Tag: Gold Smuggling

Total 44 Posts

‘ഒറ്റയടിക്ക് ഉയര്‍ന്ന ലാഭം, ശരീരത്തിനുള്ളിലും സ്വര്‍ണ്ണം ഒളിപ്പിക്കാം’; സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പ്രലോഭനങ്ങളില്‍ വീണ് യുവാക്കള്‍; പരിശോധന പ്രഹസനമോ? സ്വര്‍ണ്ണക്കടത്ത് തുടരുന്നു

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് കാരിയര്‍മാരായി കാണാതായ കൂടുതല്‍പേരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നാദാപുരത്ത് രണ്ട് പേരെയാണ് ഇത്തരത്തില്‍ കാണാതായതായി പറയുന്നത്. വിദേശത്തുനിന്ന് എത്തിയ യുവാവാക്കളെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടിലേക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നതായും പറയുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ

പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ; പ്രതികൾ ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവർ

പേരാമ്പ്ര: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇർഷാദിന്റെ കൊലപാതകത്തിൽ വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവരാണ് ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

സ്വർണ്ണക്കട്ടികൾ അരയിൽകെട്ടി കോയമ്പത്തൂരിലേക്ക്​ കടത്താൻ ശ്രമം; ഒന്നരക്കിലോ സ്വർണ്ണവുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ

കോഴിക്കോട്​: അരയിൽ കെട്ടി കോയമ്പത്തൂരിലേക്ക്​ കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിൽ പിടിയിൽ. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവരാണ്​ അറസ്റ്റിലായത്​. തിങ്കളാഴ്ച രാവിലെ കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്റീവ്​ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്​. സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ്​ അരയിൽകെട്ടിയ നിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ

നാട്ടിലെത്തിയിട്ട് രണ്ടാഴ്ചയിലേറെ, വീട്ടിലെത്തിയില്ല, നാദാപുരത്ത് വീണ്ടും വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി

നാദാപുരം: ഗള്‍ഫില്‍ നിന്നെത്തിയ നാദാപുരം സ്വദേശിയായ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ അനസിനെയാണ് കാണാതായത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍

കോടിക്കൽ ബീച്ചിൽ നിന്ന് ലഭിച്ച മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ല; സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങളോട്- വീഡിയോ

തിക്കോടി: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി കറുപ്പസ്വാമി പറഞ്ഞു. ഇര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിക്കോടി കോടിക്കല്‍ ബീച്ചില്‍

ഡി.എന്‍.എ ഫലം വന്നു; തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായി പൊലീസ്

പേരാമ്പ്ര: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശിയുടേതെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. വടകര നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഴിക്കോട് റൂറൽ എസ്.പി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോടിക്കല്‍ ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരിൽ നിന്ന് കാണാതായ കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റേതാണെന്നാണ് ആദ്യം കരുതിയത്. ബന്ധുക്കളെത്തി തിരിച്ചറിച്ച

വീണ്ടും ഡി.എന്‍.എ പരിശോധന; രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്; കോടിക്കല്‍ ബീച്ചില്‍ നിന്ന് ലഭിച്ച മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെതാണോ എന്നറിയാന്‍ കാത്തിരിപ്പ്

പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് രാവിലെ പൊലീസ് എത്തി ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തിക്കോടി കോടിക്കല്‍ ബീച്ചില്‍ നിന്നും ജൂലൈ പതിനേഴിന് ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്നാണ്

‘പോലീസ് വീട്ടിലെത്തിയപ്പോൾ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി’; പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൂപ്പിക്കട സ്വദേശി കസ്റ്റഡിയിൽ

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കുന്ന സൂപ്പിക്കട എള്ളുപറമ്പില്‍ സമീറാണ് കസ്റ്റഡിയിലുള്ളത്. സംഭവമുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തിയപ്പോൾ സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത് നാടകീയ രം​ഗങ്ങൾക്കിടയാക്കി. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു സമീർ ചെയ്തത്. കത്തി ഉപയോഗിച്ച് കൈമുറിച്ച്

‘മകന്റെ ശവം അയച്ചു തരാമെന്നാണ് ഇന്ന് വിളിച്ചപ്പോൾ പറഞ്ഞത്, സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നാട്ടിൽ വന്നിരുന്നു, ആ പ്രശ്നം പരിഹിക്കാൻ പോയതാണ് ഇർഷാദ്, പിന്നെ വന്നില്ല’; സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശിയുടെ ഉപ്പ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: സ്വർണ്ണക്കടത്തു സംഘത്തിന്റെ കെെവശം അകപ്പെട്ട മകനെങ്ങനെ എങ്ങനെയും തിരികെ ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് പന്തിരിക്കരയിലെ ഇർഷാദിന്റെ കുടുംബം. ജോലിക്കായി മൂന്ന് മാസം മുമ്പ് വിസിറ്റി​ഗ് വിസയിൽ വിദേശത്തേക്ക് പോയ മകൻ എങ്ങനെ സ്വർണ്ണക്കടത്തു സംഘത്തിന്റെ കെണിയിലകപ്പെട്ടു എന്ന് മനസിലാവുന്നില്ലെന്ന് ഇർഷാദിന്റെ വാപ്പ നാസർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ദുബായിലേക്ക് ജോലി തേടി പോയതാണ്

‘മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണം’, ഒരുകിലോ സ്വര്‍ണ്ണം കടത്തിയാൽ ആറ് ലക്ഷം രൂപവരെ ലാഭം; യുവാക്കളുൾപ്പെടെയുള്ളവരെ കാരിയർമാരാകാൻ പ്രേരിപ്പിക്കുന്നത് കുറഞ്ഞസമയത്തെ വൻ ലാഭം, പരിശോധനകൾക്കും കടിഞ്ഞാണിടാനാവാതെ സ്വർണ്ണക്കടത്ത്

പേരാമ്പ്ര: സ്വർണ്ണക്കടത്തും അതിനെ തുടർന്നുള്ള തട്ടിക്കൊണ്ടുപോകലുകളും ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ നിന്ന് കടത്താൻ ശ്രമിക്കുന്ന സ്വർണ്ണം പിടികൂടുന്നുണ്ടെങ്കിലും കാരിയര്‍മാരെ കള്ളക്കടത്ത് സംഘങ്ങൾക്ക് സുലഭമായി ലഭിക്കുന്നുമുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് സ്വർണ്ണമെത്തിച്ചാൽ ഒറ്റയടിക്ക് ലക്ഷക്കണക്കിന് രൂപ കയ്യിൽകിട്ടുന്നതാണ് ഇതിന് യുവാക്കളെ അടക്കം പ്രേരിപ്പിക്കുന്നത്. ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കും. ഏത് വിധേനയും

error: Content is protected !!