Tag: follow up

Total 7 Posts

അരിക്കുളം കൊലപാതകം; പ്രതി താഹിറ ലൈബ്രറി സയന്‍സ് ബിരുദധാരി, എലിവിഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈലില്‍ സെര്‍ച്ച് ചെയ്തു, കൊലപാതകത്തിനായി നടത്തിയത് ഒരുമാസത്തിലേറെ നീണ്ട ആസൂത്രണമെന്ന് കണ്ടെത്തല്‍

പേരാമ്പ്ര: അരിക്കുളത്ത് 12 വയസ്സുകാരനെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തിനായി ഒരുമാസത്തിലേറെ നീണ്ട ആസൂത്രണം നടന്നെന്ന് കണ്ടെത്തല്‍. ലൈബ്രറി സയന്‍സ് ബിരുദധാരിയായ താഹിറ പേസ്റ്റ് രൂപത്തിലുള്ള എലി വിഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈലില്‍ സെര്‍ച് ചെയ്തതു പൊലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍

ഛര്‍ദ്ദിയെ തുടര്‍ന്ന് അരിക്കുളത്ത് വിദ്യാര്‍ത്ഥി മരിച്ച സംഭവം: വീട്ടില്‍ ഡോഗ് സ്‌ക്വാഡിന്റെ പരിശോധന, തെളിവുകള്‍ ശേഖരിച്ചു

പേരാമ്പ്ര: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അരിക്കുളത്ത് പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കുട്ടിയുടെ വീട്ടില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പൊലീസ് വീട്ടിലെത്തി ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചു. കോറോത്ത് മുഹമ്മദലിയുടെ പന്ത്രണ്ടു വയസുള്ള മകന്‍ അഹമ്മദ് ഹസന്‍ രിഫായിയാണ് തിങ്കഴാഴ്ച ഛര്‍ദ്ദിയെ

കൊയിലാണ്ടി മൈക്രോ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 22 കാരിയായ വയനാട് സ്വദേശിനിയെ; മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊയിലാണ്ടി: മൈക്രോ ലാബിന്റെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വയനാട് ജില്ലയിലെ വൈത്തിരി സ്വദേശിനിയെ. ലാബിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്ന ജസീല തസ്‌നിമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസായിരുന്നു. ലാബിന്റെ മുകള്‍ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഇവര്‍ അവധിയിലായിരുന്നെന്നും ഇന്ന് രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ

യുവാവിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടല്‍ മാറാതെ നാട്; വേളം പള്ളിയത്ത് സ്വദേശി ലിഥുനിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

വേളം: വേളം പള്ളിയത്ത് സ്വദേശി ലിഥുനിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നും പിന്മാറാനാവാതെ നാട്. ഇന്ന് രാവിലെയോടെയാണ് പള്ളിയത്ത് മീത്തലെ കൂമുള്ളകണ്ടി ലിഥുന്‍(25) മരിച്ചത്. ഉച്ചയോടെ പുറത്ത്‌പോയി തിരിച്ചെത്തിയ അമ്മ ഏറെ സമയം വിളിച്ചിട്ടും ലിഥുന്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍ വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ വാസികളെത്തി വാതില്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കുകയും ലിഥുനെ

അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ചൊവ്വാഴ്ച, എസ്എച്ച്ഒ, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

അഴിയൂര്‍: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെവ്വാഴ്ച തെളിവെടുപ്പ് നടത്തും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വടകര, ചോമ്പാല പോലീസ് എസ്എച്ച്ഒ, സ്‌കൂളിലെ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, പിടിഎ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ജില്ല ശിശുക്ഷേമ ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവരില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ്

വളരെ ആഗ്രഹിച്ച് നേടിയ ജോലിയിൽ ഏറെനാൾ തുടരാനായില്ല; എസ്.ഐ സനൂജിന്റെ മരണം വിശ്വസിക്കാനാവാതെ പേരാമ്പ്ര സ്റ്റേഷനിലെ മുൻ സഹപ്രവർത്തകരും

പേരാമ്പ്ര: ‘വളരെ സ്മാര്‍ട്ടായ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു വി.എസ് സനൂജ്. കുറച്ച് കാലമേ ഒരുമിച്ച് ജോലി ചെയ്തുള്ളൂ എങ്കിലും നല്ല ഊര്‍ജ്ജസ്സ്വലതയോടെ എപ്പോഴും ഊര്‍ജ്ജസ്വലമായ ജോലി ചെയ്തുകൊണ്ടേയിരിക്കും.’ ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച എസ്.ഐ സനൂജിന്റെ ഓര്‍മ്മകളില്‍ നിന്ന് പേരാമ്പ്ര എസ്.ഐ പേരാമ്പ്ര ന്യൂസിനോട് പങ്കുവെച്ചു. പേരാമ്പ്ര സ്റ്റേഷനില്‍ 2021ല്‍ ഏതാണ്ട് എട്ട് മാസത്തോളക്കാലം ജൂനിയര്‍

പയ്യോളി സ്വദേശി ബഹറൈനില്‍ മരിച്ചത് സ്വിമ്മിങ് പൂളില്‍ നിന്നും നീന്തിക്കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചുവരാനൊരുങ്ങവെ കാല്‍വഴുതി വീണ്

പയ്യോളി: ബഹ്‌റൈനില്‍ പയ്യോളി സ്വദേശിയായ മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് മരിച്ചത് സ്വിമ്മിങ് പൂളില്‍ കാല്‍വഴുതി വീണെന്ന് റിപ്പോര്‍ട്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നാണ് ലഭിക്കുന്ന വിവരം. ഒരു റിസോര്‍ട്ടിലെ ഓപ്പണ്‍ പൂളിലാണ് സിദ്ധാര്‍ത്ഥ് സജീവ് മുങ്ങിമരിച്ചത്. ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം എത്തിയത്. പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിയോടെ സിദ്ധാര്‍ത്ഥും മൂന്നാല്

error: Content is protected !!