Tag: fire
കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്സില്‍ തീപ്പിടിത്തം; കാറുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു, തീയണയ്ക്കല്‍ ശ്രമം തുടരുന്നു
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് തീ പടര്‍ന്നത്. നിലവില്‍ 16 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോളാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി
വടകര അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്
വടകര: അരൂര്‍ പെരുമുണ്ടശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലില്‍ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷന്‍ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയില്‍ പൊലീസ്
അരിക്കുളം തറമ്മലങ്ങാടിയില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; നാലായിരത്തോളം തേങ്ങ കത്തിനശിച്ചു
കാരയാട്: വീടിനോട് ചേര്‍ന്ന തേങ്ങാക്കൂട് കത്തിനശിച്ച നിലയില്‍. അരിക്കും പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തറമ്മലങ്ങാടിയില്‍ മീത്തലെ പൊയിലങ്ങല്‍ അമ്മതിന്റെ തേങ്ങാക്കൂടാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഏകദേശം നാലായിരത്തോളം തേങ്ങയുണ്ടായിരുന്നു മുഴുവനും കത്തിനശിച്ചു. വീടിനോട് ചേര്‍ന്നുള്ള കോണ്‍ഗ്രീറ്റ് കെട്ടിടമായ തോങ്ങാ കൂടക്കും കേട് പാട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ്
കടിയങ്ങാട് മാര്‍ക്കറ്റ് റോഡിന് സമീപം കൃഷിയിടത്തിലെ അടിക്കാടിന് തീപ്പിടിച്ചു; ഒന്നര ഏക്കറോളം സ്ഥലത്തെ കൃഷി കത്തിനശിച്ചു
കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡായ കടിയങ്ങാട് മാര്‍ക്കറ്റ് റോഡിന് സമീപം കൃഷിയിടത്തിലെ അടിക്കാടിന് തീപ്പിടിച്ചു. മുശാരികണ്ടി സലീമിന്റെ ഉടമസ്ഥതയിലുള്ള (വട്ടപറമ്പില്‍) സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ് എന്നിവ കത്തിനശിച്ചു. പ്രദേശത്തെ നരിക്കലങ്ങാട്ട് പ്രമോദിന്റെ റബ്ബര്‍തോട്ടത്തിലും പുല്ലാകുന്നത്ത് അമ്മദ് ഹാജിയുടെ തെങ്ങിന്‍തോപ്പിലേക്കും തീപ്പടര്‍ന്നത് വലിയ നഷ്ടമുണ്ടാക്കി. ഒന്നര ഏക്കറോളം
കരിയാത്തുംപാറ വനമേഖലയില്‍ തീപിടിത്തം; പാറയുള്ള പ്രദേശമായതിനാല്‍ തീയണക്കല്‍ പ്രയാസകരമായി
കൂരാച്ചുണ്ട്: കക്കയം കരിയാത്തുംപാറ ഉരക്കുഴിയുടെ താഴ്ഭാഗത്തെ വനമേഖലയില്‍ തീപിടിത്തം. ശനിയാഴ്ച്ച ഉച്ചയോടെയാണ് വനത്തില്‍ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പാറയുള്ള പ്രദേശമായതിനാല്‍ ആളുകള്‍ക്ക് കയറിച്ചെന്ന് തീയണയ്ക്കല്‍ പ്രയാസരകമായി. ഇത് തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് തടസ്സം സൃഷ്ടിച്ചതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെയോടെ പ്രദേശത്ത് തീ അണഞ്ഞതായാണ് കാണപ്പെടുന്നതെന്ന്
പന്നിമുക്ക് മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ തെങ്ങിന് തീപിടിച്ചു; ആശങ്കകള്‍ക്കൊടുവില്‍ തീയണച്ച് അഗ്നിരക്ഷാ സേന
പേരാമ്പ്ര: പന്നി മുക്ക് മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ തെങ്ങിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് പൊട്ടി തെങ്ങിന് തീപിടിക്കുകയായിരുന്നു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി വിനോദന്റെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും ഉണ്ടായിട്ടുല്ല.
‘കനൽ ഒരു തരി മതി എല്ലാം ചുട്ട് ചാമ്പലാക്കാൻ’ തീ പിടുത്തത്തെ കരുതലോടെ പ്രതിരോധിക്കാം; മുൻകരുതൽ നിർദേശങ്ങളുമായി കൊയിലാണ്ടി അഗ്നി രക്ഷാ സേന
കൊയിലാണ്ടി: വേനൽ അടുത്തതോടെ തീപിടുത്തങ്ങളും വർദ്ധിച്ചിരിക്കുകയാണ്. നമ്മുടെ അശ്രദ്ധമൂലവും പ്രകൃതിയാലുണ്ടാവുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുകയാണ് കൊയിലാണ്ടി അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ ചൂടിന്‍റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായി അഗ്നിബാധയടക്കം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാന്‍ സാധ്യമായ
തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ തീപ്പിടുത്തം; 75 ലക്ഷം രൂപയുടെ നഷ്ടം, അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു
തൃകുറ്റിശ്ശേരി: തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചെറുവണ്ണൂരില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കൂട്ടിയിട്ട മരത്തിന് തീ പിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവായി
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ മുക്കില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനു തീപ്പിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം. അയ്യങ്ങാട്ട് മീത്തല്‍ അനീഷിന്റെ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനാണ് തീപ്പിടിച്ചതി. അത് വഴിപോവുകയായിരിരുന്ന ലോറിയിലെ ഡ്രൈവര്‍ തീ ആളിക്കത്തുന്നത് കണ്ട് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ്
നാദാപുരം കക്കാം വെള്ളിയില്‍ തീ പിടിത്തം; ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത് (വീഡിയോ)
നാദാപുരം: നാദാപുരത്ത് കക്കാം വെള്ളിയില്‍ തീ പിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ കടയും ഒന്നാം നിലയില്‍ ഗോഡൗണുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നെയിം ബോര്‍ഡില്‍ ലൈറ്റ് പിടിപ്പിക്കുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയുണ്ടായ തീ റൂമിന്