Tag: heavy rain
കോഴിക്കോട് പള്ളിക്കലില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് പള്ളിക്കല്‍ മടവൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. അമ്പിളിമുക്ക് സ്വദേശി സഫീര്‍ ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തു നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി നിര്‍ദേശം നല്‍കി.
വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ മഴ കനക്കും. മലയോരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച്ച ഇടുക്കി വയനാട് ജില്ലകളിലും വ്യാഴാഴ്ച്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും.പൊതുജനങ്ങള്‍ ഇടിമിന്നല്‍
സംസ്ഥാനത്ത് ഈ മാസം 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: കേരളത്തിലുടനീളം ശക്തമായ മഴയ്ക്ക് സാധ്യത. ഏപ്രില്‍ 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.തിങ്കളാഴ്ച്ച ഇടുക്കിയിലും ബുധനാഴ്ച്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കുക
കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പല ഇടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൊതുവേ ചൂട് കുറവാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ്, 50 കിലോമീറ്റര്‍
ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, ജില്ലയില്‍ ജനം ജാഗ്രത പാലിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, അന്തമാന്‍ കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. എന്നാല്‍ ന്യൂനമര്‍ദ്ദ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ്
കനത്ത ചൂടിന് ഇത്തിരി ആശ്വാസം, കൊയിലാണ്ടിയില്‍ വേനല്‍മഴയെത്തി..
കൊയിലാണ്ടി: ചുട്ടു പൊള്ളുന്ന ചൂടിന് ആശ്വാസമായി കൊയിലാണ്ടിയിലും വേനല്‍ മഴയെത്തി. ഒരു മാസമായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായാണ് പ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചിരിക്കുന്നത്. ഇടിയോടു കൂടിയ മഴക്കൊപ്പം പലയിടത്തും അതിശക്തമായ കാറ്റും അനുഭവപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്താകെ ശക്തമായ കാറ്റിനും
കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
വടകര : കനത്ത മഴയും കാറ്റും വടകര മേഖലയില്‍ വന്‍ നാശം വിതച്ചു. മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു.പ്രദേശത്തെ പലയിടങ്ങളിലും കൃഷിനാശമുണ്ടായി. ചോറോട് പഞ്ചായത്തില്‍ കൈനാട്ടി, വള്ളിക്കാട്, വരിശ്ശക്കുനി ഭാഗം, കൂമുള്ളിക്കുന്ന്, കുരിക്കിലാട്, വൈക്കിലശ്ശേരി, വൈക്കിലശ്ശേരി തെരു, ചോറോട് ഈസ്റ്റ്, ഓര്‍ക്കാട്ടേരി, കാര്‍ത്തികപ്പള്ളി, മന്തരത്തൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ മഴ കനത്ത നാശമാണ് വിതച്ചത്.ചുഴലിക്കാറ്റ് നാശം വിതച്ച
കോട്ടയത്തും എറണാകുളത്തും കനത്ത മഴ
എറണാകുളം : കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയില്‍ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. ആലുവ പാലസിന് മുന്നില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തില്‍ അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. പാലാരിവട്ടം,വൈറ്റില,ഇടപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ.റോഡിലേക്ക് മരം കടപുഴകി
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിമി വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കില്ല.
വടകരയില്‍ ഓടുന്ന ബസിനു മുകളിലേക്ക് മരം വീണു
വടകര : വടകരമേഖലയില്‍ ഇന്നലെ മഴയും ശക്തമായ കാറ്റും ഇടിമിന്നലും. ചോറോട് മേല്‍പ്പാലത്തിന് സമീപം മരം ദേശീയപാതയിലേക്കും ഓടുന്ന ബസിലേക്കുമായി വീണു. ആര്‍ക്കും അപകടമില്ല. മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് വടകരമേഖലയില്‍ കനത്തമഴ പെയ്തത്. പലയിടങ്ങളിലും മരം പൊട്ടിവീണു, കൃഷി നശിച്ചു, വൈദ്യുതിയും മുടങ്ങി. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്