Tag: fire

Total 65 Posts

കുറ്റ്യാടി ടൗണിൽ മൂന്ന് നില കെട്ടിടത്തിൽ തീ പിടിത്തം; തീ അണച്ചത് പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ്

കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം. ഉപയോഗശൂന്യമായ കാർഡ് ബോർഡ് പെട്ടികളും കടലാസുകൾക്കും തീ പിടിച്ച് കത്തി പടരുകയായിരുന്നു. സംഭവമറിഞ്ഞ് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫീസർ ടി .ജാഫർ സാദിഖി ൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും പേരാമ്പ്രയിൽ നിന്ന്

വാണിമേലില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടക്ക് തീപിടിച്ചു; അരലക്ഷത്തോളം രൂപയുടെ നഷ്ടം

വാണിമേല്‍: വാണിമേലില്‍ വീട്ടിനോട് ചേര്‍ന്ന് തേങ്ങാക്കൂടക്ക് തീപിടിച്ചു. ഭൂമിവാതുക്കലിലെ അശ്‌റഫ് നടുക്കണ്ടി താമസിക്കുന്ന വീടിനോട് ചേര്‍ന്ന തേങ്ങാ കൂടയാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 8.25 ഓടെയാണ് സംഭവം. നിരവധി തേങ്ങകള്‍ കത്തിനശിച്ചു. മേല്‍ക്കൂര ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്. നാദാപുരത്തു നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റ് സംഭവസ്ഥലത്ത്

ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട്; ചെക്യാട്ട് ഇരുനില വീട് കത്തിനശിച്ചു, വീട്ടുടമയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ അഗ്നിക്കിരയായി

ചെക്യാട്: ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ചെക്യാട്ട് ഇരുനില വീട് കത്തി നശിച്ചു. ഇന്ന് രാവിലെ 10:40നാണ് സംഭവം. ചെക്യാട് കോയംബ്ര പാലത്തിനടുത്ത് മേച്ചിക്കാട് ജാഫറിന്റെ ഇരുനില വീടിനാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ വീടിന്റെ മുകള്‍ നില പൂര്‍ണമായും കത്തിനശിച്ചു. വീടിനകത്തെ ഫര്‍ണിച്ചര്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ മുതലായവയും അഗ്‌നിക്കിരയായി. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച വിലപിടിച്ച രേഖകളും കൂടാതെ

കായക്കൊടിക്ക് പിന്നാലെ നരിപ്പറ്റയിലും തീപ്പിടുത്തം; കുറ്റ്യാടിയില്‍ രണ്ടിടത്ത് തേങ്ങാക്കൂട കത്തിനശിച്ചു

നരിപ്പറ്റ: കായക്കോടിക്ക് പിന്നാലെ നരിപ്പറ്റയിലും തീ പിടുത്തം. ചീക്കോന്ന് വെസ്‌റ് അങ്ങംതുണ്ടിയില്‍ കനകരാജ് എന്നയാളുടെ വീടിനോട് ചേര്‍ന്ന തേങ്ങക്കൂടയ്ക്കാണ് തീപ്പിടിച്ചത്. രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. തേങ്ങക്കൂടയിലെ ഒരു ഭാഗത്തുള്ള അയ്യായിരത്തോളം തേങ്ങയും മേല്‍ക്കൂരയും കത്തിനശിച്ചു. ഇതിനോട് ചേര്‍ന്ന ആറായിരത്തോളം തേങ്ങ അഗ്നിരക്ഷാ സേനയെത്തി തീപിടിക്കുന്നതില്‍ നിന്നും സംരക്ഷിച്ചു. ഇടുങ്ങിയ റോഡ് ആയതിനാല്‍ വലിയ ഫയര്‍

കുറ്റ്യാടി കായക്കൊടിയില്‍ തേങ്ങാക്കൂട കത്തി നശിച്ചു; ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടം, നാദാപുരത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു

കുറ്റ്യാടി: കായക്കൊടി തള്ളിക്കര റോഡില്‍ സലിം എളമാന്‍ കുളങ്ങര എന്നയാളുടെ തേങ്ങാക്കൂട കത്തി നശിച്ചു. ഇന്ന് രാവിലെ 7.40 ഓടെയാണ് സംഭവം നടന്നത്. തേങ്ങാക്കൂടക്കകത്തെ 7000 തേങ്ങയും കൂടയും കത്തി നശിച്ചു. ഏകദേശം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാദാപുരത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ്

നാട്ടുകാര്‍ നോക്കി നില്‍ക്കെ പൂര്‍ണമായും കത്തിച്ചാമ്പലായി സ്‌കോര്‍പിയോ; കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചപ്പോള്‍- വീഡിയോ കാണാം

കൂട്ടാലിട: കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്‌കോര്‍ഫിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുട്ടാലിട ഭാഗത്തേയ്ക്ക് ഓടിച്ചു പോകുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് അടുത്ത വീട്ടില്‍ വെള്ളമെടുക്കാനായി പോയ സമയത്ത് കാര്‍ ആളികത്തുകയാണുണ്ടായെതെന്ന് വാഹനമോടിച്ച ഉടമ സജിനാ നിവാസില്‍ ഈ.

തീ പിടിച്ചത് പുലർച്ചെ അഞ്ചേമുക്കാലോടെ; കൊയിലാണ്ടി കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

എലത്തൂർ: കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ബേക്കറിയിലെ അപ്പക്കൂടിന് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. കാട്ടിലപ്പീടികയിലെ കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.

കൊയിലാണ്ടി കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീപിടുത്തം; ​ഗ്യാസ് സിലിണ്ടറുകൾ പുറത്തെത്തിച്ചതിനാൽ വൻഅപകടം ഒഴിവായി

കാട്ടിലപ്പീടിക: കാട്ടിലപ്പീടികയിൽ ബേക്കറിയിൽ തീപിടുത്തം, രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. കാട്ടിലപ്പീടിക കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ച അഞ്ചരയോടെയാണ് സംഭവം. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. സേനയുടെ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ

കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. വലിയ അപകട വാര്‍ത്ത കേട്ടുണരുന്നതില്‍ നിന്ന് കൊയിലാണ്ടി രക്ഷപെട്ടത് അത്ഭുതകരമായി. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ കൂടി കൊയിലാണ്ടി പെട്രോള്‍പമ്പിനു സമീപത്ത് വച്ചാണ് സംഭവം. ലോറിയുടെ പിന്‍ഭാഗത്തുള്ള ടയറില്‍ തീപിടിക്കുകയായിരുന്നു. ടയര്‍ തമ്മില്‍ ഉരസിയത് മൂലമാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു.വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പൊയ്‌ക്കൊണ്ടിരുന്ന പഞ്ചസാര ലോറിക്കാണ്

ശബ്ദം കേട്ട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല; പന്തീരങ്കാവിൽ വൃദ്ധദമ്പതികൾ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

കോഴിക്കോട്: വീടിനകത്ത് വൃദ്ധദമ്പതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനന്‍ (76), ഭാര്യ പങ്കജാക്ഷി (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ശബ്ദം കേട്ട് അയൽവാസികൾ എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട്

error: Content is protected !!