Tag: fire
ചെറുവണ്ണുര്‍ പെരുവാണിയന്‍കുന്നുമ്മല്‍ രാജീവന്റെ കൊപ്രച്ചേവിന് തീപ്പിടിച്ചു; ഉദ്ദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം
ചെറുവണ്ണുര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മഠത്തില്‍ മുക്കിന് സമീപം പെരുവാണിയന്‍കുന്നുമ്മല്‍ രാജീവന്റെ കൊപ്രച്ചേവിന് തീപ്പിടിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം നാലായിരത്തോളം തേങ്ങയും ചേവിനടുത്ത് കൂട്ടിയിട്ട ചിരട്ടയും അഗ്‌നാക്കിരയായി. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് അസിസ്റ്റന്റെ സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീ അണച്ചു.
ആളിപ്പടര്‍ന്ന തീ; നടുവണ്ണൂര്‍ ടൗണില്‍ ചായക്കട കത്തിനശിക്കാനിടയായ തീപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസില്‍
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ എല്‍.പി.ജി സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് തീ പടര്‍ന്ന് വെള്ളക്കാന്‍കണ്ടി ഗോപാലന്റെ ചായക്കട കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിലൂടെ കാണാം. കുറ്റ്യാടി കോഴിക്കോട് റോഡില്‍ ടൗണിന്റെ മദ്ധ്യഭാഗത്ത് ഓട്ടോ സ്റ്റാന്റിന്റെ സമീപത്തെ ചായക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. സ്റ്റേഷന്‍ ഓഫീസര്‍
വിദ്യാർത്ഥികളെ ആവേശത്തിലാക്കാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീ പിടിച്ചു; കൊല്ലം പെരുമൺ കേളേജിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം. പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കൊല്ലം പെരുമണ്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് പൂത്തിരി ആഘോഷം നടന്നത്. ഒരാഴ്ച മുന്‍പു നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 26നാണ് പൂത്തിരി കത്തിച്ചുളള ആഘോഷം നടന്നത്. മെക്കാനിക്കൽ
ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; അപകടം പുലർച്ചെ രണ്ട് മണിക്ക്
നാദാപുരം: വാണിമേലിന് സമീപം ഭൂമിവാതുക്കലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് ഇടിമിന്നലേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ച് രക്ഷാപ്രവർത്തനം നടത്തിയത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന വീട്ടുകാർ സുരക്ഷിതരായി പുറത്ത് കടന്നു. വീട്ടുടമയായ സുരേന്ദ്രൻ
നൊച്ചാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പലചരക്ക് കടക്ക് തീയിട്ടു
പേരാമ്പ്ര: നൊച്ചാട് രയരോത്ത് മുക്കിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ പലചരക്ക് കടക്ക് തീയിട്ടു. മാവട്ടിയില്‍ താഴെ രയരോത്ത് മുക്കിലെ എം.സി.അമ്മദിന്റെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. ആക്രമത്തില്‍ കട ഭാഗികമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതേ ദിവസം വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന്
ഫര്‍ണിച്ചര്‍ കടയിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കെഎസ്ഇബി; ബാലുശ്ശേരിയിലെ അഗ്നിബാധയില്‍ ദുരൂഹതയേറുന്നു
ബാലുശേരി: ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ അഗ്നിക്കിരയായത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. ഫര്‍ണിച്ചര്‍ കടയിലും ടയര്‍ ഗോഡൗണിലുമാണ് തീപിടുത്തമുണ്ടായത്. ഫര്‍ണിച്ചര്‍ കടയില്‍ തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. തിങ്കള്‍ പുലര്‍ച്ചെയാണ് മീത്തലെ മാണിയോട്ട് പ്രതാപന്റെ മരപ്പണിശാലയും മണിയമ്പലത്ത് സുഭാഷിന്റെ ടയര്‍ സംഭരണശാലയും
മാസങ്ങളുടെ വ്യത്യാസത്തില്‍ കത്തി നശിച്ചത് രണ്ട് ഫര്‍ണീച്ചര്‍ കടകള്‍, ലക്ഷങ്ങളുടെ നഷ്ടം; ബാലുശ്ശേരിയിലെ തീപിടുത്തത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപണം
ബാലുശ്ശേരി: പുത്തൂര്‍വട്ടത്ത് ഇന്നലെ പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ കടയും ടയര്‍ ഗോഡൗണും കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഒഫ് കേരള (ഡബ്‌ളിയു.ഒ.കെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഭരതന്‍ പുത്തൂര്‍വട്ടം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍
എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)
ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം
ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം; ടയര്‍ കടയ്ക്കും ഫര്‍ണിച്ചര്‍ കടയ്ക്കും തീ പിടിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം. ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തിലും പഴയ ടയര്‍ സൂക്ഷിക്കുന്ന ഇടത്തുമാണ് തീ പടര്‍ന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം തീ പൂര്‍ണമായും അണക്കാനുള്ള ശ്രമത്തിലാണ്. തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വേണ്ട ക്രമീകരണങ്ങള്‍ നടത്തി തടയുകയായിരുന്നു. ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപത്തെ
നടക്കാവിൽ ഗൃഹോപകരണ വിൽപ്പനശാലയിൽ വൻ തീപ്പിടുത്തം
കോഴിക്കോട്: നടക്കാവില്‍ ഗൃഹോപകരണ വില്‍പനശാലയില്‍ വൻ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിലാണ് തീപ്പിടിച്ചത്. ഗോഡൗണില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്. സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ആളപായമില്ല. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന്