Tag: festival

Total 17 Posts

നാടും നാട്ടുകാരും ഇനി ഭക്തി സാന്ദ്രമായ ആഘോഷ ലഹരിയില്‍; കല്ലോട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ തൈപ്പൂയ്യ ഉത്സവത്തിന് ഇന്ന് തുടക്കം

പേരാമ്പ്ര: കല്ലോട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന, തൈപ്പൂയ്യ ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്നു മുതല്‍ പ്രതിഷ്ഠാദിന ചടങ്ങുകളും ആധ്യാത്മികപ്രഭാഷണം, തിരുവാതിരക്കളി, സംഗീതനിശ എന്നിവയുമുണ്ടാകും. കോല്‍ക്കളി, ഭക്തിഗാനസുധ, നൃത്തപരിപാടി, സാംസ്‌കാരികസദസ്സ്, സംഗീതാര്‍ച്ചന തുടങ്ങിയവയും നടക്കും. തൈപ്പൂയ്യ ഉത്സവദിവസമായ ഫെബ്രുവരി അഞ്ചിന് താലപ്പൊലി ഘോഷയാത്ര, തായമ്പക, ചുറ്റെഴുന്നള്ളത്ത് എന്നീ പരിപാടികളുമാണ് നടക്കുക.

ആഘോഷത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങള്‍; ചക്കിട്ടപാറ പള്ളി തിരുനാളിനു തുടക്കമായി

ചക്കിട്ടപാറ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിനു ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ തുടക്കമായി. 12 ദിവസം നീണ്ടു നില്‍ക്കുന്ന സംയുക്ത തിരുനാളാഘോഷമാണ് നടക്കുക. വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി ബുധനാഴ്ച്ച വൈകുന്നേരം കൊടിയേറ്റ് നടത്തി. തുടര്‍ന്നു ഫാ. ജോണ്‍സണ്‍ നന്തലത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന എന്നിവ

ഇനി ആഘോഷവും ഭക്തിയും നിറഞ്ഞ ദിനങ്ങള്‍; കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി

മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി ശ്രീ കിരാതന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ വന്‍ ഭക്തജന പങ്കാളിത്തത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. തിറ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം കെ. വി.ആനന്ദന്‍ മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. 25ന് ഭക്തിഗാനസുധ, 26ന്

ആഘോഷ ദിനങ്ങള്‍ക്ക് തുടക്കമായി; പടത്തുകടവ് ദേവാലയ തിരുനാളിന് കൊടിയേറി

പേരാമ്പ്ര: പടത്തുകടവ് ഹോളി ഫാമിലി ദേവാലയത്തില്‍ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് വികാരി ഫാ. ജോസഫ് വടക്കേല്‍ കൊടിയേറ്റി. ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ക്രിസ്റ്റോ കാരക്കാട്ട് കാര്‍മികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം ആഘോഷമായ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. രാത്രി ഏഴിന് കലാസന്ധ്യ എന്നിവ നടക്കും. ശനിയാഴ്ച വൈകീട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.വിന്‍സെന്റ് കണ്ടത്തില്‍ കാര്‍മികനാകും.

ആടിയും പാടിയും കുരുന്നുകള്‍; ആഘോഷമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ- ബാല കലോത്സവം

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ‘ഉത്സവാരവം 2022’ കുടുംബശ്രീ – ബാല കലോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ബാല കലോത്സവം സംഘടിപ്പിച്ചു. പതിനഞ്ച് വാര്‍ഡുകളില്‍ ആയി നടന്ന വാര്‍ഡ് തല മത്സരങ്ങളില്‍ വിജയിച്ച മുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മൂന്ന് വേദികളിലായാണ് മത്സരം നടന്നത്. കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയില്‍ ബാലാവകാശ കമ്മീഷന്‍

മണിക്കൂറുകള്‍ നീളുന്ന വാദ്യമേളം, തുടര്‍ന്ന് അര്‍ധരാത്രിയില്‍ ആകാശത്ത് ദൃശ്യവിസ്മയം; കീഴൂര്‍ ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രശസ്തമായ പൂവെടി ഇന്ന്, കാണാനായി ആയിരങ്ങളെത്തും

പയ്യോളി: ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ‘പൂവെടി’ ഇന്ന് നടക്കും. വെടിക്കെട്ട് കലയില്‍ അപൂര്‍വമായി കാണുന്ന പൂവെടികാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തിച്ചേരുക. ക്ഷേത്രത്തില്‍ നിന്നുള്ള ആറാട്ട് എഴുന്നളത്ത് പുറപ്പെട്ട് കഴിഞ്ഞാല്‍ പൂവെടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ഇതിനിടയില്‍ ചൊവ്വ വയലില്‍ മൂന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. തുടര്‍ന്നു ആനപ്പുറത്ത് എഴുന്നള്ളിച്ച്

കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഇന്ന് വലിയവിളക്ക്; രാത്രി കാഞ്ഞിലശ്ശേരി സംഘത്തിന്റെ ഇരട്ടത്തായമ്പക

പയ്യോളി: കീഴൂര്‍ ശിവക്ഷേത്രം ആറാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് വലിയവിളക്ക്. രാവിലെ പത്തുമണിക്ക് അക്ഷരശ്ലോകസദസ്സ്. വടകര അക്ഷരശ്ലോക കലാപരിഷത്ത്, പള്ളിക്കര കോടനാട്ടും കുളങ്ങര ക്ഷേത്രസമിതി, തോടന്നൂര്‍ കെ.എസ്.എസ്.പി.യു. സാംസ്‌കാരികവേദി, കീഴൂര്‍ ശിവക്ഷേത്ര അക്ഷരശ്ലോക സദസ്സ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസാദസദ്യ. 6.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജന്‍സ്, 9.30ന് കാഞ്ഞിലശ്ശേരി വിനോദ്,

error: Content is protected !!