Tag: excise

Total 27 Posts

എക്‌സൈസ് വകുപ്പിൽ വനിതകൾക്കായി പുതിയ തസ്തിക; ഓരോ ജില്ലയിലും പരമാവധി 7 നിയമനം

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ വനിതകൾക്കായി പുതിയ തസ്തിക. 65 വനിതാ സിവിൽ എക്‌സൈസ് ഓഫിസർ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-7, ആലപ്പുഴ-4, കോട്ടയം-5, ഇടുക്കി-2, എറണാകുളം-3,

എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്; ജില്ലയിലെ ലഹരി ഹോട്ട്സ്പോട്ടുകൾ പുറത്തുവിട്ടു, വടകര ടൗൺ,താഴെ അങ്ങാടി, വില്ല്യാപ്പള്ളി, ആയഞ്ചേരി എന്നീ പ്രദേശങ്ങൾ പട്ടികയിൽ

കോഴിക്കോട്: സംസ്ഥാനത്തെ ലഹരി ഹോട്ട്സ്പോട്ടുകൾ പുറത്ത് വിട്ട് എക്സൈസ്. കോഴിക്കോട് ജില്ലയിൽ മാത്രം 9 റേഞ്ചുകളിൽ 47 ലഹരി ഹോട്സ്പോട്ടുകൾ ഉണ്ടെന്ന് എക്സൈസ്. വടകര എക്സൈസ് റൈയ്ഞ്ചിലെ വടകര ടൗൺ,താഴെ അങ്ങാടി, വില്ല്യാപ്പള്ളി, ആയഞ്ചേരി എന്നീ പ്രദേശങ്ങളും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടും. ലഹരി വ്യാപനം തടയാനായി സംസ്ഥാനത്തൊട്ടാകെ എക്സൈസ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി

വടകര ടൗണിൽ നിന്ന് കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

വടകര: കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മേമുണ്ട മണിക്കോത്ത് വീട്ടിൽ ഉബൈദാണ് പിടിയിലായത്. ഇയാളിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇന്നലെ വൈകുന്നേരം പുതിയ ബസ്റ്റാന്റിൽ നിന്നും വടകര മുൻസിപ്പൽ പാർക്കിലേക് പോകുന്ന റോഡിൽ വച്ചാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. അസ്സി. എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഉനൈസ്. എൻ.

വടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

വടകര: വടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചോറോട് സ്വദേശികളായ രയരങ്ങോത്ത് കൈതയിൽ വീട്ടിൽ സഫ്വാൻ, കോമത്ത് കൊയിലോത്ത് വീട്ടിൽ ഷെറിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 55 ​ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുന്നത്തുകര എംഎൽപി സ്കൂളിന് മുൻവശം വെച്ചാണ് ഇരുവരും എക്സൈസിന്റെ പിടിയിലാകുന്നത്. വടകര എക്സൈസ് സർക്കിൾ

വടകര എടോടിയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

വടകര: എടോടിയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പാലയാട്ട് നട ചെല്ലട്ടുപൊയിലെ തെക്കെ നെല്ലി കുന്നുമ്മൽ മുഹമ്മദ്‌ ഇർഫാൻ(24) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 6.30 എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹിറോഷ് വി ആറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് 5ഗ്രാം കഞ്ചാവും 1.177 ഗ്രാം എംഡിഎംഎയും എക്സൈസ്

ഇരിങ്ങൽ ചെത്തിൽ താരേമ്മൽ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു; എക്സൈസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു

പയ്യോളി: വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു. ഇരിങ്ങൽ വില്ലേജിലെ ചെത്തിൽ താരേമ്മൽ വെണ്ണാറോടി ചിത്രൻ (48) ൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അനധികൃതമായി മദ്യം സൂക്ഷിച്ചത്. ഇവിടെ നിന്നും 47 കുപ്പി മദ്യം കണ്ടെടുത്തു. എക്സെെസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു. പുതുശ്ശേരി സംസ്ഥാനത്ത് മാത്രം വില്പപനാധികാരമുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ

മാഹിയിൽ നിന്നെത്തിച്ചത് 30 കുപ്പി മദ്യം; തിക്കോടി പെരുമാൾപുരം സ്വദേശി എക്സൈസിന്റെ പിടിയിൽ

കൊയിലാണ്ടി: മാഹി മദ്യവുമായി തിക്കോടി പെരുമാൾപുരം സ്വദേശിയെ എക്സെെസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടിൽ ഷൈജൻ(52) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10.40 ഓടെയാണ് പിടിയിലായത്. ഇയാളിൽ നിന്ന് മാഹിയിൽ നിന്നെത്തിച്ച 30 കുപ്പികളിലായി 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സെെസ് കണ്ടെടുത്തു. പയ്യോളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

സ്കൂട്ടറിൽ മാഹി മദ്യം കടത്താൻ ശ്രമം; തൂണേരി സ്വദേശി റിമാൻഡിൽ

നാദാപുരം: സ്‌കൂട്ടറിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. തൂണേരി സ്വദേശി ടി.പി.സുനിലാണ് റിമാൻഡിലായത്. പ്രതിയിൽ നിന്ന് 27 കുപ്പി മദ്യം എക്സൈസ് പിടികൂടി. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് തൂണേരി-വെള്ളൂർ റോഡിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കെഎൽ 18 എസി 3547 നമ്പർ

എടച്ചേരി തലായിയിൽ ബുള്ളറ്റ് ബൈക്കിൽ മദ്യ വില്പന; യുവാവ് റിമാൻഡിൽ

എടച്ചേരി: ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തുന്ന യുവാവ് റിമാൻഡിൽ. മുതുവടത്തൂർ പച്ചോളത്തിൽ അജേഷ് (46) ആണ് റിമാൻഡിലായത്. ആറ് ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ തലായിൽ നിന്ന് വടകര സർക്കിൾ ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂലിന്റെ

കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ

നാദാപുരം: കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ. നരിപ്പറ്റ കാപ്പുംങ്ങര സ്വദേശി അൻസാർ ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 12 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ഇന്നലെ നാദാപുരം റെയിഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ സിപിയും പാർട്ടിയും ചേർന്ന് കക്കട്ട് ,കൈവേലി ഭാഗങ്ങളിൽ പട്രോളിംഗ് നടത്തി വരവേയാണ് പ്രതി പിടിയിലാകുന്നത്. പാർട്ടിയിൽ ശ്രീജേഷ്,, അരുൺ. ദീപു

error: Content is protected !!