ്‌കാരികം-സമൂഹം, പ്രതിഭകളെ ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി സെക്രട്ടറി നൗഷാദ് വടകര ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകള്‍ ചെയ്തു വരുന്ന അലി കണ്ണോത്ത്, അഹ്‌മദ് മൂന്നാം കൈ, നവാസ് മൂന്നാംകൈ, കെ.ടി. സൂപ്പി, കണ്ണങ്കോടന്‍