Tag: ELECTION
നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രില്‍ നാല് വരെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും
കെ ആര്‍ ഗൗരിയമ്മ തപാല്‍വോട്ട് രേഖപ്പെടുത്തി
ആലപ്പുഴ: പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ. ഉറപ്പാണ് എല്‍ഡിഎഫ് എന്നായിരുന്നു കെ.ആര്‍.ഗൗരിയമ്മയുടെ പ്രതികരണം. ഇന്ന് രാവിലെ 11.30 ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കെ.ആര്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പോസ്റ്റല്‍വോട്ട് രേഖപ്പെടുത്തിയത്. 28, 29, 30 തീയതികളില്‍ വീട്ടില്‍ എത്തി പോസ്റ്റല്‍ വോട്ട് ചെയ്യിക്കുമെന്നാണ്
കൊയിലാണ്ടിയിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍, പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. പയ്യോളിയില്‍ നടന്ന പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ആകെ 370 മെഷീനുകളാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്ളത്. അതില്‍ മിക്കയെണ്ണത്തിലും പ്രശ്‌നമുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചത്. ഇന്ന് രാവിലെ 7.30 ക്ക് തന്നെ അധികൃതര്‍ പയ്യോളിയില്‍ എത്തിയരുന്നു. ഒന്‍പത് മണിയോടു കൂടി വിവിധ പാര്‍ട്ടിയിലെ
തപാല്‍വോട്ട് രേഖപ്പെടുത്താം, ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ
കോഴിക്കോട് : നിയസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തപാല്‍ വോട്ട് ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ രേഖപ്പെടുത്താം. തപാല്‍ വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളുടെ പരിധിയില്‍പ്പെട്ട പോളിങ് സ്റ്റേഷനില്‍ സൗകര്യമൊരുക്കി. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തുന്ന അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്നവര്‍ അവരുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ കണ്ണൂരില്‍ യുഡിഎഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ചാവശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ യുഡിഎഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുന്‍സിപ്പല്‍ ട്രഷറര്‍ സിനാന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സിപിഐഎം പിബി അംഗം തപന്‍ സെന്‍
പയ്യോളി : ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സി.പി. ഐ.എം പിബി അംഗവും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ തപന്‍ സെന്‍ പറഞ്ഞു. എല്‍.ഡി.എഫ് പയ്യോളിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ പിന്‍ തുടരുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനാധിപത്യ
വിജയിച്ചാല്‍ ചന്ദ്രനിലേക്ക് ടിക്കറ്റും,ഒരു കോടി രൂപയും…വിചിത്രമായ തെരഞ്ഞെടുപ്പ് വാഗ്ദാനം
തമിഴ്‌നാട് : തമിഴ്‌നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ മൂന്ന് നില വീടും, പ്രതിവര്‍ഷം ഒരു കോടി രൂപയും വാഗ്ദാനം ചെയ്ത തമിഴ് നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി തുലാം ശരവണന്റേതാണ് വിവാദ പ്രകടന പത്രിക. വാഗ്ദാനം തീര്‍ന്നില്ല…ഇനിയുമുണ്ട് , ഒരു മിനി ഹെലികോപ്റ്റര്‍, വിവാഹാവശ്യത്തിന് സ്വര്‍ണം, വീട്ടമ്മമാരുടെ ജോലിഭാരം
‘ ഞങ്ങളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം..തുടരണം ഈ ഭരണം ‘ തീരദേശമിളക്കി തീരദേശ ജാഥ
പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനം വിശദീകരിച്ചു കൊണ്ട് കെ.ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള തീരദേശ ജാഥക്ക് തുടക്കമായി. ജാഥ ഇന്ന് കണ്ണന്‍ കടവില്‍ സമാപിക്കും. കോട്ടക്കലില്‍ നിന്നും ആരംഭിച്ച ജാഥ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി
അവശതകൾ അനുഭവിക്കുന്ന വോട്ടര്‍മാരെ തേടി പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്
കോഴിക്കോട്: കോവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ, ഭിന്നശേഷിക്കാര്‍, 80 വയസ് കഴിഞ്ഞവര്‍ എന്നീ വിഭാഗത്തില്‍പെട്ട അര്‍ഹരായ വോട്ടര്‍മാരെ തേടി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്നുമുതൽ (വെള്ളിയാഴ്ച) വീടുകളിലെത്തും. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പെടുത്തി ആദ്യമായാണ് ഇവര്‍ക്ക് സ്പെഷ്യല്‍ തപാല്‍വോട്ട് ഏര്‍പ്പെടുത്തിയത്. കോവിഡ് രോഗവ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഈ സംവിധാനം. നേരത്തേ നിശ്ചിത ഫോറത്തില്‍
ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സുഭാഷിണി അലി
പയ്യോളി: ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. എല്‍ഡിഎഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. കേരളത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കേരള ജനതയുടെ സാമൂഹ്യജീവിതത്തില്‍ മൂല്യവത്തായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. നിപ, ഓഖി, മഹാപ്രളയം, കൊവിഡ, എന്നിവ വന്നപ്പോഴും നാടിനെ ഒന്നിപ്പിച്ച് നിര്‍ത്താനും അതിനെ