Tag: High Court
പതിനാറുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതിയില്ല; താല്പര്യമെങ്കിൽ കുട്ടിയെ ദത്തുനൽകാമെന്ന് ഹൈക്കോടതി
കൊച്ചി: 16 വയസ്സുകാരിക്കു ഗർഭഛിദ്രത്തിന് അനുമതിയില്ല. ഗർഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനൽകാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽപര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.
ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത, പറ്റുമായിരുന്നെങ്കിൽ തിമിംഗലത്തെയും പിടിച്ചുകൊണ്ടുവരുമായിരുന്നു; ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ചോറോട് വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകടം; അപകടത്തിനിടയാക്കിയ വാഹനം ആറുമാസമായിട്ടും കാണാമറയത്ത്, വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി
വടകര: ചോറോട് ദേശീയപാതയിൽ വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകട കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പോലീസ് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീഗൽ സർവ്വീസ് അതോറിറ്റി അറിയിച്ചു. അപകടത്തിനിടയാക്കിയ വാഹനം ഇപ്പോഴും
‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിൽ; വിശദ റിപ്പോർട്ട് പോലിസ് ഹൈക്കോടതിയിൽ നൽകി
കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക്
കുട്ടികളെ അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിൻറെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനത്തിൻറെ അച്ചടക്ക സംരക്ഷണവും പ്രധാനമാണ്. എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകൻറെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും
ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനം; യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ വ്യാജ രേഖ നൽകിയ സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന കെ എം ദിജേഷിനെ പിഎസ്‌സി നിയമനം വരുന്നതു വരെ പിരിച്ചുവിടരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകാൻ സെപ്തംബർ 14-ലെ ഭരണസമിതി യോഗം
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധവും കോടതിയലക്ഷ്യവും, കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. എന്‍.ഐ.എ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടി. ഹര്‍ത്താല്‍ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവര്‍ക്കെതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണങ്ങളില്‍
‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ
കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. ലക്ഷക്കണക്കിനാളുകൾ പുറത്ത് നിൽക്കുമ്പോൾ ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം എൽഎസ്ജി പട്ടികയിലുള്ള റാങ്ക് ഹോൾഡറുടെ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിഎസ്.സി റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബർ അവസാനം വരെ ദീർഘിപ്പിച്ചിരുന്നു. ഇതിനെതിരെ പിഎസ്.സി നൽകിയ ഹർജി
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക് ഡൗണ്‍ വേണ്ട; ഹൈക്കോടതി
എറണാകുളം: സംസ്ഥാനത്തെ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ട് ലോക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ കന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും വിലക്കിയിരുന്നു. ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിലും