Tag: heavy rain

Total 144 Posts

സംസ്ഥാനത്ത് ചെറു മേഘവിസ്ഫോടനങ്ങൾക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് പഠനം, ജാഗ്രത

കൊച്ചി: കേരളത്തില്‍ ചെറു മേഘ വിസ്ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഒരു ചെറു പ്രദേശത്തെ അതിവേഗം വ്യാപക നാശനഷ്ടം വിതയ്ക്കുന്നവയാണ് മേഘ വിസ്ഫോടനങ്ങള്‍. മധ്യകേരളത്തിലെ ജില്ലകളിലാണ് ഇത്തരത്തില്‍ ചെറു മേഘവിസ്ഫോടനങ്ങള്‍ പതിവാകുന്നത്. പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേ ദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശുന്നത് പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി, എറണാകുളം, കോട്ടയം,

സംസ്ഥാനത്ത് ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് 14 ജില്ലകളിലും യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഇന്നും നാളെയും പതിനാല് ജില്ലകൾക്കും മഴമുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര

കീഴരിയൂരില്‍ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു

കീഴരിയൂര്‍: ശക്തമായ മഴയില്‍ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു. കീഴരിയൂര്‍ പഞ്ചായത്തിലെ തൊമരയുള്ളകണ്ടി മീത്തല്‍ അനില്‍കുമാറിന്റെ വീടിനു മുകളിലാണ് ഇന്നലെ രാത്രി തെങ്ങ് മുറിഞ്ഞ് വീണത്. വീഴ്ചയില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന് മുകളില്‍ വീണ തെങ്ങ് രാത്രി തന്നെ വാര്‍ഡ് മെമ്പര്‍

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. അതേസമയം ബുധനാഴ്ച ബംഗാള്‍

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത, അതീവജാഗ്രത നിർദേശം

തിരുവനന്തപുരം:ബുധനാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവജാഗ്രത പുലർത്തണമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങൾ കേരളത്തിൽ മഴ ശക്തമാക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ന്യൂനമർദ രൂപീകരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വരുംദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത അഞ്ച്‌

നടുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങുവീണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു

നടുവണ്ണൂര്‍ : ശക്തമായ കാറ്റിലുംമഴയിലും നടുവണ്ണൂരില്‍ വീടിനുമുകളില്‍ തെങ്ങുവീണു. പൂനത്ത് കണ്ടപ്പാട്ടില്‍ കൃഷ്ണന്‍കുട്ടിനായരുടെ വിടിന് മുകളിലാണ് കഴിഞ്ഞ ദിവസം തെങ്ങ് വീണത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപറ്റി. വീടിനകത്തുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിനായരുടെ ഭാര്യ ശാന്തയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, കോഴിക്കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിലാണ് യെല്ലോ അലർട്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കെഎസ്‍ഡിഎംഎ പുറപ്പെടുവിച്ച മുന്നറിയിപ്പ്:

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

കോഴിക്കോട്: ഞായറാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍, ആന്ധ്ര – ഒഡിഷ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും, പാലക്കാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ

error: Content is protected !!