Tag: ELECTION
കൊയിലാണ്ടിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുമെന്ന് എന്‍.സുബ്രഹ്‌മണ്യന്‍
കൊയിലാണ്ടി: വികസനരംഗത്ത് കൊയിലാണ്ടിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍ .താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തും. കടലോര മേഖല യുള്‍പ്പെടെയുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ സഹായം ലഭിച്ചിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം നിര്‍മ്മാണം നടത്താന്‍ കഴിയാത്തവര്‍ക്ക് തടസം നീക്കാന്‍ നടപടിയെടുക്കും.
ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി
തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.സി.നിവേദിതയുടെ സ്ഥാനാര്‍ത്ഥി പത്രിക തള്ളി. ബി ഫോമില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് ഇല്ലാത്തതാണ് പത്രിക തള്ളാനുണ്ടായ കാരണം. മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്നു സി നിവേദിത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിവേദിത തന്നെയായിരുന്നു ബ്ിജെപി സ്ഥാനാര്‍ത്ഥി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും നല്‍കിയിരുന്നെങ്കിലും ആ ഫോമിലും സംസ്ഥാനാധ്യക്ഷന്റെ ഒപ്പില്ല. ഇതോടെയാണ് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി
പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി, കോഴിക്കോട് ജില്ലയില്‍ പത്രിക നല്‍കിയത് 138 പേര്‍
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പതികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേരാണ് പത്രിക നല്‍കിയത്. കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങളില്‍ നിന്ന് 9 പേര്‍ വീതവും പേരാമ്പ്രയില്‍ നിന്ന് 8 പേരുമാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയില്‍ കൊടുവള്ളിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത്. 16 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. ഏറ്റവും കുറവ് എട്ടു
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു.മറ്റന്നാള്‍ വരെയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്. സംസ്ഥാനത്ത് ആകെ എത്ര പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്ന കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടു. 2138 പേരാണ് ഇന്നലെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ജില്ലയില്‍ 235ഉം കോഴിക്കോട്
കൊയിലാണ്ടിയില്‍ റോഡ്‌ഷോ നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ റോഡ് ഷോ നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. ഈസ്റ്റ് റോഡില്‍ നിന്നും ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിച്ചു. എസ്.ആര്‍.ജയ്കി ഷ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, അഡ്വ.വി.സത്യന്‍, വായനാരി വിനോദ്, വി.കെ.മുകുന്ദന്‍, കെ.പി.മോഹനന്‍, എസ്.അതുല്‍. കെ.പി.എല്‍.മനോജ്, വി.കെ.ജയന്‍, ഒ.മാധവന്‍, അഭിന്‍ അശോക്, തുടങ്ങിയവര്‍ നേതൃത്വം
Koyilandynews Pre-Poll Survey
[Total_Soft_Poll id=”2″] [Total_Soft_Poll id=”3″] നിങ്ങളുടെ സുഹൃത്തുക്കളെയും നാട്ടുകാരെയും കൊയിലാണ്ടി ന്യൂസ് പ്രീ-പോള്‍ സര്‍വേയില്‍ പങ്കാളികളാക്കൂ… പോള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. പോള്‍ വിശകലനങ്ങളും മറ്റ് കൊയിലാണ്ടി വാര്‍ത്തകളുമറിയാന്‍ കൊയിലാണ്ടി പോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവൂ…
50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്രചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ മൂന്ന് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചത്. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും.
തിരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി; ജില്ലയിൽ 3,784 ബൂത്തുകള്‍: കൊയിലാണ്ടിയിൽ 312
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുങ്ങുന്നത് 3,784 പോളിംഗ് ബൂത്തുകള്‍. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് 13 നിയോജക മണ്ഡലങ്ങളില്‍ തയ്യാറാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനാണ് അധിക ബൂത്തുകള്‍ ഒരുക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1,886 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2,174 ബൂത്തുകളും മൂന്ന് അധിക ബൂത്തുകളും സജ്ജീകരിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽപേരുചേർക്കാൻ ഒരാഴ്ച കൂടി അവസരം.മാർച്ച് 22 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള ദിവസം ഇതിന് പത്ത് ദിവസം മുൻപ് വരേ വോട്ടർട്ടികയിൽ പേര് ചേർക്കാം. മാർച്ച് 26 മുതൽ തപാൽ ബാലറ്റ് വിതരണം ആരംഭിക്കും.കോവിസ് പോസിറ്റിവായ വരും നിരീക്ഷണത്തിൽ കഴിയുന്നവർ, 80 വയസിന് മുകളിലുള്ളവർ, ശാരീരിക വൈകല്യമുള്ളവർ, അവശ്യ സേവന
എയ്ഡഡ് സ്‌കൂൾ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
എറണാകുളം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