Tag: fb post

Total 7 Posts

‘അവര്‍ പറയുന്നത് മനസിലാക്കാനായി റഷ്യന്‍ ഭാഷ അറിയുന്നവരുടെ സേവനം തേടാന്‍ പൊലീസ് തയ്യാറായില്ല, വീടിന് മുകളില്‍ നിന്ന് ചാടിയ വിവരം അറിയിച്ചിട്ടും എത്തിയത് ഒരുമണിക്കൂര്‍ കഴിഞ്ഞ്’; കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ അഭിഭാഷകന്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം പോലീസിന്റെ ഗുരുതര വീഴ്ച്ചയാണെന്ന് പ്രമുഖ അഭിഭാഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ അഡ്വ.സുമിന്‍ എസ് നെടുംങ്ങാടന്‍. യുവതി നാട്ടിലെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഇതില്‍ നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തെങ്കിലും പോലീസ് അവിടെ എത്താനോ വിവരങ്ങള്‍ അന്വേഷിക്കാനോ തയ്യാറായില്ലെന്നും ഒരു ദിവസം കഴിഞ്ഞാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം

‘കടിയങ്ങാട്-പൂഴിത്തോട് റോഡിന് 19.5 കോടി, മലയോര ഹൈവേയ്ക്ക് 90 കോടി’; കുഞ്ചാക്കോ ബോബന്‍ സിനിമയുടെ വിവാദ പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടിയങ്ങാട്- പൂഴിത്തോട് 17 കിലോമീറ്റര്‍ റോഡിന് വികസനത്തിനായി 19.5 കോടി രൂപയും മലയോര ഹൈവേ പദ്ധതിക്കായി 90 കോടി രൂപയും വകയിരുത്തിയതായി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു. ‘തീയേറ്ററുകളിലേക്കുള്ള വഴികളില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കാണെ’ എന്ന പത്രത്തിലെ സിനിമ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മുടെ

ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുന്ന യുവാവിന് ധരിക്കാന്‍ വസ്ത്രം ഊരി നല്‍കി മാതൃകയായി DYFI നേതാവ്; നന്മയുടെ പ്രതീകമായെത്തിയ യുവാവിന് നാടിന്റെ കയ്യടി, ഒആര്‍ കേളു MLA യുടെ എഫ്ബി പോസ്റ്റ് വൈറല്‍

മാനന്തവാടി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ ഷര്‍ട്ടും ഊരി നല്‍കി ഡിവൈഎഫ് നേതാവ്. തവിഞ്ഞാല്‍ വെണ്‍മണി സ്വദേശിയും സി.പി.ഐ.എം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ വാളാട് മേഖല പ്രസിഡന്റും ആയ അര്‍ജുന്‍ വെണ്‍മണിയാണ് നാടിനു മാതൃകയായത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി

പികെ കുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷത്തോട് അലര്‍ജിയാണെന്ന് എംവി ജയരാജന്‍

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷത്തോട് അലര്‍ജിയാണെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആദ്യം നല്ല മനുഷ്യനാകാന്‍ നോക്ക്, എന്നിട്ട് മതി ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കാനെന്നും ജയരാജന്‍ പറഞ്ഞു. വിവാഹമോചനം നടത്തുന്ന മുസ്ലീങ്ങളെ മാത്രം ജയിലിലടക്കാന്‍ നിയമവ്യവസ്ഥ കൊണ്ടുവരുമ്പോള്‍ പാര്‍ലമെന്റില്‍ ഹാജരാകുക പോലും ചെയ്യാതെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ പോയത് ന്യൂനപക്ഷങ്ങള്‍ മറന്നിട്ടില്ല.ന്യൂനപക്ഷമെന്നാല്‍ മുസ്ലീങ്ങള്‍ മാത്രമല്ല.

അയ്യയ്യേ നാണക്കേട്, നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് ബെന്യാമിന്‍

തിരുവനന്തപുരം: പ്രശസ്ത കെ സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചും രണ്ടുവീഡിയോകള്‍ പോസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണ് ഫെയ്സ്ബുക്ക് വിലക്കിയത്. അതേ സമയം വാട്‌സാപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന്‍

മകന്‍ വിശപ്പറിഞ്ഞ് വേണം വളരാന്‍; മകന്റെ ആദ്യ നോമ്പനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി

  കോഴിക്കോട്: ആദ്യ റമദാന്‍ വ്രതമെടുത്ത മകന്റെ ചിത്രം പങ്കുവെച്ച് സിനിമാ താരം നിര്‍മല്‍ പാലാഴി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മകന്‍ ഉണ്ണിക്കുട്ടന്റെ ആദ്യ നോമ്പനുഭവം നിര്‍മല്‍ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകന് നോമ്പ് എടുക്കാന്‍ ആഗ്രഹം തോന്നിയതെന്നും, നോമ്പ് എടുത്തതിനേ ശേഷം വിശന്നെന്നും പക്ഷേ കഴിക്കാതെ അവന്‍ നോമ്പ് പൂര്‍ത്തിയാക്കിയെന്നും നിര്‍മല്‍ പറഞ്ഞു.

‘ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു ‘ വിമര്‍ശനവുമായി ഹരീഷ് പേരടി

പാലക്കാട്: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം. കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു… ക്ര തുഫു…എന്നാണ് എഫ്ബി പോസ്റ്റ്. പാലക്കാടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമാ

error: Content is protected !!