Tag: fire
ചെമ്പനോടയിലുണ്ടായ തീപിടുത്തത്തില്‍ ജലവിതരണ പൈപ്പ് നശിച്ചു
ചക്കിട്ടപാറ: ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തില്‍ ജലവിതരണപൈപ്പ് കത്തി നശിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍അപകടം ഒഴിവായി. 15ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന ജലവിതരണ പൈപ്പ് കത്തിനശിച്ചു. പേരാമ്പ്ര അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി തീ പൂര്‍ണമായും അണച്ചു.
പുറക്കാട് വീടിന് തീ പിടിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
കൊയിലാണ്ടി: പുറക്കാട് നൊട്ടിക്കണ്ടി ബാലകൃഷ്ണന്റെ വീട്ടില്‍ തീ പിടിത്തം. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. തീപ്പടർന്നത് ശ്രദ്ധയിൽപ്പെട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. ബാലകൃഷ്ണനും മകനും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ ഓഫീസ് റൂമില്‍ നിന്ന് തീ പടരുകയായിരുന്നു. ഫര്‍ണിച്ചറുകള്‍, ഫ്രിഡ്ജ്, ടെലിവിഷന്‍ തുടങ്ങിയവ കത്തി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ
കോഴിക്കോട്ട് വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
കോഴിക്കോട്: നല്ലളം തെക്കേപാടത്തെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കുറ്റിയില്‍തറ കമലയുടെ വീട്ടിലാണ് രാത്രിയോടെ തീപ്പിടിത്തമുണ്ടായത്. വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ രേഖകളും പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. പാചക
രണ്ടാം ഘട്ടത്തിലും മികച്ച പോളിങ്ങ്; കണക്ക് കൂട്ടല്‍ ആരംഭിച്ച് മുന്നണികള്‍
തിരുവനന്തപുരം: കോവിഡ് പേടി രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും ആവേശം ചോര്‍ത്തിയില്ല. വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. ഡിസംബര്‍ എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ 72.67 ശതമാനം പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.