Tag: ELECTION
ജില്ലയില്‍ 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം. ഇന്ന് വൈകീട്ട് ഏഴ് മുതല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെയാണ് മദ്യനിരോധനമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കര്‍ശനമായ പരിശോധന നടത്തും. രണ്ട് ദിവസമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത്. പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും മുന്നണികളും സംയമനത്തോടെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്നും ക്രമസമാധനനില തകര്‍ക്കുന്ന പ്രവര്‍ത്തികള്‍
പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; നിര്‍ണായക വിധിയെഴുത്ത് മറ്റന്നാള്‍
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. അതുകൊണ്ട് തന്നെ ഇനിയുളള മണിക്കൂറുകള്‍ പരമാവധി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളും മുന്നണികളും. കൊയിലാണ്ടി മണ്ഡലത്തിലും പ്രചാരണവുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളും രംഗത്തുണ്ട്. കൊട്ടിക്കലാശത്തിന് കര്‍ശനമായി നിയന്ത്രണമുണ്ട്. കൊവിഡ് വ്യാപനം തടയാന്‍ മുന്നണികള്‍ പ്രത്യേകം തയ്യാറാകണമെന്ന് ജില്ല്ാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പരമാവധിയിടങ്ങളില്‍
കൊയിലാണ്ടിയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസ്, ഡിഎസ്എഫ് എന്നീ സേനാംഗങ്ങളാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. കൊയിലാണ്ടി എസ്‌ഐമാരായ ഷീജു, ഹെറാള്‍ഡ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരുന്നു റൂട്ട് മാര്‍ച്ച് നടത്തിയത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട്
നിയമസഭാ തെരഞ്ഞെടുപ്പ്: കൊയിലാണ്ടിയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിന് ഒരുങ്ങി
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ വിതരണത്തിന് ഒരുങ്ങി . താലൂക്കിലെ കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി അസംബ്‌ളി മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളാണ് വിതരണത്തിനായി തയ്യാറായി നില്‍ക്കുന്നത്. മൊത്തം 945 ബൂത്തുകളാണ് ഉള്ളത്. 44 ഐറ്റം സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. കൊയിലാണ്ടി തഹസില്‍ദാര്‍ പി.എം. കുര്യന്റെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക. കൊയിലാണ്ടിയിലെ സാമഗ്രികള്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ജില്ലയില്‍ കനത്ത സുരക്ഷ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കും. ഈ സംവിധാനം ഞായറാഴ്ച നിലവില്‍ വരും. കോഴിക്കോട് ജില്ലയിലും പരിശോധനയും സുരക്ഷയും കര്‍ശനമാക്കി ഉത്തരവിറക്കി. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ്
കൊവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ല. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെന്നും കമ്മീഷന്‍ വ്യക്തമാക്കി. കലാശക്കൊട്ട് നടത്തിയാല്‍ ആള്‍ക്കൂട്ടമുണ്ടാകുമെന്നാണ് ആശങ്ക. കൊവിഡ് വ്യാപനം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പോളിങ് സെന്റര്‍
കോഴിക്കോട്: ജില്ലയ്ക്കകത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് അതത് നിയോജക മണ്ഡലം പരിധിയില്‍ ഒരുക്കിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവരെ വോട്ട് ചെയ്യാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. ഫോറം 12 -ല്‍ തപാല്‍വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ജില്ലയ്ക്ക് പുറത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഈ ജില്ലയിലെ
ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് നിയമിച്ചത് യാത്രാസൗകര്യം പരിഗണിക്കാതെയെന്ന് ആരോപണം
കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടി ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നല്‍കിയതായി പരാതി. യാത്രാ സൗകര്യങ്ങള്‍ പോലും പരിഗണിക്കാതെയാണ് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം. നാദാപുരം ,കുറ്റ്യാടി, വടകര മണ്ഡലങ്ങളിലെ ജീവനക്കാര്‍ക്ക് തിരുവമ്പാടി, കൊടുവള്ളി, ബേപ്പൂര്‍ ഉള്‍പ്പെടെ ഏറെ അകലെയുള്ള മണ്ഡലങ്ങളിലും അവിടെയുള്ളവര്‍ക്ക് തിരിച്ചുമാണ് ചുമതല വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശീലനം അതത് മണ്ഡലങ്ങളിലെ
കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ 24,161 പേര്‍ വോട്ട് രേഖപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പോളിംഗ്ബൂത്തില്‍ നേരിട്ട് ഹാജരാകാനാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ഇന്നലെ വൈകീട്ടുവരെ വോട്ട് രേഖപ്പെടുത്തിയത് 24,161 പേര്‍. വടകര മണ്ഡലത്തില്‍ 2173, കുറ്റ്യാടിയില്‍ 1211, നാദാപുരത്ത് 2458, കൊയിലാണ്ടിയില്‍ 1234, പേരാമ്പ്രയില്‍ 1850, ബാലുശ്ശേരിയില്‍ 1876, എലത്തൂരില്‍ 2619, കോഴിക്കോട് നോര്‍ത്തില്‍ 2044, കോഴിക്കോട് സൗത്തില്‍ 1339, ബേപ്പൂരില്‍ 1622, കുന്ദമംഗലത്ത് 1924, കൊടുവള്ളിയില്‍
അഞ്ച് കിലോ സ്വര്‍ണമണിഞ്ഞ് ഒരു സ്ഥാനാര്‍ത്ഥി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തമിഴ്‌നാട്ടിലെ ഹരി നാടാര്‍
തമിഴ്‌നാട്: കയ്യിലും കഴുത്തിലുമായി അഞ്ച് കിലോ സ്വര്‍ണത്തിന്റെ ആഭരണമണിഞ്ഞ് വോട്ട് തേടിയൊരു സ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാര്‍ കയ്യിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് വോട്ടഭ്യര്‍ഥനയുമായി ജനങ്ങളിലെക്കെത്തുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥിയാണ് ഹരി നാടാര്‍. 5 കിലോ സ്വര്‍ണമണിഞ്ഞാണ് ഹരി നാടാര്‍ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