Tag: ELECTION
പ്രചാരണത്തില്‍ സജീവമായി മുന്നണികളും നേതാക്കളും; സുഭാഷിണി അലിയും രമേശ് ചെന്നിത്തലയും ഇന്ന് കൊയിലാണ്ടി മണ്ഡലത്തിൽ
തിക്കോടി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഇന്ന് തിക്കോടിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിച്ചേരും. വൈകുന്നേരം തിക്കോടിയില്‍ നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ സുഭാഷിണി അലി പങ്കെടുക്കും. അതേ സമയം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ സുബ്രഹ്‌മണ്യന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പയ്യോളിയില്‍ എത്തിച്ചേരും. നാലുമണിക്ക്
ബാലുശ്ശേരി പിടിക്കാനുറപ്പിച്ച് യുഡിഎഫ്, സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പ്രചാരണം തുടങ്ങി
ബാലുശ്ശേരി : യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണ പരിപാടിക്കു തുടക്കമായി. ഇന്നലെ രാവിലെ കണ്ണമ്പാലത്തെരു ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. പള്ളിയത്ത് കുനി, തുരുത്തി മുക്ക്, കിഴിക്കോട്ട് കടവ്, കരുമ്പാപ്പൊയില്‍, നാറാത്ത്, ആനവാതില്‍, ഉള്ളൂര്‍, കുന്നത്തറ എന്നിവിടങ്ങളില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ ഇടപെടാത്ത സര്‍ക്കാരിനെതിരെയും വിധി
പ്രകടനപത്രികയിലെ പ്രഖ്യാപനം വാഗ്ദാനത്തില്‍ ഒതുങ്ങരുത് : എസ്.വൈ.എസ്
കൊയിലാണ്ടി: രാഷ്ട്രീയ മുന്നണികള്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തില്‍ ഒതുക്കാതെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ജനപ്രതിനിധികള്‍ ജാഗ്രത കാണിക്കണമെന്ന് കൊയിലാണ്ടി സോണ്‍ എസ് വൈ എസ് . രാഷ്ട്രീയ വിചാരം പരിപാടിയിലാണ് പ്രതികരണം. സോണ്‍ കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടരി അഫ്‌സല്‍ കൊളാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല പ്രസിഡന്റ് അബ്ദു റശീദ് സഖാഫി
കൊവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ദേശം ലംഘിക്കരുത്
കോഴിക്കോട്: തെരഞ്ഞെടുപ്പു കാലത്ത് ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് യോഗങ്ങള്‍, പ്രചാരണ പരിപാടികള്‍, വിവാഹങ്ങള്‍ ഉള്‍പ്പെടെ മറ്റു പൊതുപരിപാടികളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സെക്ടര്‍ മജിസ്‌റ്റ്രേുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പൊതുപരിപാടികള്‍, വിവാഹങ്ങള്‍ എന്നിവ
തെരഞ്ഞെടുപ്പ് പോരാട്ടചൂടില്‍ കോഴിക്കോട് ജില്ല, മത്സരരംഗത്ത് 96 സ്ഥാനാര്‍ത്ഥികള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിയമസഭയിലേക്ക് പതിമൂന്ന് മണ്ഡലങ്ങളില്‍നിന്നായി മത്സരിക്കുന്നത് 96 സ്ഥാനാര്‍ഥികള്‍. കൊയിലാണ്ടിയിൽ 6 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് കൂടുതല്‍. പതിനൊന്നു പേര്‍. ഏറ്റവും കുറവ് കോഴിക്കോട് സൗത്ത്, എലത്തൂർ എന്നീ മണ്ഡലങ്ങളിലാണ്. രണ്ടിടങ്ങളിലും അഞ്ച് വീതം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എട്ട് മണ്ഡലങ്ങളിലായി 20 പേര്‍ പത്രിക പിന്‍വലിച്ചു. കോഴിക്കോട് നോര്‍ത്ത്,
