Tag: Gas Cylinder
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വർധിപ്പിച്ചത് 39 രൂപ
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു.
കായണ്ണയില്‍ ഗ്യാസ് സിലിണ്ടറിലെ ലീക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ പരിഭ്രാന്തരായി വീട്ടുകാര്‍; ഉടനടി മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ അപകടം ഒഴിവായി
കായണ്ണ: കായണ്ണയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. പൂവത്താന്‍ കുന്ന് മൂഴിക്കല്ലേല്‍ ബാബുവിന്റെ വീട്ടിലെ ഭാരത് ഗ്യാസിന്റെ സിലിണ്ടറാണ് ലീക്കായത്. പുതുതായി കൊണ്ടുവന്ന സിലിണ്ടര്‍ ഘടിപ്പിക്കുന്നതിടെ ലീക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സിലിണ്ടര്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്നും മാറ്റി അല്പം അകലെയുള്ള തുറസ്സായ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൂട്ടാലിടയിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ഓടിയെത്തി ഫയര്‍ഫോഴ്സ്, ഒഴിവായത് വലിയ ദുരന്തം
കൂട്ടാലിട: ഇന്ന് രാവിലെ കൂട്ടാലിട ടൗണിലെ ഫ്രണ്ട്സ് ഹോട്ടലില്‍ തീപിടുത്തമുണ്ടായി. പാചകത്തിനായി ഉപയോഗിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് അപകടകരമായ രീതിയില്‍ കത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്തെത്തി തീ അണച്ചതിനാല്‍ കൂട്ടാലിടയില്‍ ഓരു വലിയ ദുരന്തം ഒഴിവായി. സിലിണ്ടറിൽ നിന്നും ഗ്യാസ് അടുപ്പിലേക്കുള്ള റ്റ്യൂബിൽ നിന്നും ഗ്യാസ് ലീക്കായാണ് തീ പിടിച്ചത്. രാവിലെ ഒമ്പതേമുക്കാലോടെ
കൂത്താളിയിൽ ഗ്യാസ് സിലിണ്ടർ സ്റ്റൗവുമായി ബന്ധിപ്പിക്കുന്നതിനിടയിൽ ഗ്യാസ് ലീക്കായി, പരിഭ്രാന്തരായ വീട്ടുകാർക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന
പേരാമ്പ്ര: ഗ്യാസ് സിലിണ്ടർ സ്റ്റൗവില്‍ ഘടിപ്പിക്കുന്നതിനിടയിൽ ഗ്യാസ് ലീക്കായത് ജനങ്ങളിൽ പരിഭ്രാന്ത്രി പരത്തി. കുത്താളി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വടക്കേ എളോല്‍ നാരായണന്‍റെ വീട്ടിലാണ് സംഭവം. തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ലീക്കൊഴിവാക്കുകയായിരുന്നു. സ്റ്റൗവില്‍ സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടയിൽ ഗ്യാസ് ലീക്കാവുകയായിരുന്നു. തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് സിലിണ്ടർ വീടിന് പുറത്തേ പറമ്പിലേക്ക് മാറ്റി
അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടം ഉള്ള്യേരി മുണ്ടോത്ത്
ഉള്ള്യേരി: മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇയ്യൊത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സിറാജും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം ഷെഡ്ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അടുപ്പിനോട് ചേര്‍ന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങള്‍ പൊട്ടിത്തെറിയില്‍
പാചക വാതകത്തിന് തീ വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു
കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയിൽ (LPG Price) വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് (LPG commercial cylinder) വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല. നവംബർ
എല്‍പിജി സിലിണ്ടര്‍ ബുക്കിംഗില്‍ 2700 രൂപ വരെ ക്യാഷ്ബാക്ക് നല്‍കുന്നു, എങ്ങനെയിത് കിട്ടും? നോക്കാം വിശദമായി
കോഴിക്കോട്: പേടിഎം വഴി എല്‍പിജി ഗ്യാസ് ബുക്ക് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍, ഇപ്പോള്‍ ക്യാഷ്ബാക്ക് ലഭിക്കും. എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് ആവേശകരമായ ക്യാഷ്ബാക്കും പ്രതിഫലവും നല്‍കുമെന്ന് പേടിഎം പ്രഖ്യാപിച്ചു. 2700 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ പുതിയ ഉപയോക്താക്കള്‍ക്കാണ്, അതില്‍ അവര്‍ക്ക് ആദ്യത്തെ മൂന്ന് മാസത്തേക്ക് 900 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഓഫറുകള്‍
പാചകവാതക സിലിണ്ടറുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതി; പരിശോധന നടത്തി അധികൃതർ
വടകര: പാചകവാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കൊയിലാണ്ടി താലൂക്കിന്റെ അധികചുമതലയുള്ള സംഘം വടകര, പുതുപ്പണം, പയ്യോളി, നന്തി, മൂടാടി, കൊല്ലം എന്നിവിടങ്ങളില്‍ പാചകവാതക വിതരണ സിലിണ്ടറുകളുമായി പോവുന്ന നിരവധി വാഹനങ്ങളില്‍ പരിശോധന നടത്തി. കൃത്യമായ ബില്‍ ഇല്ലാതെയാണ് സിലിണ്ടറുകള്‍