Tag: fire

Total 65 Posts

ചങ്ങരോത്ത് വീടിന്റെ ടെറസിന് മുകളിൽ സൂക്ഷിച്ച വൈക്കോൽ ശേഖരത്തിന് തീ പിടിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് വടക്കുമ്പാട് വീടിന്റെ ടെറസിൽ കൂട്ടിയിട്ട വൈക്കോൽ ശേഖരത്തിന് തീപിടിച്ചു. വടക്കുമ്പാടിനടുത്ത് വെളുത്തപറമ്പ് പുനത്തിൽ മുനീറിന്റെ വീട്ടിലായിരുന്നു സംഭവം. പേരാമ്പ്ര ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വിവരം ഉടനെ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം പ്രദീപന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ്

കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടിത്തം; കട പൂർണ്ണമായും കത്തി നശിച്ചു

കോഴിക്കോട്: ആക്രിക്കടയിൽ വൻ തീപിടിത്തം. പെരുമണ്ണയിൽ മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് സംഭവം. ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു; അപകടത്തില്‍പ്പെട്ടത്‌ മുയിപ്പോത്ത് സ്വദേശിയുടെ കാര്‍

ചേമഞ്ചേരി: വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 8.30ഓടെയാണ് സംഭവം. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ കാറിനാണ് തീപിടിച്ചത്. നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ കാറിലുള്ളവരെ വിവരം അറിയിച്ചു. ഉടന്‍ തന്നെ കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. പിന്നാലെ

തീയണച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍; കാപ്പാട് ജൈവമാലിന്യക്കൂമ്പാരം കത്തിനശിച്ചു- വീഡിയോ

ചേമഞ്ചേരി: കാപ്പാട് ബീച്ചില്‍ ഇന്നലെയുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകള്‍ ശ്രമിച്ച്. ബ്ലൂ ഫ്‌ളാഗ് ബീച്ചിലെ ജൈവമാലിന്യമടക്കം കൂട്ടിയിട്ട ഇടത്താണ് തീപിടിത്തമുണ്ടായത്. ആദ്യം തീപിടിച്ചപ്പോള്‍ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് തീ നിയന്ത്രണാതീതമായി ആളിപ്പടരുകയായിരുന്നു. ജൈവമാലിന്യ കൂമ്പാരത്തിനൊപ്പം ഉണങ്ങിക്കിടന്ന പ്രദേശത്തെ കുറ്റിക്കാടുകളും തീപടരാന്‍ ആക്കം കൂട്ടി. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ്

കീഴരിയൂരിലെ നടുവത്തൂരില്‍ ബേക്കറിക്ക് തീപിടിച്ചു; കടയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു

കീഴരിയൂര്‍: നടുവത്തൂരില്‍ ബേക്കറിക്ക് തീപിടിച്ചു. നടുവത്തൂര്‍ യു.പി സ്‌കൂളിന് സമീപം ഓപണ്‍ ബേക്‌സ് ഹോട്ട് ആന്റ് കൂള്‍ എന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ചത് മനസിലായത്. കടയിലെ നിരവധി സാധന സാമഗ്രികള്‍ കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. Summary: bakery caught fire in naduvathur

കോഴിക്കോട് പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: പന്തീരങ്കാവ് അറപ്പുഴ പാലത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബോണറ്റില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. Description: A car that

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

കത്തിയമർന്ന് സാൻട്രോ കാറിന്റെ മുൻഭാഗം, വെള്ളം ചീറ്റി തീ നിയന്ത്രിച്ച് നാട്ടുകാർ; നന്തി മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ച ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തിക്കോടി സ്വദേശിയുടെ കാറിന് നന്തി മേൽപ്പാലത്തിന് മുകളിൽ വച്ച് തീ പിടിച്ചത്. നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് കാറിന്റെ തീ അണച്ചത്. പുക ഉയരുന്നത്

പരിസരവാസികളില്‍ ഭീതി പരത്തി; പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തില്‍ അഗ്നിബാധ

എരവട്ടൂര്‍: എരവട്ടൂരില്‍ പാഠശേഖരത്തില്‍ അഗ്നിബാധ. കടുക്കുഴികാപ്പ് ഭാഗത്താണ് തീപടര്‍ന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ പുക ഉയര്‍ന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ആരോ നേരത്തേയിട്ട തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് പടര്‍ന്ന് പിടിച്ചതാകാം തീപ്പടരാന്‍ കാരണമെന്ന് സമീപവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രമന്റെ നേതൃത്ത്വത്തില്‍ ഒരു

ഗ്യാസ് അടുപ്പില്‍നിന്ന് തീപ്പടര്‍ന്നു; കാളിയത്ത് മുക്കില്‍ ഹോട്ടല്‍ അടുക്കളയ്ക്ക് തീപ്പിടിച്ചു

കാളിയത്ത് മുക്ക്: കാളിയത്ത് മുക്കിലെ ഹോട്ടലിലില്‍ തീപ്പിടുത്തം. കാളിയത്ത് മുക്ക് കൊമ്മിലേരി മീത്തല്‍ ബാലകൃഷ്ണന്‍നായരുടെ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഗ്യാസ് അടുപ്പില്‍നിന്ന് തീപ്പടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. സിലിണ്ടറിന്റെ റെഗുലേറ്ററിലേക്ക് തീപടര്‍ന്നത് ഭീതിപടര്‍ത്തി. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം അടുപ്പിന് സമീപത്തുനിന്നും സിലിന്‍ഡര്‍ അകലത്തേക്കുമാറ്റി ചൂടാകാതെ നിര്‍ത്തി അപകടം ഒഴിവാക്കി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍നിന്നും അഗ്‌നിരക്ഷാസേനയെത്തി തീകെടുത്തി.

error: Content is protected !!