Tag: football

Total 26 Posts

ഖത്തർ ലോകകപ്പിന്റെ ആവേശം അണുവിട ചോരാതെ പേരാമ്പ്രയിലെത്തും; മത്സരങ്ങൾ തത്സമയം കാണാനായി ബിഗ് സ്ക്രീൻ ഉയരും

പേരാമ്പ്ര: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം ആസ്വദിക്കാനായി പേരാമ്പ്രയിൽ ബിഗ് സ്ക്രീൻ ഉയരും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഫുട്ബോള്‍ പ്രേമികളുടെ സൗകര്യാര്‍ത്ഥം റസ്റ്റ് ഹൗസ് പരിസരത്താണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കുക. പേരാമ്പ്ര ബസ്റ്റ് സ്റ്റാൻ്റ് മുതൽ മാർക്കറ്റ് പരിസരം വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ബിഗ്

ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ

മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ

ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്: ലോകകപ്പിലെ ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടും ഫ്ളക്സും വയ്ക്കാൻ പോകുകയാണോ? പരിസ്ഥിതി സൗഹൃദമല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും

പേരാമ്പ്ര: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആരാധകര്‍ തമ്മിലുള്ള ശീതയുദ്ധവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഇഷ്ട ടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും ഫ്‌ളക്‌സുകളും കട്ടൗട്ടുകളാണ് നാട്ടിലെങ്ങും ഇപ്പോള്‍. നമ്മുടെ അടുത്ത നാടായ പുള്ളാവൂരില്‍ പുഴയില്‍ ഉയര്‍ത്തിയ മെസിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായതാണ്. എന്നാല്‍ ഇത്തരം കട്ടൗട്ടുകളും ഫ്‌ളക്‌സ്

പേരാമ്പ്ര സബ് ജില്ല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂന്ന് വിഭാഗങ്ങളില്‍ വിജയം നേടി കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര: സബ് ജില്ല ഫുട്‌ബോള്‍ ടൂര്‍ണണെന്റില്‍ മൂന്ന് വിഭാഗങ്ങളില്‍ വിജയം കൊയ്ത് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗം, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗം, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗം എന്നിവയാണ് കല്ലാനോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിജയികളായത്. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പുമായി. ജിഷ്ണുമാധവ്, ഷിന്റോ.കെ.എസ് എന്നിവരാണ്

പേരാമ്പ്ര സബ് ജില്ലാ സുബ്രതോ കപ്പ്: ആണ്‍ പെണ്‍ വിഭാഗത്തില്‍ ജേതാക്കളായി കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ ചുണക്കുട്ടികള്‍

കൂരാച്ചുണ്ട്: വാകയാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പേരാമ്പ്ര സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ ജേതാക്കളായി. അണ്ടര്‍ 17 ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും അണ്ടര്‍14 സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലുമാണ് ചാമ്പ്യന്‍മാരായത്. കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍ ടീം റണ്ണേഴ്‌സ് അപ്പായി. മത്സരത്തിലെ മികച്ച ഗോളിയായി സ്‌കൂളിലെ അഭിന്‍

വാക്‌സിന്‍ ലഭിക്കും; ആദര്‍ശിന്റെ സ്‌പെയിനിലെ ഫുട്‌ബോള്‍ ക്ലബ്ബിലേക്കുള്ള മോഹം പൂവണിയും

മാന്നാര്‍: സ്‌പെയിനില്‍ കളിക്കാനും പരിശീലിക്കാനുമുള്ള ആദര്‍ശിന്റെ മോഹം മന്ത്രിമാരിടപെട്ട് പരിഹരിക്കുന്നു. വാക്‌സിന്‍ ലഭിക്കാത്തതിനാലാണ് ആദര്‍ശിന്റെ സ്‌പെയിനിലേക്കുള്ള യാത്ര തടസ്സപ്പെടാനിരുന്നത്. എന്നാല്‍ മന്ത്രിമാരായ സജി ചെറിയാന്റെയും പി. പ്രസാദിന്റെറെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആദര്‍ശിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായത്. പ്രശ്‌നം പരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ പുതുപ്പള്ളില്‍ പ്രകാശ് രജനി ദമ്പതികളുടെ മകനായ പി. ആര്‍

error: Content is protected !!