Tag: Gold Smuggling
‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി
പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു
വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം ഉടമയ്ക്ക് നൽകാതെ മുങ്ങി, എടക്കര സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകി; മൂന്ന് യുവാക്കൾ പിടിയിൽ
കാക്കൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ മൂന്നംഗ സംഘത്തെ കാക്കൂർ പൊലീസ് പിടികൂടി. പാലക്കാട് പട്ടിത്തറ തലക്കശേരി തേൻകുളം വീട്ടിൽ അബുതാഹിർ(29), തലക്കശേരി മലയൻ ചാത്ത് ഷമീം(30), തലക്കശേരി തുറക്കൽ വീട്ടിൽ ഷബീർ (36) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ പാലക്കാട് പടിഞ്ഞാറങ്ങാടിയിൽ കോഴിക്കോട് റൂറൽ ക്രൈം സ്‌ക്വാഡും കാക്കൂർ പൊലീസും ചേർന്ന് പിടികൂടിയത്. ജനുവരി
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേരില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
പേരാമ്പ്ര: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേരില്‍ നിന്നായി ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്നമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ചയും കിരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ച് 766 ഗ്രാം വീതം
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മലദ്വാരത്തില്‍ കാപ്സ്യൂളുകളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പയ്യോളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചപയ്യോളി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പയ്യോളി സ്വദേശി നൗഷ് കെ.പി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ പയ്യോളി സ്വദേശി നൗഷ്
വിദേശത്തുനിന്നെത്തിയ കുന്നമംഗംലം സ്വദേശിയെ തട്ടിക്കൊണ്ടു പോയി തിരിച്ചെത്തിച്ചു, പരാതിയില്ലെന്ന് യുവാവ്, പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സംശയം
താമരശേരി: താമരശേരി ചുരത്തില്‍ വെച്ച് ഒരു സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ തിരിച്ചെത്തിച്ചു. കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് ശനിയാഴ്ച അർദ്ധരാത്രി താമരശ്ശേരി ചുരത്തിൽ വെച്ച് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിയ യാസിര്‍ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ വച്ച് ഇയാൾ സഞ്ചരിച്ച ഇന്നോവ കാര്‍ ഒരു സംഘം ആക്രമിക്കുകയും യാസിറിനെ
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; കൂരാച്ചുണ്ട് സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കൂരാച്ചുണ്ട് സ്വദേശി അബ്ദുല്‍ സലാമില്‍ നിന്ന് പിടിച്ചെടുത്തത് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് അബ്ദുല്‍ സലാമില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും
വിദേശത്തുനിന്ന് ഒന്നരക്കിലോ സ്വര്‍ണവുമായെത്തിയ നാദാപുരം സ്വദേശി അപ്രത്യക്ഷനായി; യുവാവിനെ പിന്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍
നാദാപുരം: വിദേശത്തുനിന്ന് ഒന്നരക്കിലോ സ്വര്‍ണവുമായി എത്തിയ നാദാപുരം സ്വദേശിയായ യുവാവിനെ കാണാനില്ല. ഇയാള്‍ക്കായി നാദാപുരം മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍. കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന യുവാവ് ഒരു കോടിയിലധികം രൂപ വിലവരുന്ന ഒന്നരക്കിലോ സ്വര്‍ണവുമായി കണ്ണൂരില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന സംഘത്തെ വെട്ടിച്ച് യുവാവ് കടന്നു കളഞ്ഞു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച
ഒരുകോടിയിലേറെ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍; ഒളിപ്പിച്ചത് സ്വകാര്യഭാഗത്തും സോക്‌സിനുള്ളിലും
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേര്‍ പിടിയില്‍. ഒന്നേകാല്‍ കോടി രൂപയോളം വിലവരുന്ന 2.6 കിലോഗ്രാം വരുന്ന മിശ്രിതമാണ് പിടിച്ചെടുത്തത്. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിന്‍ (19), മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ബാസിക്ക് (22) എന്നിവരാണ് പിടിയിലായത്. ബാസിത്തില്‍ നിന്നും 1475ഗ്രാം സ്വര്‍ണവും ഫാസിനില്‍ നിന്ന് 1157 ഗ്രാം
കരിപ്പൂർ വിമാനത്താവളം വഴി 292 പവൻ സ്വർണം കടത്താൻ ശ്രമം; കൊയിലാണ്ടി പുറക്കാട് സ്വദേശികളായ ദമ്പതികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ പുറക്കാട് സ്വദേശികളായ ദമ്പതികളിൽ നിന്നാണ് 292 പവൻ സ്വർണം പിടിച്ചത്. സിപിഡി കാലിക്കറ്റ് ടീമാണ് 2343.310 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട്
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; കണ്ണൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. ഒരുകോടിരൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സൗദി എയർ വിമാനത്തിൽ റിയാദിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. സ്‌പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. രണ്ടു കിലോ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തു വിട്ടിട്ടില്ല