Tag: DYFI

Total 109 Posts

പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം: കൂരാച്ചുണ്ട് പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

കൂരാച്ചുണ്ട്: പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം തുടരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നിലപാടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തു വന്നു. കൂരാച്ചുണ്ട് കാളങ്ങാലി കോഴിഫാമിലെ 300 ന് മീതെ കോഴികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉത്തരവാദിത്തം നിറവേറ്റാതെ നിസംഗത തുടരുന്ന പഞ്ചായത്തിന്റെ നിലപാട് തിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇറച്ചി കടകളില്‍ ചത്ത

കേന്ദ്രസർക്കാരിൻ്റെ ഫോൺ ചോർത്തൽ നടപടി അതീവ ഗൗരവതരം- ഡിവൈഎഫ്ഐ

പേരാമ്പ്ര: സുപ്രീം കോടതി ജഡ്ജിമാരുൾപ്പെടെ ഉള്ളവരുടെ ഫോൺ വിവരം കേന്ദ്രസർക്കാർ ചോർത്തിയത് അതീവ ഗൗരവകരമാണെന്ന് ഡിവൈഎഫ്ഐ. ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗസസിന്റെ സഹായത്തോടെയാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടത്. ഇതിനെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്രയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഫോണ്‍

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ അണുനശീകരണം നടത്തി

ചക്കിട്ടപാറ: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അണുനശീകരണം നടത്തിയത്. ഡിവൈഎഫ്‌ഐ ചക്കിട്ടപാറ ടൗണ്‍ യൂത്ത് ബ്രിഗേഡിന്റെ നേതൃത്ത്വത്തിലായിരുന്നു അണുനശീകരണം. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഇ.എം ശ്രീജിത്ത് മേല്‍നോട്ടം വഹിച്ചു.

ചക്കിട്ടപ്പാറയിലെ കഞ്ചാവ് വില്പനക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുക; ഡി.വൈ.എഫ്.ഐ

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന മയക്കുമരുന്ന്- കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. മറ്റ് പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നത് യുവതലമുറയെയും കുട്ടികളെയും മയക്കുമരുന്നിന് അടിമകളാക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റി ആവശ്യപെട്ടു കൊത്തിയപാറ, നരിനട പോലെ

ഒരുമിക്കാം തണലേകാം; ചങ്ങരോത്ത് പഞ്ചായത്തിലെ ഡി.സി.സി സെന്ററും പരിസരവും ശുചീകരിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍

ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഡി.സി.സി സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പരിസരവും ശുചീകരിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. പഞ്ചായത്തില്‍ കോവിഡ് നിയന്ത്രണ വിധേയമായത്തിനെതുടര്‍ന്ന് വടക്കുമ്പാട് പ്രവര്‍ത്തിച്ചിരുന്ന ഡിസിസി സെന്റര്‍ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കൊവിഡ് രോഗികള്‍ വീണ്ടും കൂടി വരുന്ന സാഹചര്യത്തില്‍ ഡിസിസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ യൂത്ത്

ബിരിയാണി ചലഞ്ചിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി യുവജന സംഘടന

പേരാമ്പ്ര: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി ഡി.വൈ.എഫ്.ഐ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ ഓണ്‍ലൈന്‍ പഠനം സാധ്യമാകും. കടവന്‍ചാല്‍ ഭാഗത്തെ വിദ്യാര്‍ത്ഥിക്കുള്ള ഫോണ്‍ പ്രദേശത്തെ ആര്‍ആര്‍ടി പ്രവര്‍ത്തകന്‍ അഖില്‍ സുധീര്‍ ഏറ്റുവാങ്ങി. താനിയോട് ഭാഗത്തെ വിദ്യാര്‍ത്ഥിക്കുള്ള ഫോണ്‍ താനിയോട് ആര്‍ആര്‍ടി

പഠിച്ച് മിടുക്കരാകാം, ഉയരങ്ങള്‍ കീഴടക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ഡി വൈ എഫ് ഐയുടെ കൈതാങ്ങ്

തുറയൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഡിജി ചലഞ്ചിന്റെ’ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ കെ ഷൈജു നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി അപര്‍ണ സന്ദീപ് ചലഞ്ചിലൂടെ സമാഹരിച്ച മൊബൈല്‍ ഫോണ്‍ എ കെ ഷൈജുവിന് കൈമാറി. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, ഡി

ഇനി അവര്‍ക്ക് മഴ നനയാതെ ഉറങ്ങാം; മേല്‍ക്കൂര തകര്‍ന്ന് ശോചനീയാവസ്ഥയിലായ വീട് നവീകരിച്ച് നല്‍കി യുവാക്കള്‍ മാതൃകയായി

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയില്‍ മേല്‍ക്കൂര തകര്‍ന്ന് ശോചനീയാവസ്ഥയിലായ വീട് നവീകരിച്ച് നല്‍കി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. മേല്‍ക്കൂര തകര്‍ന്നതിനാല്‍ കനത്ത മഴയില്‍ വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. പഴയ മേല്‍ക്കൂര മുഴുവനായി നീക്കം ചെയ്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചാണ് പ്രവര്‍ത്തകര്‍ വീടിന്റെ ചോര്‍ച്ച പ്രശ്‌നം പരിഹരിച്ചത്. ഡി.വൈ.എഫ്.ഐ പന്തീരിക്കര മേഖല യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകരാണ്

പേരാമ്പ്ര ജി.യു.പി സ്‌കൂളിന് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി ഡിവൈഎഫ്‌ഐ

പേരാമ്പ്ര: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്ന ഡിജി ചലഞ്ചിലൂടെ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി പേരാമ്പ്ര ഗവ: ജി.യു.പി സ്‌കൂളിന് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മേരി മിറാന്‍ഡ, സുന്ദര്‍ രാജ് എന്നിവര്‍ ചേര്‍ന്ന് ഫോണ്‍ ഏറ്റുവാങ്ങി. പി.ടി.എ

പേരാമ്പ്ര ഗവ: ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ മൊബൈല്‍ ഫോണ്‍ നല്‍കി

പേരാമ്പ്ര: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്ന ഡിജി ചലഞ്ചിലൂടെ സമാഹരിച്ച മൊബൈല്‍ ഫോണുകള്‍ പേരാമ്പ്ര ഗവ: ജി.യു.പി സ്‌കൂളിന് കൈമാറി. വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.

error: Content is protected !!