Tag: football
ആവേശം വാനോളമുയര്‍ത്തി അരിക്കുളം കാരയാട് ഫുട്‌ബോള്‍ മേള അവസാനിച്ചു; കപ്പടിച്ച് ഗ്രാന്മ ഏക്കാട്ടൂര്‍
അരിക്കുളം: ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് കാരയാട് സംഘടിപ്പിച്ച ഫുട്‌ബോള്‍ മാമാങ്കം സമാപിച്ചു. കാരയാട് മിനി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫുട്ബോള്‍ മേള പന്തലായനി ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായിനി ബ്ലോക്ക് മെമ്പര്‍ കെ അഭിനീഷി ന്റെ അധ്യക്ഷത വഹിച്ചു. നാടിന്റെ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിച്ച മേളയില്‍ വിജയികളായ അരിക്കുളത്തെ
അരിക്കുളം കാരയാട് ഫുട്‌ബോള്‍ മാമാങ്കം; ഫുട്ബോള്‍ മേള സംഘടിപ്പിച്ച് ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്
അരിക്കുളം: ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അമ്പല ഭാഗയാട് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. ഇന്ന് കാലത്ത് കാരയാട് മിനി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫുട്ബോള്‍ മേള പന്തലായനി ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ കെ. അഭിനീഷ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് പി.കെ. കണാരന്‍ സ്മാരക റോളിങ്ങു ട്രോഫിയും
ഒന്ന് രണ്ട് പ്രാവശ്യം തപ്പി നോക്കിയപ്പോഴാണ് കാല്‍ അവിടെ ഇല്ലെന്ന് മനസ്സിലാക്കിയത്; പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങള്‍, കരുത്തായി കൂട്ടൂകാരും വീട്ടുകാരും, ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയ പേരാമ്പ്രക്കാരന്‍ വൈശാഖ് പറയുന്നു
പേരാമ്പ്ര: അവര്‍ അറിയുന്നില്ലെങ്കിലും നമുക്ക് എന്നും പ്രോത്സാഹനമായി മാറുന്ന ചില മുഖങ്ങളുണ്ട്. ആവള സ്വദേശി വൈശാഖും ആ കൂട്ടത്തില്‍പ്പെടുന്നയാളാണ്. തന്റെ പരിതികളില്‍ തളര്‍ന്നിരിക്കാതെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ഒരു ജീവിതം ജീവിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. ‘ഞാനും നിങ്ങളെപ്പോലെ രണ്ട് കാലില്‍ നട്ടെല്ല് നിവര്‍ത്തി നടന്ന ഒരാളാണ്. കോഴിക്കോട് ജില്ലയില്‍ ഒരു ടീമിന്റെ സെലക്ഷന്‍ ഉണ്ടെന്നറിഞ്ഞിട്ട് എന്റെ
ഫുട്ബോള്‍ പ്രേമികളേ.. ഇതാ കോഴിക്കോട് വീണ്ടും കാല്‍പന്താരവം; ഇന്ന് വൈകീട്ട് പോയാല്‍ സന്തോഷ് ട്രോഫിയിലെ രാജസ്ഥാന്‍-കേരളം പോരാട്ടം കാണാം
കോഴിക്കോട്: ലോകകപ്പ് ആഘോഷങ്ങളുടെ ചൂടാറും മുമ്പേ കോഴിക്കോട് വീണ്ടും കാൽപ്പന്തുകളിയുടെ ആരവങ്ങളിലേക്ക്. സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ പന്തുരുളും. ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. ഗ്രൂപ് മത്സരത്തിലെ ആദ്യ പോരിന് രാജസ്ഥാനെ നേരിടാനിറങ്ങുന്ന കേരളം ശക്തമായ ടീമിനെത്തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 3.30നാണ്
ലോകകപ്പ് ആവേശത്തില്‍ മരുതേരി; പ്രദേശവാസികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവുമായി ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദി
വാളൂര്‍: മരുതേരി ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തി. ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. പൊതുപ്രവര്‍ത്തകന്‍ പി.രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ വിദ്യാര്‍ത്ഥിയായ ഹംദാന്‍ അബ്ദുള്ള വിജയിയായി. ടി.പി ഷാജുദ്ദീന്‍, എം.കെ അമ്മത്, എം.കെ സബീര്‍, ഇ.കെ ഷമീര്‍, പി.പി
പേരാമ്പ്രയിലെ അഭിഭാഷകരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയാൽ ആര് ജയിക്കും? ആവേശമായി കല്ലോട് ടർഫിൽ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം
