Tag: ELEPHENT ATTACK

Total 3 Posts

‘ചട്ടലംഘനം നടത്തിയിട്ടില്ല, ക്ഷേത്ര ആചാരപരമായുള്ള വെടിക്കെട്ട് നടന്നിട്ടില്ല, പടക്കം പൊട്ടിച്ചത് ജനങ്ങള്‍’; മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഷിനിത്ത്. യാതൊരുചട്ടലംഘനവും നടത്തിയിട്ടില്ലെന്നും എഴുന്നള്ളത്ത് വരുന്ന സമയത്ത് നൂറ് മീറ്റര്‍ ആനകള്‍ തമ്മിലുള്ള അകലവും ജനങ്ങള്‍ തമ്മിലുള്ള അകലവും കൃത്യമായി പാലിച്ചാണ് നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉത്സവത്തിനായി എത്തിച്ച ആനകള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെതാണെന്നും നിയമപരമായുള്ള എല്ലാ പേപ്പറുകളും തങ്ങളുടെ പക്കലുണ്ടെന്നും

വയനാട്ടില്‍ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്: സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലൂര്‍ കോളൂര്‍ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. നാല് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിനുള്ളില്‍ ചെലവന്റെ മൃതദേഹം കണ്ടെത്തിയത്.

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്ക്കുപ്പ എന്ന സ്ഥലത്താണ് സംഭവം. നെയ്ക്കുപ്പ സ്വദേശിനിയായ വെള്ളിലാട്ട് ഗംഗാദേവി (47) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് യുവതിയെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗംഗാദേവിയെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  

error: Content is protected !!