Tag: Heart Attack

Total 20 Posts

ലക്ഷണങ്ങളെ നിസാരമായി കാണല്ലേ! യുവാക്കളെ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം; അറിയാം, കരുതിയിരിക്കാം നിശബ്‌ദനായ കൊലയാളിയെ

കാഴ്ചയില്‍ ആരോഗ്യവാന്മാരായ യുവാക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും ഞെട്ടലുണ്ടാക്കാറുണ്ട്. ഗായകന്‍ കെകെ, നടന്മാരായ സിദ്ധാര്‍ത്ഥ് ശുക്ല, പുനീത് രാജ്കുമാര്‍ എന്നിങ്ങനെ പല സെലിബ്രിറ്റികളുടെയും ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണം ഹൃദയാരോഗ്യത്തെ കുറിച്ച് പല ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. ദിവസവും മണിക്കൂറുകള്‍ ജിമ്മിലും മറ്റും ചെലവഴിച്ചിട്ടും പുറമേക്ക് ഫിറ്റായിട്ടിരുന്നിട്ടും ഇവര്‍ക്ക് ഇത്

കൂരാച്ചുണ്ട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് കൊണ്ടിയാരത്ത് ജിൽസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വയസായിരുന്നു. അച്ഛൻ: മാത്യൂ (മാമച്ചൻ). അമ്മ: എൽസി. ഭാര്യ: പരേതയായ ജയ മോൾ. മക്കൾ: അൻസല , അഞ്ജന. സഹോദരൻ: ജയ്സ്.

നെഞ്ചുവേദനയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി; താമരശ്ശേരിയില്‍ മത്സ്യവ്യാപാരി പരിശോധനയ്ക്കിടെ മരിച്ചു

താമരശ്ശേരി: നെഞ്ചുവേദനയുണ്ടായിട്ടും സ്വയം ബൈക്ക് ഓടിച്ച്‌ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയ മത്സ്യവ്യാപാരി പരിശോധനകള്‍ക്കിടെ മരിച്ചു. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മല്‍ അബ്ബാസ് (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. അബ്ബാസ് പരിശോധന നടത്തിയ ശേഷം ഇ.സി.ജി എടുക്കുകയായിരുന്നു ഇതിനിടെ ഛര്‍ദിക്കുകയും മരിക്കുകയുമായിരുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന്

ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളിയാണ് നാസര്‍. ഒരു വര്‍ഷത്തോളം നാട്ടില്‍നിന്ന ശേഷം രണ്ടരമാസം മുമ്പാണ് തിരിച്ചെത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി

യാത്രയ്ക്കിടെ ഹൃദയാഘാതം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു

സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ നേരത്തെ തിരിച്ചറിയാം ശരീരം കാണിക്കുന്ന ഈ സൂചനകളിലൂടെ…

‘ഹാര്‍ട്ട് അറ്റാക്ക്’ അഥവാ ഹൃദയാഘാതം എന്താണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’ എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ പലര്‍ക്കും ആശക്കുഴപ്പങ്ങളോ സംശയങ്ങളോ തോന്നിയേക്കാം. എന്താണ് ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’? പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിശബ്ദമായി രോഗിയെ കടന്നുപിടിക്കുന്ന അവസ്ഥയാണിത്. വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുകയോ, നിത്യേന നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുമായി സാമ്യതയുള്ളതിനാല്‍

‘കൊവിഡിന് ശേഷം ഹൃദയാഘാതവും മരണവും സംഭവിക്കാം’; ആശങ്കയായി പുതിയ പഠന റിപ്പോര്‍ട്ട്

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തി നേടിയാലും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് രോഗികളെ അലട്ടുന്നതായി നാം കണ്ടു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്ന പ്രശ്‌നമാണ് കൊവിഡാനന്തരം സംഭവിക്കുന്ന ഹൃദയാഘാതവും, ഹൃദ്രോഗവും ഇവ മൂലമുള്ള മരണവും. എന്തുകൊണ്ടാണ് കൊവിഡ് രോഗികളില്‍ ഒരു വിഭാഗത്തിന് ഇത്തരത്തില്‍ രോഗമുക്തിക്ക് ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നത് എന്നതിന് ഇനിയും കൃത്യമായ വിശദീകരണം നല്‍കാന്‍

നമ്പ്രത്ത്കര കുന്നോത്ത് മുക്കിലെ പനന്തോടി മീത്തല്‍ ഗോപാലന്‍ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നമ്പ്രത്ത്കര: കുന്നോത്ത് മുക്കിലെ പനന്തോടി മീത്തല്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അറുപത്തിയെട്ട് വയസ്സായിരുന്നു. കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം ഹോട്ടല്‍ നടത്തി വരികയായിരുന്നു ഗോപാലന്‍. ഭാര്യ: പത്മിനി മക്കള്‍: അനൂപ്, അജീഷ്. സഹോദരങ്ങള്‍: പനന്തോടി കൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍ (എക്‌സ് മിലിട്ടറി), പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍, മാധവി, നാരായണി.  

ഹൃദയാഘാതത്തെ തുടര്‍ന്ന് വടകര സ്വദേശി ദോഹയില്‍ അന്തരിച്ചു

കോഴിക്കോട്: വടകര വെള്ളിക്കുളങ്ങരയില്‍ താമസിക്കുന്ന കരുവാന്റവിട മുനീര്‍ ദോഹയില്‍ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുഴഞ്ഞു വീണായിരുന്നു. നാല്‍പ്പത്തി ഏഴ് വയസ്സാണ്. പതിനഞ്ചു വര്‍ഷത്തിലധികമായി ദോഹയിലുള്ള ഇദ്ദേഹം റെസ്റ്റോറന്റില്‍ പാചക ജോലികള്‍ ചെയ്തുവരികയായിരുന്നു. സബൂറായാണ് ഭാര്യ.മുഹമ്മദ് റിസ്വാന്‍,റിസ ഫാത്തിമ മക്കളാണ്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ വൈകീട്ടോടെ നാട്ടിലേക്കയക്കുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത്

കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ നാലകത്ത് പരേതനായ ഉസ്മാൻ കോയയുടെ മകൻ അറബിന്‍റകം നിയാസാണ് അന്തരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ 13 വർഷമായി നിയാസ്‌ ജോലി ചെയ്യുന്നു. മൃതദേഹം ദോഹയിൽ ഖബറടക്കി. ഭാര്യ: വലിയ മാപ്പിളകത്ത് സഹീറ ഭാനു (ഭാനു). മക്കൾ: അഫ്‌ലഹ് ഉസ്മാൻ, അഫ്‌ഹാം

error: Content is protected !!