കൊയിലാണ്ടി ചുവന്ന് തുടുക്കുമെന്ന് മനോരമ സര്‍വേ; ജില്ലയില്‍ മുഴുവൻ സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രവചനം
കോഴിക്കോട് : ജില്ലയില്‍ എല്‍ഡിഎഫ് എല്ലാ സീറ്റിലും മുന്നിലെത്തുമെന്ന് പ്രവചിച്ച് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേ. കൊയിലാണ്ടി ചുവക്കുമെന്നാണ് സര്‍വേഫലം. കൊയിലാണ്ടിയില്‍ സിറ്റിങ് എംഎല്‍എ കെ.ദാസന്റെ റെക്കോര്‍ഡ് ഏറ്റവും മികച്ചതെന്ന് 30 ശതമാനം പേരും മികച്ചതാണെന്ന് 35 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 29 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത്
ജില്ലയില്‍ 21 പേരുടെ നാമനിര്‍ദേശ പത്രിക തള്ളി
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ സൂക്ഷ്മ പരിശോധനയില്‍ 21 പേരുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. കുന്നമംഗലം യുഡിഎഫ് സ്വതന്ത്രന്‍ ദിനേശ് പെരുമണ്ണ പത്രികയില്‍ പാര്‍ട്ടി ഭാരവാഹിത്വം രേഖപ്പെടുത്താത്തതിനെ തുടര്‍ന്നു തര്‍ക്കമുയര്‍ന്നെങ്കിലും പിന്നീട് അംഗീകരിച്ചു. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രിക തള്ളിയത്. അപരന്‍മാരായ എം.സി.വിജയന്റെതും കെ.പ്രവീണ്‍കുമാറിന്റെതുമുള്‍പ്പെടെ 5 പേരുടെ പത്രിക തള്ളി. കൊയിലാണ്ടിയില്‍ ഒരാള്‍ പത്രിക
യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം. ചെയ്തു. കൊയിലാണ്ടി ദേശീയപാതയില്‍ ശോഭിക ടെക്‌സ്‌ടൈല്‍സിന് എതിര്‍വശത്തായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍,മഠത്തില്‍ നാണു, വി.പി. ഭാസ്‌ക്കരന്‍, വി.പി. ദുല്‍ഫിക്കല്‍, വി.വി. സുധാകരന്‍, വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂര്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കെ.പി. വിനോദ് കുമാര്‍, പി.ടി. ഉമേന്ദ്രന്‍
ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍
കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു. കണ്‍വന്‍ഷന്‍ കെ. ദാസന്‍ എംഎൽഎ ഉത്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാധാകൃഷ്ണന്‍, പി.പ്രശാന്ത്, കെ.കെ.വത്സന്‍, എൽ.ജി.ലിജീഷ്, ആർ.എൻ.രഞ്ജിത്, സ്മിത എന്നിവര്‍ സംസാരിച്ചു. എസ്.സുനില്‍ മോഹന്‍ സ്വാഗതവും ജതിന്‍.പി നന്ദിയും
പ്രചാരണച്ചൂടില്‍ എന്‍ഡിഎ, കൊയിലാണ്ടിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് എന്‍ പി രാധാകൃഷ്ണന്‍
കൊയിലാണ്ടി: എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ പയ്യോളിയില്‍ സന്ദര്‍ശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂര്‍, തച്ചന്‍കുന്ന്, തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ വീടുകളില്‍ കണ്ടും ,വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയും, വോട്ടഭ്യര്‍ത്ഥന നടത്തി. തിക്കോടി, കൃഷ്ണഗിരിയിലും, പയ്യോളിയിലും, കണ്‍വെന്‍ഷനിലും. കണ്‍വെന്‍ഷനില്‍ പങ്കെടുത്തു, കൊയിലാണ്ടി നഗരസഭയിലെ നോര്‍ത്ത് മേഖലകളില്‍ കെ.റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ സങ്കടങ്ങള്‍ കേട്ട് മനസ്സിലാക്കി