പേരാമ്പ്ര: സൗഹൃദ ഫുട്‌ബോള്‍ മത്സരവുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തും ബാര്‍ അസോസിയേഷനും. കല്ലോട് ടര്‍ഫില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി എന്‍.ആര്‍.ഇ.ജി ഓവര്‍സിയര്‍ അഭിനന്ദും ബാര്‍ അസോസിയേഷന് വേണ്ടി അഡ്വ. ഷെറിനും ഗോളുകള്‍ നേടി. മത്സരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിജു എല്‍.എന്‍, മുന്‍സിഫ് മജിസ്‌ട്രേറ്റ് എം.നിജീഷ്
മൂന്നുപതിറ്റാണ്ടിലേറെയായി ആരാധകര്‍ കൊതിക്കുന്ന ആ സ്വപ്‌നനിമിഷത്തിലേക്കോ അര്‍ജന്റീനിയന്‍ യാത്ര? പാഴാക്കിയ പെനാല്‍റ്റി 1978ലെയും 1986ലെയും ചരിത്രത്തിന്റെ ആവർത്തനമോ, ലോകകപ്പ് അർജന്റീനയ്ക്ക് തന്നെയെന്ന് ആരാധകർ
ദോഹ: ”ഞാന്‍ പാഴാക്കിയ ആ പെനാല്‍ട്ടിയോടെയാണ് എന്റെ ടീം കുറേക്കൂടി ശക്തരായി തിരിച്ചുവന്നത്” ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ പോളണ്ടിനെതിരായ നിര്‍ണായ മാച്ചില്‍ പെനാള്‍ട്ടി പാഴാക്കിയതിനെക്കുറിച്ച് അര്‍ജന്റീനിയന്‍ നായകന്റെ വാക്കുകളാണിത്. പെനാല്‍ട്ടി നഷ്ടപ്പെട്ടതോടെ എന്തുവന്നാലും ഈ മത്സരം ജയിച്ചേ തീരൂവെന്ന നിശ്ചയത്തോടെ ടീം കൂടുതല്‍ ആക്രമിച്ച് കളിച്ചതിനാലാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായത് എന്നര്‍ത്ഥത്തിലാണ് മെസി
‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’; അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിച്ച് മലയാളികള്‍ (വീഡിയോ കാണാം)
ദോഹ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് വേദിയില്‍ ആദരം. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’ എന്ന കുറിപ്പോടെയുള്ള കോടിയേരിയുടെ ചിത്രം ഉയര്‍ത്തി ഒരുകൂട്ടം മലയാളികളാണ് പ്രിയനേതാവിന് ആദരമര്‍പ്പിച്ചത്. ബെല്‍ജിയവും മൊറോക്കോയും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പുഞ്ചിരി വിരിഞ്ഞത്. തലശ്ശേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും പോയ
സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ഇലക്ട്രോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരാമ്പ്ര; ഐ.ടി.സി ഇലട്രിക്കല്‍ വിഭാഗം ജേതാക്കളായി
പേരാമ്പ്ര: ഇലക്ട്രോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരാമ്പ്രയുടെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കല്ലോട് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ പേരാമ്പ്ര ഇ.ടി.ഐ, ഐ.ടി.സി ഇലട്രിക്കല്‍ വിഭാഗം ജേതാക്കളായി. ആറു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ ഒട്ടോമൊബൈല്‍ വിഭാഗമാണ് റണ്ണേഴ്‌സ്അപ്പ്. ഇ.ടി.ഐ മാനേജര്‍ കെ.കെ മുഹമ്മദ് റാഷിദ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മത്സരത്തിന് സുധീഷ്
ബിഗ് സ്‌ക്രീനിൽ കാൽപ്പന്തു കളി കാണണോ; ഫിഫ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന് ധനസഹായം
കോഴിക്കോട്: കാൽപ്പന്തു കളിയുടെ ഉത്സവരാവുകൾ അങ്ങ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി, ഫ്‌ളെക്‌സും കട്ട് ഔട്ടുകളുമായി ഉയർത്തി നാട്ടിലും ആവേശം വാനോളമുയർന്നിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധകർക്ക് ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീനിൽ കാണാൻ അവസരമൊരുങ്ങുന്നു. ഇതിനായി സംഘടനകൾക്ക് ധനസഹായം ലഭിക്കും. പ്രദർശനം സംഘടിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോർഡ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ക്ലബ്ബിന്