Tag: heavy rain
ശക്തമായ കാറ്റിലും മഴയിലും ആവളയില്‍ വീടിനു മുകളില്‍ തെങ്ങ് വീണു; മുകളില്‍ നിലയില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി
ചെറുവണ്ണൂര്‍: ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആവളയില്‍ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. മഠത്തില്‍ മുക്ക് മഞ്ചേരിക്കുഴിച്ചാലില്‍ നാരായണന്റെ വീടിന്റെ മുകള്‍ നിലയിലേക്ക് വീണ തെങ്ങ് ഉരുണ്ട് താഴേക്ക് വീഴുകയും വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വീടിന്റെ മുകള്‍ ഭാഗത്തെ ഓടുകള്‍ തകര്‍ന്നിട്ടുണ്ട്.
കനത്ത മഴയിൽ തകർന്നു വീണ് വീടിന്റെ ചുറ്റുമതിൽ; ആശങ്കയോടെ കടിയങ്ങാട്ടെ സെെനബയും കുടുംബവും
പേരാമ്പ്ര: കനത്ത മഴയിൽ കടിയങ്ങാട് സ്വദേശിനിയുടെ വീട്ടുമതിൽ ഇടിഞ്ഞ് വീണു. കടിയങ്ങാട് മാർക്കറ്റ്-ആട്ടോത്ത് താഴെ റോഡിൽ ഇല്ലത്ത്മീത്തൽ സൈനബ ഇസ്മായിലിന്റെ വീടിന് മുൻ വശത്തെ ചുറ്റുമതിൽ ഭാഗീകമായി തകർന്നത്. വീടിനോട് ചേർന്ന് നിർമ്മിച്ച ചുറ്റുമതിൽ തകർന്നത് വീടിനി ഭീഷണ് ഉയർന്നു. വീടും ചുറ്റുമതിലിനും ഇടയിൽ അഞ്ചര അടി വിത്യാസം മാത്രമേ ഉള്ളു എന്നത് അപകട സാധ്യത
‘തോരാതെ പെയ്യുന്ന മഴ അപഹരിക്കുന്നത് വീടെന്ന സ്വപ്നത്തെ’; കനത്ത മഴയിൽ മേപ്പയൂരിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു
പേരാമ്പ്ര: മഴപെയ്യുമ്പോൾ ജനങ്ങളുടെ മനസിൽ ആധിയാണ് എന്താണ് സംഭവിക്കുകയെന്ന് ആലോചിച്ച്. പുഴയോരങ്ങളിലുള്ളവർക്ക് പുഴ കരകവിയുമോ എന്നാണെങ്കിൽ അല്ലാത്തവർക്ക് കാറ്റിലും മഴയിലും മരങ്ങളുൾപ്പെടെയുള്ളവ കടപുഴകി വീഴുമോയെന്നാണ്. മഴ തിമർത്ത് പെയ്യുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. ശക്തമായി പെയ്യുന്ന മഴ അപഹരിക്കുന്നത് സമ്പാദ്യത്തിൽ നിന്ന് കൂട്ടിവെച്ച് സ്വന്തമാക്കുന്ന വീടെന്ന വലിയ സ്വപ്നത്തെകൂടിയാണ്.
കോഴിക്കോട് അടക്കം നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: രൂക്ഷമായ കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്
[tp1] കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115. എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍
ചുമർ തകരുന്ന ശബ്ദം കേട്ടയുടൻ മക്കളെയുമെടുത്ത് പുറത്തേക്കോടി, നാദാപുരത്ത് കനത്ത മഴയിൽ വീട് തകർന്നു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാദാപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇയ്യങ്കോട് വീട് തകർന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുനില വീടിന്റെ ഒരുഭാഗം നിലംപതിച്ചു. കാപ്പാരോട്ട് മുക്കിലെ പൊയിൽ ശശിയുടെ വീടാണ് തകർന്നത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ശശിയും ഭാര്യ റീനയും മൂന്ന് കുട്ടികളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവെയാണ് അപകടം. വീടിന്റെ മുകൾഭാഗത്തുനിന്ന് ശബ്ദം
കനത്തമഴ നാശം വിതയ്ക്കുന്നു; കൂരാച്ചുണ്ടിൽ വീട്ടുമുറ്റത്തെ മതിലിടിഞ്ഞു
കൂരാച്ചുണ്ട്: വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്തിന്റെ മതിലിടിഞ്ഞു. പൂവത്താംകുന്ന് പ്ലാത്തോട്ടത്തില്‍ ജോബിയുടെ വീട്ടുമുറ്റത്തെ മതിലാണ് ഇടിഞ്ഞത്. പതിനഞ്ച് അടി ഉയരവും 20 മീറ്റര്‍ നീളവുമുള്ള മതില്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് പുത്തേട്ടുതാഴെ-പൂവ്വത്താംകുന്ന്-മുത്താച്ചിപ്പാറ റോഡില്‍ ഗതാഗതം തടസപ്പെട്ടു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് ജോബിയെയും കുടുംബത്തെയും മാറ്റിപ്പാര്‍പ്പിച്ചു.
ജൂൺ 11 വരെ വ്യാപകമഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കാലവർഷം മെയ് 29ന് കേരളത്തിൽ എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ മഴ കാര്യമായി കിട്ടിയിട്ടില്ല.
അതിശക്തമായി മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്
കോഴിക്കോട്: കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ജില്ലകളില്‍ നാളെയും
ജില്ലയില്‍ വേനല്‍ ജില്ലയില്‍ വേനല്‍ മഴ കനക്കുന്നു: എടച്ചേരിയില്‍ വീടുകള്‍ തകര്‍ന്നു, അടിയന്തര ഘട്ടങ്ങളില്‍ 0496 2623100 ബന്ധപ്പെടുക
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശം. എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍, കച്ചേരി എന്നിവിടങ്ങളില്‍ ഓരോ വീടുകള്‍ തകര്‍ന്നു. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. കടലോരത്ത് ശക്തിയായി പെയ്ത മഴ ദുരിതമാക്കിയിട്ടുണ്ട്. വെറ്റിലപ്പാറ അങ്കണവാടിയും പരിസരവും വെള്ളത്തില്‍ മുങ്ങി. പുളിയഞ്ചേരി, അണേല, കുറുവങ്ങാട്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
ആശങ്കയുയർത്തി കോഴിക്കോട് കനത്ത മഴ; ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്; ദുരന്ത നിവാരണ സേന ഉടൻ എത്തും; ജാഗ്രത നിർദ്ദേശങ്ങൾ അറിയാം
കോഴിക്കോട്: ജില്ലയിൽ ആശങ്കയുണർത്തി അതിതീവ്ര മഴ. ഇനിയുള്ള ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സേന എത്തും. എൻ.ഡി.ആർ.എഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. കോഴിക്കോട് ഉൾപ്പെടെ അഞ്ചു ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള