Tag: gold theft

Total 6 Posts

ഒരു ദിവസം ഒരേ റൂട്ടിലെ രണ്ടു ബസുകളിൽ മാലമോഷണം; തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി,സംഘം പിടിയിലായത് കണ്ണൂരിൽ നിന്ന്

വടകര: തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി . രാധ, കധുപ്പായി, മഹാലക്ഷ്മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത് . ആ​ഗസ്ത് 16നാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂർ- വടകര റൂട്ടിലെ ബസിൽ കാവിൽ റോഡിൽ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു. ആദ്യ മോഷണത്തിന്

മണിക്കൂറുകള്‍ നീണ്ട ആശങ്ക, ഒടുവില്‍ ആശ്വാസം; കുറ്റ്യാടി മരുതോങ്കരയിലെ മോഷണക്കേസില്‍ ട്വിസ്റ്റ്‌

കുറ്റ്യാടി: മരുതോങ്കരയില്‍ വീട്ടില്‍ നിന്ന് പട്ടാപകല്‍ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഉടയ്ക്ക് തിരികെ ലഭിച്ചു. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണമാണ് തിരികെ ലഭിച്ചത്‌. സമീപത്തെ വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. വീട്ടുടമസ്ഥരാണ് സ്വര്‍ണം ആദ്യം കണ്ടത്. തുടര്‍ന്ന് ചന്ദ്രനോട് വിവരം പറയുകയായിരുന്നു. ചന്ദ്രന്‍ വിവരം

കുറ്റ്യാടി മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

കുറ്റ്യാടി: മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. നാലുപവന്റെ പാദസരം, രണ്ടുപവന്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ,

പേരാമ്പ്ര ചെറുവണ്ണൂരില്‍ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം; 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി

പേരാമ്പ്ര: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചെറുവണ്ണൂരിലെ പവിത്രം എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി. ഇന്നലെ രാത്രി 11 മണിയ്ക്കും ഇന്ന് പുലർച്ചയ്ക്കുമിടയിലാണ് സംഭവം. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഭിത്തി തുരന്നാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയത് .

വീടിനുള്ളിലും രക്ഷയില്ല, ജനലിലൂടെ കയ്യിട്ട് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചു, മാവൂരിൽ പിടിവലിക്കൊടുവിൽ സ്വർണ്ണമാല കവർന്ന് കള്ളൻ

മാവൂർ: മാവൂരിൽ ജനലിനുള്ളിലൂടെ കയ്യിട്ട് യുവതിയുടെ സർണ്ണമാല കവർന്ന് കള്ളൻ. പെരുവയൽ കല്ലേരി പീടികക്കണ്ടിയിൽ ഷമീനയുടെ മൂന്നരപ്പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്നു ഷമീന. ഇതിനിടയിൽ വീട്ടിലെത്തിയ കള്ളൻ ജനലിനുള്ളിലൂടെ കൈയിട്ട് മാല പൊട്ടിച്ച് എടുക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം ഷമീനയ്ക്ക് തിരിച്ചുകിട്ടി. യുവതി മാവൂർ പോലീസിൽ പരാതിനൽകി. മാവൂർ

‘കാണാതായ സ്വര്‍ണം ബാത്ത് റൂമിലെ ഫ്‌ളഷ് ടാങ്കില്‍; വാണിമേലിലെ വിവാഹവീട്ടിലെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്

വാണിമേല്‍: വാണിമേലിലെ വിവാഹ വീട്ടില്‍ നിന്നും മുപ്പതുപവനോളം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ സ്വര്‍ണം കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നലെ രാത്രി മുതല്‍ വീട്ടിലെ ബാത്ത്‌റൂമിലെ ഫ്‌ളഷില്‍ നിന്നും വെള്ളം പുറത്തുവരുന്നുണ്ടായിരുന്നില്ലെന്നും രാവിലെ ടാങ്ക് അഴിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണം കണ്ടതെന്നും വീട്ടുടമ വെള്ളിയോട് എം.എന്‍.ഹാഷിം

error: Content is protected !!